Malayalam
ബ്ലാക്ക്മെയിലിംഗ് കേസ്; നിര്‍മാതാവിനെക്കുറിച്ച് അന്വേഷിച്ചുവരുന്നതായി ഐ ജി
ബ്ലാക്ക്മെയിലിംഗ് കേസ്; നിര്‍മാതാവിനെക്കുറിച്ച് അന്വേഷിച്ചുവരുന്നതായി ഐ ജി
നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസിലെ നിര്‍മാതാവിനെക്കുറിച്ച് അന്വേഷിച്ചുവരുന്നതായി ഐ ജി വിജയ് സാഖ്റെ. വിദേശത്ത് നിന്നുള്ള സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാതാവ് ഷംനയുടെ വീട്ടിലെത്തിയതെന്നും ഐ ജി വ്യക്തമാക്കി.
വീഡിയോ കോണ്‍ഫറന്‍സ് വഴി ഷംന കാസിം പൊലീസിന് നല്കിയ മൊഴിയിലാണ് നിര്‍മ്മാതാവിന്‍്റെ സന്ദര്‍ശനത്തെക്കുറിച്ച് പറയുന്നത്. ജൂണ്‍ 20-നാണ് ഈ നിര്‍മ്മാതാവ് ഷംനയുടെ വീട്ടിലെത്തിയത്. ഷംന ക്ഷണിച്ചിട്ടാണ് വന്നതെന്നാണ് ഇയാള്‍ വീട്ടുകാരോട് പറഞ്ഞത്. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ നടിയെ ബന്ധപ്പെട്ടപ്പോള്‍ ഒരു നിര്‍മ്മാതാവിനേയും താന്‍ വീട്ടിലേക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് ഷംന പറഞ്ഞത്. വീ ട്ടുകാര് ഇക്കാര്യം നിര്‍മ്മാതാവിനോട് പറഞ്ഞപ്പോള്‍ കൈയിലുള്ള ഫോണ്‍ കാണിച്ച് വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ട് ഷംന തനിക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നും അതിന്്റ അടിസ്ഥാനത്തിലാണ് വന്നതെന്നും ഇയാള്‍ പറഞ്ഞു. പൊലീസിന് നല്കിയ മൊഴിയില്‍ ഷംന ഇക്കാര്യം പറയുകയും ഇതേക്കുറിച്ച് അന്വേഷണം വേണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു
അതെ സമയം ടിക് ടോക് താരമായ യാസിറിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ഈ കേസുമായി തനിയ്ക്ക് ബന്ധമില്ലെന്നും പൊലീസ് വിളിപ്പിച്ചതിനാല്‍ മാത്രമാണ് വന്നതെന്നും യാസിര്‍ മാധ്യമങ്ങളോട് പറഞ്ഞു. ദുബായിലായിരുന്ന യാസിര്‍ കോവിഡായതിനാലാണ് നാട്ടിലെത്തിയത്. യാസിറിന്റെ ഫോട്ടോ കാണിച്ചാണ് സംഘം വിവാഹത്തട്ടിപ്പിന് ഒരുങ്ങിയത്.
അതേസമയം കേസില്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് പങ്കുള്ളതായാണ് വിവരം. ഇനിയും മൂന്ന് പേര് ഒളിവിലാണ്. റഫീഖിന്റെ ഉമ്മ എന്നപേരില്‍ വിളിച്ച വാടാനപ്പള്ളി സ്വദേശിയെ ഉടന്‍ അറസ്റ്റ് ചെയ്യും. കൂടാതെ മോഡലുകളുടെ പരാതിയില്‍ തൃശൂര്‍ സ്വദേശികളുടെ അറസ്റ്റും ഉടന്‍ ഉണ്ടാകുമെന്നും ഐ ജി വ്യക്തമാക്കി.
