Malayalam
ദിലീപേട്ടന്‍ പറഞ്ഞൂന്ന് അടുത്ത ജനപ്രിയനായകന്‍ റോബിനാണെന്ന്; ഇവന്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല, ഒടുക്കം ദിലീപേട്ടന്റെ കാല് പിടിച്ച് പറഞ്ഞു; റോബിനെതിരെ ശാലു പേയാട്
ദിലീപേട്ടന്‍ പറഞ്ഞൂന്ന് അടുത്ത ജനപ്രിയനായകന്‍ റോബിനാണെന്ന്; ഇവന്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല, ഒടുക്കം ദിലീപേട്ടന്റെ കാല് പിടിച്ച് പറഞ്ഞു; റോബിനെതിരെ ശാലു പേയാട്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ സുപരിചിതനായ ഡോ. റോബിന്‍ രാധാകൃഷ്ണനെ കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. റോബിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിനിമയിലെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശാലു പേയാട് ആണ് രംഗത്തെത്തിയിരുന്നത്.
എന്നാല്‍ ഇപ്പോഴിതാ വീണ്ടും ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. കണ്ടന്റുണ്ടാക്കാന്‍ റോബിന്‍ എന്തും ചെയ്യും എന്നാണ് ശാലു പേയാട് പറയുന്നത്. ഒരു യൂട്യൂൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ശാലു പേയാടിന്റെ പ്രതികരണം. ഇതിനോടകം തന്നെ ശാലുവിന്റെ വാക്കുകള്‍ വൈറലായി മാറിയിട്ടുണ്ട്.
റോബിനെ പരിചയപ്പെട്ടത് ജീവിതത്തിലെ ദുര്‍ബല നിമിഷമാണ്. ഒരിക്കല്‍ വീട്ടിലിരിക്കുമ്പോള്‍ കിടിലം ഫിറോസ് എന്നെ വിളിച്ച് ക്യാമറയെടുത്ത് വരാന്‍ പറഞ്ഞു. റോബിന്‍ ഉണ്ട് വാ എന്ന് പറഞ്ഞു. ഞാന്‍ ചോദിച്ചു ആരാണ് റോബിന്‍ എന്ന്. അപ്പോള്‍ പുള്ളിക്കാരന്‍ പറഞ്ഞു അത് ബിഗ് ബോസില്‍ ഒക്കെ ആളാണ്, സോഷ്യല്‍ മീഡിയയില്‍ ഒക്കെ വലിയ സംഭവമാണ് എന്നൊക്കെ പറഞ്ഞു. ഞാന്‍ പോയി കുറച്ച് പടമൊക്കെ എടുത്ത് കൊടുത്തു.
കിടിലം ഫിറോസ് എന്നെ പരിചയപ്പെടുത്തി കൊടുത്തു. ഇത് ശാലുവാണ്, സിനിമയിലാണ് എന്നൊക്കെ. അപ്പോള്‍ റോബിന്‍ ഭയങ്കര കാര്യമൊക്കെയായി വന്ന് സംസാരിച്ച് ഞാന്‍ ഒരു ഫോട്ടോ എടുത്ത് സ്‌റ്റോറിയൊക്കെയിട്ടു. എന്റെ സ്‌റ്റോറി ഓള്‍റെഡി റീച്ചാണ്. അതിന് ശേഷം കൂടുതല്‍ ആള്‍ക്കാര്‍ കണ്ട് തുടങ്ങി. റോബിന്റെ ഫോട്ടോ പിറ്റേന്ന് തന്നെ ഞാന്‍ അയച്ച് കൊടുക്കുകയും ചെയ്തു. അങ്ങനെ എന്നെ വിളിച്ചിട്ട് അവന്‍ പറഞ്ഞു ചേട്ടാ ഈ നമ്പര്‍ ആര്‍ക്കും കൊടുക്കല്ലേ. ഇത് എന്റെ പേഴ്‌സണല്‍ നമ്പറാണ് എന്ന്.
