Connect with us

തലപൊട്ടി ചോര വന്നു, രണ്ട് സ്റ്റിച്ചുണ്ട്; തനിക്ക് പറ്റിയ അപകടത്തെ കുറിച്ച് അമൃത സുരേഷ്

Music Albums

തലപൊട്ടി ചോര വന്നു, രണ്ട് സ്റ്റിച്ചുണ്ട്; തനിക്ക് പറ്റിയ അപകടത്തെ കുറിച്ച് അമൃത സുരേഷ്

തലപൊട്ടി ചോര വന്നു, രണ്ട് സ്റ്റിച്ചുണ്ട്; തനിക്ക് പറ്റിയ അപകടത്തെ കുറിച്ച് അമൃത സുരേഷ്

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് പിന്നണി ഗാനരംഗത്തേക്കും എത്തി തിളങ്ങി നില്‍ക്കുകയാണ് അമൃത. അമൃതയുടെ ജീവിതത്തെ കുറിച്ചും താരം അതിജീവിച്ച വെല്ലുവിളികളെ കുറിച്ചെല്ലാം മലയാളികള്‍ക്ക് അറിയാവുന്നതാണ്. വ്യക്തി ജീവിതത്തിന്റെ പേരില്‍ അമൃത പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

പിന്നണി ഗാനരംഗത്ത് ചുവടുറപ്പിക്കുന്നതിനിടയിലാണ് അമൃത അന്ന് മലയാളത്തില്‍ തിളങ്ങി നിന്നിരുന്ന ബാലയെ വിവാഹം കഴിക്കുന്നത്. അമൃതയ്ക്ക് ഇരുപത് വയസുള്ളപ്പോഴായിരുന്നു വിവാഹം. എന്നാല്‍ 2019 ആയപ്പോഴേക്കും രണ്ടു പേരും നിയമപരമായി വിവാഹമോചിതരായി. 2015 മുതല്‍ രണ്ടു പേരും വേര്‍പിരിഞ്ഞായിരുന്നു താമസം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് ഒരു മകള്‍ ഉണ്ട്. നിലവില്‍ അമൃതയ്ക്ക് ഒപ്പമാണ് മകള്‍ താമസിക്കുന്നത്.

ഇടയ്ക്ക് സഹോദരി അഭിരാമിയോടൊപ്പം ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലും അമൃത സുരേഷ് പങ്കെടുത്തിരുന്നു. താരത്തെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്ത് അറിയുന്നതും മനസിലാക്കുന്നത് അതിന് ശേഷമാണ്. സഹോദരി അഭിരാമിക്ക് ഒപ്പമാണ് അമൃത ഷോയില്‍ എത്തിയത്. സീസണിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ഇരുവരും. ബിഗ് ബോസില്‍ നിന്ന് പുറത്തെത്തിയ ശേഷം യൂട്യൂബ് ചാനലും സംഗീത പരിപാടികളും ഒക്കെയായി തിരക്കിലായിരുന്നു നടി. തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം മുന്‍ ഭര്‍ത്താവും നടനുമായ ബാലയെ സന്ദര്‍ശിക്കാന്‍ മകള്‍ക്കൊപ്പം ആശുപത്രിയിലെത്തിയിരുന്ന അമൃതയുടെ വീഡിയോയു ംസോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു ബാലയെ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നാലെ നിരവധി പേരാണ് ഗായികയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നത്. എന്നാല്‍ ഇവര്‍ക്കെതിരെ നിരവധി വ്യാജ വാര്‍ത്തകളും എത്തിയിരുന്നു.

