Actress
ശാലിന്‍ സോയയുമായി പ്രണയമെന്ന് സ്ഥിരീകരണം; കാമുകന്‍ നാല്‍പ്പത് ലക്ഷത്തിലധികം സബ്‌സ്‌െ്രെകബേഴ്‌സ് ഉള്ള പ്രമുഖ യൂട്യൂബര്‍
ശാലിന്‍ സോയയുമായി പ്രണയമെന്ന് സ്ഥിരീകരണം; കാമുകന്‍ നാല്‍പ്പത് ലക്ഷത്തിലധികം സബ്‌സ്‌െ്രെകബേഴ്‌സ് ഉള്ള പ്രമുഖ യൂട്യൂബര്‍
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ശാലിന്‍ സോയ. മിനി സ്‌ക്രീനില്‍ നിന്ന് കരിയര്‍ ആരംഭിച്ച് സിനിമകളിലും തന്റേതായ സ്ഥാനം കണ്ടെത്താന്‍ ശാലിന് സാധിച്ചു. മലയാളത്തിലും മറ്റ് ഭാഷകളിലുമൊക്കെ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടി. ഇപ്പോഴിതാ ശാലിന്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ശാലിന്‍ സോയയും തമിഴിലെ പ്രമുഖനായ ഒരു യൂട്യൂബറും തമ്മില്‍ പ്രണയത്തിലായെന്നാണ് പുതിയ വാര്‍ത്ത.
ഇത് ശരിയാണെന്ന് സൂചിപ്പിച്ച് കൊണ്ട് യൂട്യൂബര്‍ ടി ടി എഫ് വാസനും എത്തിയിരിക്കുകയാണ്. നടിയ്ക്ക് ആശംസകള്‍ അറിയിച്ച് താരം പങ്കുവെച്ച പോസ്റ്റിലൂടെയാണ് പ്രണയകഥ ചര്‍ച്ചയാകുന്നത്. ‘മൈ ലവര്‍ ഇന്‍ കുക്ക് വിത്ത് കോമാലി’ എന്ന തലക്കെട്ടോടെ ഷാലിനൊപ്പമുള്ള വീഡിയോയാണ് വാസന്‍ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ചിരിക്കുന്നത്. ശാലിനുമായുള്ള ബന്ധം ഈ തലക്കെട്ടിലൂടെ തന്നെ വാസന്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. കോമാലിയുടെ അഞ്ചാം സീസണിലാണ് ഷാലിന്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
തമിഴിലെ സൂപ്പര്‍ഹിറ്റ് പരിപാടിയായ കുക്ക് വിത്ത് കോമാലി എന്ന റിയാലിറ്റി ഷോ യിലാണ് മത്സരാര്‍ഥിയായി നടി പങ്കെടുക്കുന്നത്. സ്റ്റാര്‍ വിജയിലും ഡിസ്‌നി ഹോട്ട് സ്റ്റാറിലും സ്ട്രീം ചെയ്യുന്ന ഷോയാണിത്. നേരത്തെയും ഇതെന്റെ പ്രണയമാണെന്ന് പറഞ്ഞുള്ള ചിത്രങ്ങള്‍ താരം പങ്കുവെച്ചിരുന്നു. നാല്‍പ്പത് ലക്ഷത്തിലധികം സബ്‌സ്‌െ്രെകബേഴ്‌സ് ഉള്ള പ്രമുഖ യൂട്യൂബറാണ് ടിടിഎഫ് വാസന്‍. സൂപ്പര്‍ ബൈക്കില്‍ റേസിംഗ് നടത്തുന്ന താരം ബൈക്കിന്റെ മുന്‍പിലെ വീല്‍ ഉയര്‍ത്തി ദീര്‍ഘ ദൂരം സഞ്ചരിച്ചും ശ്രദ്ധ നേടിയിരുന്നു.
ബാലതാരമായി 2004 ലായിരുന്നു ശാലിന്‍ സോയ അഭിനയ രംഗത്തേയ്ക്ക് കടന്ന് വന്നത്. ആദ്യം രണ്ട് സിനിമകളില്‍ അഭിനയിച്ചിരുന്നെങ്കിലും ശാലിന്‍ ശ്രദ്ധിക്കപ്പെട്ടത് ഒരുവന്‍ എന്ന ചിത്രത്തിലുടെയായിരുന്നു. മലയാളത്തില്‍ അര്‍ഹിക്കുന്ന അവസരം കിട്ടിയില്ലെന്നും, അവഗണന മാത്രമായിരുന്നു ലഭിച്ചതെന്നും താരം വ്യക്തമാക്കിയിരുന്നു. ഈ അടുത്ത് ഇറങ്ങിയ കണ്ണകി എന്ന തമിഴ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയ ശാലിന്റെ അഭിനയത്തിന് പ്രശംസ ലഭിച്ചിരുന്നു. ഇതിനിടെ നല്‍കിയ അഭിമുഖത്തിലാണ് മലയാള സിനിമ തന്നെ അവഗണിച്ചുവെന്ന ആരോപണം താരം നടത്തിയത്.