എന്നെ സംബന്ധിച്ച് ലാല്‍ സാറിനെ പോലുള്ള ആള്‍ക്കാരുടെ നമ്പര്‍ പോലും കൈയിലുണ്ട്. പിന്നെയാണ് ഈ ടീമുകള്‍. എന്നോട് ഒരിക്കല്‍ നേരിട്ട് കാണാന്‍ പറ്റുമോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു വരാം എന്ന്. അപ്പോള്‍ എന്നോട് പറഞ്ഞു ചേട്ടാ എനിക്ക് പുറത്തിറങ്ങാന്‍ കഴിയൂല, ആള്‍ക്കാര്‍ ഭയങ്കരമായിട്ട് എന്നെ വളയും ഭയങ്കര ശല്യമാണ്. എനിക്ക് ബിഗ് ബോസ് എന്താണെന്ന് അറിഞ്ഞൂട. ഇവന്‍ ആരാണ് എന്ന് എനിക്ക് അറിയില്ല.
ഞാന്‍ കണ്ടപ്പോള്‍ ഒരു താടിവെച്ചൊരു പയ്യന്‍. അങ്ങനെ ഞാന്‍ പുള്ളിയുടെ റൂമില്‍ പോയി കണ്ടു. അപ്പോള്‍ പുള്ളി എന്നോട് പറഞ്ഞു ചേട്ടാ എനിക്ക് സിനിമ ചെയ്യണം. എന്റെ ആഗ്രഹമാണ് എന്നൊക്കെ. സാധാരണ ഒരു പയ്യന്‍ വന്ന് നമ്മളുടെ അടുത്ത് പറയുകയാണ് സിനിമയില്‍ വരണം എന്ന്. ഞാന്‍ അത്രയും സ്ട്രഗിള്‍ ചെയ്തിട്ടാണ് സിനിമയില്‍ നില്‍ക്കുന്നത്. അതുകൊണ്ട് ഓരോരുത്തരുടെ കഷ്ടപ്പാട് എനിക്കറിയാം. എത്രയോ പേര്‍ സിനിമാമോഹവുമായി വന്നിട്ട് ഒന്നുമല്ലാതെ ആയിപ്പോകുന്നു.
എന്നെക്കൊണ്ട് പറ്റുന്നത് പോലെ ഞാന്‍ സഹായിക്കാം. റോബിന്‍ ഇന്നീ കാണുന്ന എന്തെങ്കിലും ഒരു സെറ്റപ്പ് ഉണ്ടെങ്കില്‍ അതിന്റെ 100 ശതമാനവും ഞാന്‍ തന്നെയാണ്. തള്ളലുകൊണ്ട് മാത്രമല്ലേ റോബിന്‍ പിടിച്ച് നില്‍ക്കുന്നത്. ഞാന്‍ എന്ന വ്യക്തിയില്ലായിരുന്നെങ്കില്‍ ആരെയൊക്കെ കാണാന്‍ പറ്റും. പ്രിയന്‍ സാര്‍, ടൊവിനോ, കീര്‍ത്തി, കല്യാണി, ഗോകുലം.. ഗോകുലത്തിനൊക്കെ കൊണ്ട് പരിചയപ്പെടുത്തി കൊടുക്കുന്നത് ഞാന്‍ ആണ്.
ടൊവിനോയുമായുള്ളത് ഞാന്‍ എന്റെ മൊബൈലില്‍ എടുത്ത പടം ആണ്. എന്നിട്ട് പറഞ്ഞു ടൊവിനോ ആണ് അടുത്ത പടത്തിലെ വില്ലന്‍. ഇങ്ങനെ ഈ തള്ള് തുടങ്ങിയപ്പോഴല്ലേ ഞാന്‍ ഓടാന്‍ തുടങ്ങിയത്. ഞാന്‍ എറണാകുളത്ത് നില്‍ക്കുകയാണെങ്കില്‍ ഇവന്‍ അങ്ങോട്ട് വരും. എന്നിട്ട് പറയുന്നത് വേറെയാണ്. എന്നെ വിളിച്ച് എവിടെയാണെന്നും ആരൊക്കെയുണ്ട് എന്നും ചോദിക്കും. ഞാന്‍ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ട് എന്ന് പറയുമ്പോള്‍ ചേട്ടാ ഞാന്‍ കൂടി വരട്ടെ എന്ന് ചോദിക്കും.
