Actor
നീല സാരിയില്‍ മുല്ലപ്പൂ ചൂടി സുന്ദരിയായി എത്തി കാവ്യ, ലുക്കിന്റെ കാര്യത്തില്‍ കാവ്യ കഴിഞ്ഞേ ഉള്ളൂവെന്ന് ആരാധകര്‍
നീല സാരിയില്‍ മുല്ലപ്പൂ ചൂടി സുന്ദരിയായി എത്തി കാവ്യ, ലുക്കിന്റെ കാര്യത്തില്‍ കാവ്യ കഴിഞ്ഞേ ഉള്ളൂവെന്ന് ആരാധകര്‍
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ സിനിമയിലും ഒന്നിച്ചപ്പോള്‍ ആരാധകരടക്കം ഒന്നടങ്കം എല്ലാവരും സന്തോഷിച്ചിരുന്നു. കുഞ്ഞിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറില്ലെങ്കിലും ഇടയ്ക്കിടെ ഫാന്‍സ് പേജുകളിലൂടെ ചിത്രങ്ങള്‍ വൈറലാകാറുണ്ട്. സോഷ്യല്‍ മീഡിയയിലടക്കം നിരവധി സൈബര്‍ അറ്റാക്കുകളും ദിലീപിനും കാവ്യയ്ക്കും എതിരെ നടന്നിരുന്നു. അപ്പോഴും തക്കത്തായ മറുപടികളുമായി ഫാന്‍സ് എത്തിയിരുന്നു.
ദിലീപ്, കാവ്യ കൂട്ടു കെട്ടില്‍ നിരവധി ഹിറ്റ് സിനിമകള്‍ പിറന്നിട്ടുണ്ട്. കാവ്യ ആദ്യമായി നായിക ആയ സിനിമ ചന്ദ്രനുദിക്കുന്ന ദിക്കില്‍ ദിലീപ് ആയിരുന്നു നായകന്‍. മീശ മാധവന്‍ എന്ന സിനിമയ്ക്ക് ശേഷമാണ് ദിലീപ്, കാവ്യ ജോഡി തരംഗമായത്. ലാല്‍ ജോസ് ആയിരുന്നു സിനിമയുടെ സംവിധായകന്‍. ലയണ്‍, കൊച്ചിരാജാവ് തുടങ്ങി നിരവധി സിനിമകളില്‍ കാവ്യയും ദിലീപും നായകനും നായികയുമായി.
ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച വിവാഹമായിരുന്നു ഇരുവരുടെയും. നടി മഞ്ജു വാര്യര്‍ ഭാര്യയായിരിക്കെ ദിലീപും കാവ്യ മാധവനും തമ്മില്‍ അടുപ്പത്തിലാണെന്ന കഥ പ്രചരിച്ചിരുന്നു. എന്നും ഇക്കാര്യങ്ങളില്‍ നിന്നും മാറി നില്‍ക്കാനാണ് താരങ്ങള്‍ ശ്രമിച്ചത്. പിന്നീട് മഞ്ജുവുമായി വേര്‍പിരിഞ്ഞ ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ വിവാഹ ശേഷം സിനിമകളില്‍ നിന്നെല്ലാം അകന്ന് നില്‍ക്കുന്ന കാവ്യ പൊതുവേദികളില്‍ ദിലീപിനൊപ്പം എത്താറുണ്ട്.
ഇപ്പോഴിതാ, കാവ്യയുടേയും ദിലീപിന്റേയും പുതിയ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുകയാണ്. നടിയും നര്‍ത്തകിയുമായ ആശ ശരത്തിന്റെ മകള്‍ ഉത്തര ശരത്തിന്റെ വിവാഹത്തിനെത്തിയ ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങളാണ് വൈറലായി മാറുന്നത്. അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷ്ണല്‍ ഹോട്ടലില്‍ വെച്ച് കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു താരപുത്രിയുടെ വിവാഹം. കുര്‍ത്തയും മുണ്ടും ആയിരുന്നു ദിലീപിന്റെ വേഷം. നീല സാരിയില്‍ മുല്ലപൂവൊക്കെ ചൂടി അതിസുന്ദരി ആയിട്ടായിരുന്നു കാവ്യ എത്തിയത്.
ഇരുവരും കാറില്‍ നിന്നിറങ്ങുന്നതിന്റെയും സഹതാരങ്ങള്‍ക്കൊപ്പം നിന്ന് ചിത്രങ്ങള്‍ എടുക്കുന്നതിന്റെയുമൊക്കെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ചുറ്റും കൂടി നിന്നവര്‍ക്കിടയിലൂടെ ദിലീപിനൊപ്പം ഓടിയെത്തുകയായിരുന്നു കാവ്യ. കാവ്യയെ സാരിയില്‍ കണ്ടതിന്റെ സന്തോഷമാണ് കൂടുതല്‍ പേരും പങ്കുവയ്ക്കുന്നത്. സാരി കാവ്യക്ക് നന്നായി ചേരുന്നുണ്ട്. ലുക്കിന്റെ കാര്യത്തില്‍ കാവ്യ കഴിഞ്ഞേ ഉള്ളു ആരും എന്നൊക്കെയാണ് കമന്റുകള്‍.
