Connect with us

സുരേഷ് ഗോപിയ്ക്ക് പിറന്നാള്‍ ആശംസിച്ച ഷമ്മിയോട് തിലകൻ ചേട്ടനെ പറയിപ്പിക്കരുതെന്ന് വിമര്‍ശനം, മറുപടിയുമായി ഷമ്മി തിലകന്‍

Malayalam

സുരേഷ് ഗോപിയ്ക്ക് പിറന്നാള്‍ ആശംസിച്ച ഷമ്മിയോട് തിലകൻ ചേട്ടനെ പറയിപ്പിക്കരുതെന്ന് വിമര്‍ശനം, മറുപടിയുമായി ഷമ്മി തിലകന്‍

സുരേഷ് ഗോപിയ്ക്ക് പിറന്നാള്‍ ആശംസിച്ച ഷമ്മിയോട് തിലകൻ ചേട്ടനെ പറയിപ്പിക്കരുതെന്ന് വിമര്‍ശനം, മറുപടിയുമായി ഷമ്മി തിലകന്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുന്പായിരുന്നു നടനും തൃശൂർ എംപിയുമായ സുരേഷ് ഗോപിയുടെ 663ം പിറന്നാള്‍ ദിനം. സിനിമ ലോകത്ത് നിന്നും പലരും നടന് ആശംസയുമായി എത്തിയിരുന്നു. നടൻ ഷമ്മി തിലകനും പിറന്നാള്‍ ആശംസകളുമായി എത്തിയിരുന്നു. പിന്നാലെ താരത്തിനെതിരെ കടുത്ത സൈബർ ആക്രമണമാണ് നടന്നിരുന്നത്.

സുരേഷ് ഗോപിയുടെ ചിത്രം പങ്കുവെച്ച് എഴുതിയ പോസ്റ്റിന് താഴെ വലിയ അധിക്ഷേപമാണ് ചിലർ നടത്തുന്നത്. ഇതിന് ചുട്ട മറുപടിയും ഷമ്മി തിലകൻ നൽകുന്നുണ്ട്.

‘ശ്രുതികളിൽ തിളങ്ങുന്ന സാന്നിധ്യം…! ശ്രേഷ്ഠതയാൽ നിറഞ്ഞ പോരാളി,
സിനിമയും സേവനവും ഒരുമിച്ചേർന്ന, തൃശ്ശൂരിന്റെ മിടുക്കൻ നായകൻ,
സംഗീതമാം ജീവിത പാതയിൽ, സന്തോഷങ്ങൾ നിറയട്ടെ എന്നും, പിറന്നാളാശംസകൾ പ്രിയ സുഹൃത്തേ.. സ്നേഹത്തിൻ പര്യായമേ’, എന്നായിരുന്നു ആശംസ അറിയിച്ച് ഷമ്മി തിലകൻ പങ്കുവെച്ച കുറിപ്പ്.

ഷമ്മിയുടെ പിതാവ് തിലകന്റെ പേരു പോലും പലരും കമന്റുകളിൽ വലിച്ചിഴച്ചു. ‘താങ്കളിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല. കാരണം നിങ്ങൾക്ക് അവരാരെങ്കിലും നല്ലൊരു അവസരം ഉണ്ടാക്കി തന്നിട്ടില്ല’ എന്നായിരുന്നു ഒരാള്‍ വിമർശിച്ചത്. ഇതിന് ‘ആ ഇവരിൽ സുരേഷ് ജിയെ ഉൾപ്പെടുത്തേണ്ടതില്ല. ഉണ്ടാക്കി തന്നിട്ടില്ലായിരിക്കാം, എന്നാൽ മണ്ണുവാരിയിട്ടിട്ടില്ല’ എന്നായിരുന്നു ഷമ്മി തിലകന്റെ മറുപടി.

പോസ്റ്റുമാൻ്റെ പിതാവും അതുല്യനായ കലാകാരനുമായിരുന്ന ശ്രീ. തിലകൻ സാറിൻ്റെ രാഷ്ട്രീയ ബോധത്തിൻ്റെ 1% എങ്കിലും കിട്ടിയിരുന്നുവെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു. കഷ്ടം’ എന്നായിരുന്നു ഒരു കമന്‍റ്.

ഇതിന് “പിതാവ് ആനപ്പുറത്ത് കയറിയാൽ മകന് തഴമ്പുണ്ടാകില്ല” എന്ന ശാസ്ത്രീയ ബോധം അല്പമെങ്കിലും ഉണ്ടായിരുന്നെങ്കിൽ താങ്കളും ഇങ്ങനെ പറയില്ലായിരുന്നു. കഷ്ടം..!, എന്നായിരുന്നു താരം കുറിച്ചത്.

നമ്മുടെ ആരാധ്യനായ തിലകൻ ചേട്ടനെ പറയിപ്പിക്കരുതെന്ന കമന്റിന പറഞ്ഞവർ അനുഭവിച്ചിട്ടുണ്ട്, ജഗ്രതൈ എന്നായിരുന്നു ഷമ്മി നൽകിയ മറുപടി. തിലകൻ സാർ ജീവിച്ചിരുന്നുവെങ്കിൽ മകന്റെ തലയിൽ ഒരു കൊട്ടും കൊടുത്ത് പുറത്താക്കി പിണ്ഡം വെച്ചേനെ, തിലകൻ സാറിനെ ഓർത്ത് ദുഃഖിക്കുന്നു’, എന്നായിരുന്നു വേറൊരു കമന്റ് . ഇതിന് എന്തൊരു തമാശയെന്നായിരുന്നു ഷമ്മി മറുപടി പറഞ്ഞത്.

More in Malayalam

Trending

Recent

To Top