Malayalam
ചുവന്ന സാരിയില്‍ അതി മനോഹരിയായി ശാലു മേനോന്; വൈറലായ ചിത്രങ്ങള്‍ കാണാം
ചുവന്ന സാരിയില്‍ അതി മനോഹരിയായി ശാലു മേനോന്; വൈറലായ ചിത്രങ്ങള്‍ കാണാം
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശാലു മേനോന്. അഭിനയ ലോകത്ത് സജീവമായി തുടരുന്നതിനിടെയാണ് താരം വിവാദങ്ങളിലും വാര്‍ത്തകളിലും ഇടം പിടിക്കുന്നത്. തുടര്‍ന്ന് അഭിനയത്തില്‍ നി്ന്നും താത്ക്കാലിക ഇടവേളയെടുത്ത താരം വളരെ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്.
മിനിസ്ക്രീന്‍ പരമ്പരകളിലൂടെ ശാലും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ നിറയുരയായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലും താരം വളരെ സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം എപ്പോഴും താരം പങ്കുവെയ്ക്കാറുണ്ട്. അഭിനയത്തോടൊപ്പം തന്നെ നൃത്തത്തിനും പ്രാധാന്യം കൊടുത്തിരിക്കുകയാണ് ശാലു.
ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ചുവന്ന സാരിയില്‍ അതിമനോഹരിയായാണ് ശാലു എത്തിയിരിക്കുന്നത്. നിരവധിപേരാണ് താരത്തിന് ആശംസകളുമായും എത്തിയിരിക്കുന്നത്. സാരിയില്‍ അതിമനോഹരിയായിരിക്കുന്നു, എന്താ ഭംഗി എന്നിങ്ങനെ പോകുന്നു കമന്റുകള്‍ പോകുന്നത്.
നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം ‘കറുത്ത മുത്ത്’ പരമ്പരയിലൂടെയായിരുന്നു ശാലു സ്ക്രീനിലേക്ക് തിരിച്ചെത്തിയത്. കറുത്തമുത്തിലെ ‘കന്യ’ എന്ന വേഷത്തില്‍ മിനി സ്ക്രീനിലേക്ക് ഗംഭീര തിരിച്ചുവരവാണ് ശാലു നടത്തിയത്. രണ്ടാം വരവിവും മിനിസ്ക്രീനിലെ സജീവ താരമായി ശാലു മാറിക്കഴിഞ്ഞു. മഞ്ഞില്‍ വിരിഞ്ഞ പൂവ്’, ‘മിസിസ് ഹിറ്റ്ലര്‍’ തുടങ്ങിയ പരമ്പരകളിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.