ഇപ്പോഴിതാ ദുഃഖകരമായ വാര്‍ത്തയാണ് പുറത്തെത്തുന്നത്. അമൃതയുടെ തലപൊട്ടി സ്റ്റിച്ചിടേണ്ടി വന്നിരിക്കുകയാണ്. അമൃത തന്നെയാണ് തനിക്ക് പറ്റിയ അപകടത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഇന്നലെ രാവിലെയാണ് ഇത് സംഭഴിച്ചത്. വീട്ടിലെ സ്റ്റെയര്‍കേസിനടിയിലിരുന്ന് ഷൂ ഇട്ട് എഴുന്നേറ്റപ്പോള്‍ തലയുടെ പിറക് ഭാഗം ചെന്ന് ശക്തിയായി സ്റ്റെയര്‍കേസില്‍ ഇടിക്കുകയായിരുന്നു. തലപൊട്ടി ചോര വാര്‍ന്നൊഴുകുകയായിരുന്നു. പിന്നാലെ ഉടന്‍ തന്നെ ആശുപത്രിയിലെത്തുകയും തലയില്‍ രണ്ട് സ്റ്റിച്ച് ഇടേണ്ടി വന്നുവെന്നും അമൃത പറയുന്നു. ഇതിനെ കഷ്ടകാലം എന്നല്ലാതെ മറ്റെന്താണ് പറയുക എന്നാണ് ആരാധകര്‍ പറയുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം അമൃതയ്‌ക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ അഭിരാമി സുരേഷ് രംഗത്തെത്തിയിരുന്നു. ഇതിന്റെ പുറകെ പോയാല്‍ എനിക്കാവും അടുത്ത പണി എന്ന പേടിയുമുണ്ട്. പലപ്പോഴും അതിനുള്ള മാനസികമായ ബലവുമുണ്ടാവാറില്ല.. അത് കൊണ്ടാണ് ഇതിനു വേണ്ടി തുനിഞ്ഞിറങ്ങാത്തത്. പക്ഷെ, ദിസ് ഈസ് ബ്രൂട്ടല്‍ .. തെറ്റായ വാര്‍ത്തകള്‍ ഒരുപാട് ഫോള്ളോവെഴ്‌സിലേക്ക് എത്തിക്കുമ്പോള്‍, ഒരുപാട് പേര് ഒരു പെണ്ണിനേയും അവരുടെ കുടുംബത്തെയും അവര്‍ പോലും അറിയാത്ത കള്ള കഥകള്‍ക്കു വേണ്ടി പ്രാക്കിനും വെറുപ്പിനും ഇരയാവുകയാണ്.

ഇത് പോലുള്ള മാധ്യമക്കാരാണ് പലരുടെയും മരണത്തിനു വരെ കാരണം.. ചേച്ചി പ്രതികരിക്കാറില്ല ഒന്നിനും. കാരണം അവര്‍ പറയുന്നതിന് വരെ കഥകള്‍ മെനയുന്ന ഒരു പ്രത്യേക തരാം സ്ട്രാറ്റജി ആണ് കുറച്ചു കാലങ്ങളായി മീഡിയ ഇല്‍ കണ്ടിട്ടുള്ളത് .. അമൃത അമൃത അമൃത .. അമൃത ചിരിച്ചാല്‍ പ്രശ്‌നം .. അമൃത മോഡേണ്‍ ഉടുപ്പിട്ടാല്‍ പ്രശ്‌നം.. അമൃതയുടെ സന്തോഷങ്ങള്‍ പങ്കിട്ടാല്‍ പ്രശ്‌നം..കോടതി മുറിയില്‍ ഇരുന്നു എന്നാല്‍ കേട്ടതും കണ്ടതുമായ മട്ടില്‍ കുറെ കള്ള പ്രചരണവുമായി കുറെ മീഡിയ പീപ്പിള്‍.. ഒരുപാട് നെഞ്ചുപൊട്ടുന്ന വാര്‍ത്തകളാണ് കേട്ടോ പലരും ഉണ്ടാക്കി വിടുന്നത്..

അവരുടെ ഡിവോഴ്‌സ് കഴിഞ്ഞു, നിയമപരമായ രീതിയില്‍ അവര്‍ പിരിഞ്ഞു.. പിന്നീട് പപ്പുമോളോട് സ്‌നേഹം എന്ന പേരില്‍ ആയിരക്കണക്കിന് ന്യൂസ് ചാനല്‍സ്.. സ്‌നേഹമുണ്ടെങ്കില്‍ ആ കുട്ടിയെ വലിച്ചിഴച്ചു മീഡിയ ഹൈലൈറ്റാക്കാതെ പഠിക്കാനും അവളുടെ ചിരിയും കളിയും സപ്പോര്‍ട്ട് ചെയ്തു നല്ല ന്യൂസ് ആണ് പ്രചരിപ്പിക്കേണ്ടത്.. ഇത് ഒരു മാതിരി….എന്തായാലും.. ആരാന്റമ്മക്ക് പ്രാന്തായാല്‍ കാണാന്‍ നല്ല ചേലാ..
നിയമപരമായി പിരിഞ്ഞാലും ബാക്കി ആളുകളെ പോലെ സ്വന്തം കാര്യം നോക്കി ജീവിക്കാന്‍, ക്രൂശിക്കപ്പെടാതെ ജീവിക്കാന്‍.. എന്റെ ചേച്ചിക്ക് എന്നെങ്കിലും കഴിയട്ടെ എന്നും അഭിരാമി പറഞ്ഞിരുന്നു.

More in Music Albums

Trending

Recent

To Top