Actress
ശാലുമേനോന്റെ പുതിയ ദേവി അവതാരം!
ശാലുമേനോന്റെ പുതിയ ദേവി അവതാരം!
സിനിമാ-സീരിയല്‍ താരമായ ശാലു മേനോനെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. അഭിനേതാവ് എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയാണ് ശാലു മേനോൻ. നൃത്തത്തിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് എത്തിയത്. ഇടയ്ക്ക് അഭിനയത്തിൽ നിന്നും ചെറിയ ഇടവേള എടുക്കേണ്ടി വന്നെങ്കിലും ഇപ്പോൾ ടെലിവിഷൻ രംഗത്ത് വളരെ സജീവമാണ് ശാലു. സ്വന്തമായി ഒരു നൃത്ത വിദ്യാലയവും നടത്തുന്നുണ്ട്.
സോഷ്യല്‍മീഡിയയില്‍ സജീവമായ ശാലുവിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ വൈറലാകുന്നു
ദേവിയുടെ ഭാവത്തിലും രൂപത്തിലും ഉള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.ശക്തി അവളുടെ അഗാധമായ സ്വയം ഏറ്റെടുക്കുകയും പ്രകാശത്തെയും ഇവിടെ ഈ പരമാനന്ദ സദസ്സിലേക്ക് താഴെ ഉയർത്തുകയും അവളുടെ ധർമ്മത്തിന് പൂർണമായ അർത്ഥവും വിശാലമായ രൂപവും കണ്ടെത്തുകയും ചെയ്യുന്നു എന്നാണ് താരം ചിത്രം പങ്കുവെച്ചു കൊണ്ട് കുറിച്ചത്. കമന്റുകളിൽ സ്നേഹം നിറച്ച് ആരാധകരും എത്തിയിട്ടുണ്ട്.
വൈറലായ ചിത്രങ്ങൾ കാണാം
ക്യാമറയ്ക്ക് മുന്നില്‍ നിന്നും നീണ്ട ഒരു ഇടവേള എടുത്തെങ്കിലും ശേഷം ‘കറുത്ത മുത്ത്’ പരമ്പരയിലൂടെയായിരുന്നു ശാലു സ്ക്രീനിലേക്ക് തിരിച്ചെത്തിയത്. കറുത്തമുത്തിലെ ‘കന്യ’ എന്ന വേഷത്തില്‍ മിനി സ്ക്രീനിലേക്ക് ഗംഭീര തിരിച്ചുവരവാണ് ശാലു നടത്തിയത്. രണ്ടാം വരവിവും മിനിസ്ക്രീനിലെ സജീവ താരമായി ശാലു മാറിക്കഴിഞ്ഞു. മഞ്ഞില്‍ വിരിഞ്ഞ പൂവ്’, ‘മിസിസ് ഹിറ്റ്ലര്‍’ തുടങ്ങിയ പരമ്പരകളിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.