ഇതൊക്കെ കണ്ടന്റാണ് ചേട്ടാ, ഇന്ന് കേരളം കത്തും എന്നൊക്കെ പറയും. എനിക്കിതൊന്നും ആദ്യം മനസിലായില്ല. ഒരു ദിവസം കല്യാണിയുടെ കൂടെ നിന്ന് ഫോട്ടൊയെടുത്ത്. ഞാന്‍ കല്യാണിക്ക് പരിചയപ്പെടുത്തി കൊടുത്തു. കുറച്ച് കഴിഞ്ഞപ്പോള്‍ ന്യൂസ് കല്യാണിയുടെ അടുത്ത പടത്തില്‍ നായകന്‍ റോബിന്‍. സത്യം പറഞ്ഞാല്‍ അന്നത്തോടെ എന്റെ പണി തീരും എന്ന് ഞാന്‍ വിചാരിച്ചു. അതുപോലെ ഞാന്‍ ദിലീപേട്ടന്റെ പടം ചെയ്യാന്‍ ബോംബെയില്‍ നില്‍ക്കായിരുന്നു.
അപ്പോള്‍ ഇവന്‍ എന്നെ വീഡിയോ കോള്‍ വിളിക്കും ഇടക്കിടക്ക്. സംഭവം ഇവന്‍ കണ്ടന്റിന് വേണ്ടിയിട്ടാണ് വിളിക്കുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നെ വിളിച്ചിട്ട് ചേട്ടാ എനിക്കൊന്ന് പരിചയപ്പെടുത്തി തരുമോയെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ദിലീപേട്ടാ എന്റെ ഫ്രണ്ടാണ്. അങ്ങനെ ദിലീപേട്ടന്‍ ഫോണില്‍ വിളിച്ച് സംസാരിച്ച് ആ മോനെ സുഖമല്ലേ എന്ന് ചോദിച്ചു. ദിലീപേട്ടന് ഇവനെ അറിയില്ല. കുറച്ച് കഴിഞ്ഞ് ഒരു ഓണ്‍ലൈനിന്റെ ലിങ്ക് ഇവന്‍ അയച്ച് തന്നു.
എന്താണ് എന്ന് അറിയാമോ. ഇവന്‍ സ്‌ക്രീന്‍ റെക്കോഡ് ചെയ്തിട്ട് അപ്പോള്‍ തന്നെ ഇവന്‍ പോസ്റ്റ് ചെയ്തു. ന്യൂസ് എന്താണെന്ന് അറിയാമോ. ദിലീപേട്ടന്‍ പറഞ്ഞൂന്ന് അടുത്ത ജനപ്രിയനായകന്‍ റോബിനാണെന്ന്. ഞാന്‍ ശരിക്കും പറഞ്ഞാല്‍ ചത്ത്. വോയ്‌സ് ഓഫ് സത്യനാഥന്‍ എന്ന ചിത്രത്തിന്റെ ഒറ്റ പോസ്റ്റര്‍ പോലും ആ സമയത്ത് പുറത്ത് വിട്ടിട്ടില്ലായിരുന്നു. ഞാന്‍ ദിലീപേട്ടന്റെ കാല് പിടിച്ച് പറഞ്ഞു. ചേട്ടാ എനിക്ക് അബദ്ധം പറ്റിയതാണ്, ഇവന്‍ ഇങ്ങനെ ചെയ്യും എന്ന് എനിക്ക് അറിയില്ലായിരുന്നു എന്ന്.
