Connect with us

തിരികെ വന്ന ശേഷം നമുക്ക് ഈ സന്തോഷം ഒരുമിച്ച് ആഘോഷിക്കാം.. നവ്യയുടെ സഹോദരന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു

Malayalam

തിരികെ വന്ന ശേഷം നമുക്ക് ഈ സന്തോഷം ഒരുമിച്ച് ആഘോഷിക്കാം.. നവ്യയുടെ സഹോദരന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു

തിരികെ വന്ന ശേഷം നമുക്ക് ഈ സന്തോഷം ഒരുമിച്ച് ആഘോഷിക്കാം.. നവ്യയുടെ സഹോദരന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു

നവ്യയേയും കുടുംബത്തേയും മലയാളികൾക്ക് സുപരിചിതമാണ് . ഇപ്പോഴിതാ നവ്യയുടെ അനുജൻ രാഹുൽ നായർ പങ്കിട്ട ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധേയം ആകുന്നത്. തന്റെ വിവാഹവാര്ഷികദിനം പ്രിയതമക്ക് ആശംസകൾ നേർന്നുകൊണ്ടെത്തിയിരിക്കുകയാണ് രാഹുൽ.2020 ഒക്ടോബറിലായിരുന്നു രാഹുലിന്റെയും സ്വാതിയുടെയും വിവാഹം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹം.

എന്റെ പ്രിയതമയ്ക്ക് രണ്ടാം വിവാഹ വാർഷിക ആശംസകൾ ….. വാദങ്ങളും പ്രതിവാദങ്ങളും, ആരോഗ്യപരമായ ചർച്ചകളും, പരസ്പരമുള്ള രസം നിറഞ്ഞ ചലഞ്ചസുകളും എല്ലാം നിറഞ്ഞുനിന്ന മനോഹരമായ രണ്ടുവർഷം. ഞാൻ തിരികെ വന്ന ശേഷം നമുക്ക് ഈ സന്തോഷം ഒരുമിച്ച് ആഘോഷിക്കാം. എന്നാണ് രാഹുൽ മനോഹരമായ ഒരു ചിത്രം പങ്കിട്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

മൂന്നുദിവസം മുൻപായിരുന്നു നവ്യയുടെ പിറന്നാൾ. ചേച്ചികുട്ടിയുടെ പിറന്നാൾ ദിനം രാഹുൽ പങ്കിട്ട പോസ്റ്റും ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു.

‘എന്റെ കണ്ണപ്പന് വിവാഹമംഗളാശംസകൾ. എന്റെ സഹോദരൻ, സുഹൃത്ത്, സൂര്യന് കീഴെയുള്ള സകല കാര്യങ്ങളെക്കുറിച്ചും ഞങ്ങൾ വൈകിയ രാത്രികളിൽ ഞങ്ങൾ വൈകിയ രാത്രികളിൽ നിരവധി ചർച്ചകൾ നടത്തിയിട്ടുണ്ട് .. ഞാൻ ഇപ്പോഴും നിന്നെ ശകാരിക്കുന്നു, അടിക്കുന്നു, കളിയാക്കുന്നു.നീ ഇത്രയും വലുതായെന്ന് ഞാൻ അറിഞ്ഞില്ല. ഇന്നും നീയെന്റെ ചോട്ടുവാണ്. എന്ന് പറഞ്ഞുകൊണ്ട് ഇരുവരുടെയും വിവാഹദിവസം നവ്യ പങ്കിട്ട പോസ്റ്റ് ഏറെ വൈറൽ ആയിരുന്നു.

വിവാഹശേഷം അൽപ്പം ഇടവേള എടുത്തു മാറി നിന്നുവെങ്കിലും ശക്തമായ തിരിച്ചുവരവാണ് നടി നടത്തിയിരിക്കുന്നത്. അഭിനയത്തിൽ മാത്രമല്ല, നൃത്തവേദികളിലും സജീവമാണ് നടി.

More in Malayalam

Trending

Recent

To Top