‘എന്റെ ഒരു അഭിമുഖം കണ്ടിട്ടാണ് കണ്ണകിയിലേക്ക് അവസരം ലഭിച്ചത്. ഇന്നുവരെ ഒരു മലയാള സിനിമയില്‍ നിന്നും എനിക്ക് അവസരം വന്നിട്ടില്ല. എല്‍സമ്മ എന്ന സിനിമ കണ്ടിട്ടാണ് തമിഴില്‍ നിന്ന് ആദ്യത്തെ അവസരം വന്നത്. തമിഴില്‍ ഇതുവരെ രണ്ട് സിനിമകള്‍ ചെയ്തു’ ശാലിന്‍ അഭിമുഖത്തിനിടെ മനസ് തുറന്നു.
മലയാളത്തില്‍ അര്‍ഹിക്കുന്ന അവസരം കിട്ടിയില്ലെന്നും, അവഗണന മാത്രമായിരുന്നു ലഭിച്ചതെന്നും താരം വ്യക്തമാക്കുന്നു. ‘മലയാളത്തില്‍ നിന്ന് ഞാന്‍ അകന്നു നിന്നു എന്നൊക്കെയാണ് പലരും പറയാറുള്ളത്. പക്ഷേ അവസരം കിട്ടാതിരുന്നത് കൊണ്ടാണ് എന്ന് എനിക്ക് മാത്രമേ അറിയൂ. അവസരങ്ങള്‍ കിട്ടിയാല്‍ മാത്രമല്ലേ അഭിനയിക്കാന്‍ സാധിക്കൂ.’ താരം ചൂണ്ടിക്കാണിക്കുന്നു.
‘ഞാന്‍ ഇവിടെ ആരെയും ദ്രോഹിച്ചിട്ടില്ല. ബേസിക്കലി ഇമോഷണല്‍ ആയിട്ടുള്ള ആളാണ് ഞാന്‍. എന്തെങ്കിലും പ്രശ്‌നം നടക്കുന്നുണ്ട് എന്ന് കണ്ടാല്‍ തന്നെ ഓടും. അങ്ങനെയുള്ള എന്നോട് എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്, ആര്‍ക്കാണ് ഇത്രയും ശത്രുത എന്നുമറിയില്ല.
തമിഴില്‍ നിന്ന് നായികയായി അവസരം കിട്ടിയപ്പോള്‍ സന്തോഷമായിരുന്നു. ആ വേഷം അവസാനം എന്റെ കൈയ്യില്‍ നിന്ന് തട്ടിപ്പറിക്കല്ലേ എന്ന പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു’ എന്നും ശാലിന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
മുമ്പൊരിക്കല്‍ തനിക്ക് പ്രണവിന് ഇഷ്ടമാണെന്ന് ശാലിന്‍ സോയ പറഞ്ഞിരുന്നതും ശ്രദ്ധ നേടിയിരുന്നു. എനിക്ക് ആ വ്യക്തിയെ ഇഷ്ടമാണെന്ന് എന്റെ സുഹൃത്തുക്കള്‍ക്കറിയാം. അത് അയാള്‍ സിനിമയില്‍ വരുന്ന സമയത്തല്ല, അതിന് മുമ്പ് തന്നെയുണ്ട്. ഞാന്‍ യാത്ര ചെയ്യുന്ന ആളാണ്. അയാളുടെ പൊസിഷന്‍ വച്ച് അയാള്‍ തിരഞ്ഞെടുത്ത ജീവിതം വ്യത്യസ്തമാണ്. അദ്ദേഹം മോഹന്‍ലാലിന്റെ മകനാണെന്ന് അറിയാമായിരുന്നു. പക്ഷെ ജീവിതം ഇങ്ങനെയാണെന്ന് അറിഞ്ഞപ്പോള്‍, പൊതുവെ ഒരു ട്രാവലര്‍ കൂടിയായ ഒരാള്‍ക്ക് വരുന്ന കൗതുകം ഉണ്ടല്ലോ, അതാണ് ഉള്ളത്. അല്ലാതെ ഫാനിസം എന്ന് പറയാന്‍ പറ്റില്ല എന്നും നടി പറഞ്ഞിരുന്നു.