ആദിത്യ മേനോനാണ് ഉത്തരയെ വിവാഹം കഴിച്ചത്. ലാല്‍, മനോജ് കെ ജയന്‍ ഉള്‍പ്പെടെ മലയാള സിനിമയില്‍ നിന്നുള്ള നിരവധി താരങ്ങളാണ് ചടങ്ങിനെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തരയുടെ മെഹന്ദി, ഹല്‍ദി സംഗീത് നൈറ്റ് പോലെ വിവാഹാഘോഷവുമായി ബന്ധപ്പെട്ട് മറ്റ് ചടങ്ങുകള്‍ നടന്നിരുന്നു. അതില്‍ പങ്കെടുക്കാനും നിരവധി താരങ്ങള്‍ എത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കൊച്ചിയില്‍ വച്ചായിരുന്നു ഉത്തരയുടെയും ആദിത്യയുടേയും വിവാഹനിശ്ചയം നടന്നത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ ഉത്തരയുടെ വിവാഹനിശ്ചയ ചടങ്ങിനെത്തിയിരുന്നു. ദിലീപും അന്ന് വന്നിരുന്നെങ്കിലും കാവ്യ ഉണ്ടായിരുന്നില്ല.
അതേസമയം, വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് കാവ്യ മാധവന്‍. മകളുടെ കാര്യങ്ങളും വീട്ടുകാര്യങ്ങളും നോക്കി പൂര്‍ണമായും അഭിനയം വിട്ട് കഴിയുകയാണ് കാവ്യ. ഇടക്കാലത്ത് താരത്തെ കുറിച്ച് ഒന്നും തന്നെ ആരാധകര്‍ അറിഞ്ഞിരുന്നില്ല. വളരെ വിരളമായിട്ടാണ് താരത്തെ വീടിന് പുറത്ത് കണ്ടിരുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തതിനാല്‍ അവിടെയും താരത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. എന്നാല്‍ കുറച്ചു നാളുകളായി പൊതുവേദികളില്‍ ഒക്കെ എത്താറുണ്ട് കാവ്യ. അടുത്തിടെ ഇരുവരും ഒന്നിച്ച് ശബരി സെന്‍ട്രല്‍ സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയത്. കണ്ണില്‍ കണ്ണില്‍ നോക്കിയും, പ്രണയത്തോടെയും സംരക്ഷണത്തോടെയും കാവ്യയെ ചേര്‍ത്ത് പിടിച്ച ദിലീപിനെ ചിത്രങ്ങളില്‍ കാണാം. ഇവരിപ്പോഴും പരിസരം മറന്ന് പ്രണയിച്ചുകൊണ്ടിരിക്കുകയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ഇവരുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെ വൈറലായിരുന്നു. ഇതിനിടയില്‍ നടത്തിയ പ്രസംഗത്തില്‍ ഒപ്പമെത്തിയ കാവ്യയ്ക്ക് ‘പാര പണിയാനും’ ദിലീപ് മടിച്ചില്ല. ആശംസ പ്രസംഗം നടത്തുന്നതിനിടെയാണ് ദിലീപ് തന്റെ തനതുശൈലിയില്‍ ഭാര്യ കാവ്യയ്ക്ക് രസകരമായൊരു ‘പണി’ കൊടുത്തത്. കാവ്യ സംസാരിക്കാനും പാട്ടുപാടാനും തയാറായി ഇരിക്കുകയാണ്. അതുകൊണ്ട് ഞാന്‍ അധികം നീട്ടുന്നില്ല എന്നാണ് പ്രസംഗത്തിനൊടുവില്‍ ദിലീപ് പറഞ്ഞത്.
സ്‌കൂളില്‍ വെറുതെ വന്നാല്‍ മതി, സംസാരിക്കേണ്ടി വരില്ല എന്നുപറഞ്ഞ് കൊണ്ടുവന്നിട്ട് ഒടുവില്‍ ഭര്‍ത്താവ് തന്നെ പാര പണിഞ്ഞു എന്നായി കാവ്യ. പണ്ടൊക്കെ പ്രസംഗിക്കുമ്പോള്‍ എന്തെങ്കിലും പറഞ്ഞു പോകാമായിരുന്നു. പക്ഷേ ഇപ്പോള്‍ എന്ത് പറഞ്ഞാലും അത് ട്രോള്‍ ആയി വരും അതുകൊണ്ടു മിണ്ടാതെ ഇരിക്കുന്നതാണ് നല്ലതെന്നും കാവ്യ പറഞ്ഞു. കാവ്യയെയും നിറഞ്ഞ കൈയ്യടിയോടെയാണ് വേദിയിലിരുന്ന കാണികള്‍ സ്വീകരിച്ചത്.
