Malayalam
ഭര്‍ത്താവ് അജിത്തിനൊപ്പമുള്ള ശാലിനിയുടെ പുത്തന്‍ വീഡിയോ വൈറലാകുന്നു
ഭര്‍ത്താവ് അജിത്തിനൊപ്പമുള്ള ശാലിനിയുടെ പുത്തന്‍ വീഡിയോ വൈറലാകുന്നു
ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തി ബേബി ശാലിനിയായി ഒട്ടനവധി സിനിമകളില്‍ അഭിനയിച്ച ശാലിനി ഇപ്പോള്‍ തമിഴിലെ സൂപ്പര്‍ നായകന് തലയുടെ പത്നിയായി കഴിയുകയാണ്. പ്രശസ്തരായ താരദമ്ബതിമാരാണെന്നുള്ള ഭാവമോ അഹങ്കാരമോ ഇല്ലാത്തവരാണ് അജിത്തും ശാലിനിയും. ലളിതമായി ജീവിക്കുന്ന ഇരുവരെയും കുറിച്ച് മുന്‍പ് പലപ്പോഴും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അജിത്തിന്റെയും ശാലിനിയുടെയും ഏറ്റവും പുതിയ വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അജിത്തിന്റെ ആരാധകര്‍ ഏറ്റെടുത്തതോടെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി.
ാറിനടുത്തേക്ക് നടന്ന് വരുന്ന ശാലിനി വീഡിയോ പകര്‍ത്തുന്നയാള്‍ക്ക് നന്ദി പറഞ്ഞതിന് ശേഷം കാറിലേക്ക് കയറി ഇരിക്കുന്നു. പിന്നാലെ മാസ്ക് ഒക്കെ വെച്ച് നടന്ന് വരുന്ന അജിത്തും കാറിലേക്ക് കയറുന്നതാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. ബ്രൗണ്‍ നിറമുള്ള കുര്‍ത്തയായിരുന്നു ശാലിനിയുടെ വേഷം. നേര്‍കൊണ്ട പാര്‍വൈ എന്ന ചിത്രത്തിലാണ് അജിത്ത് അവസാനമായി അഭിനയിച്ചത്. ഇനി വലൈമെ എന്ന സിനിമയാണ് വരാനുള്ളത്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ഈ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് അറിയുന്നത്. അതിനൊപ്പം ശാലിനിയുടെ അഭിനയ ജീവിതത്തിലേക്കുള്ള തിരിച്ച് വരവ് കൂടി കാത്തിരിക്കുകയാണ് ആരാധകര്‍.
