Connect with us

ആ നടന്റെ അച്ഛനായ സംവിധായകന്‍ അടുത്ത സിനിമയില്‍ അവസരം തരാമെന്ന് പറഞ്ഞ് അഡ്ജസ്റ്റ്‌മെന്റിന് വിളിച്ചു; പേര് വെളിപ്പെടുത്തി ഷക്കീല

Actress

ആ നടന്റെ അച്ഛനായ സംവിധായകന്‍ അടുത്ത സിനിമയില്‍ അവസരം തരാമെന്ന് പറഞ്ഞ് അഡ്ജസ്റ്റ്‌മെന്റിന് വിളിച്ചു; പേര് വെളിപ്പെടുത്തി ഷക്കീല

ആ നടന്റെ അച്ഛനായ സംവിധായകന്‍ അടുത്ത സിനിമയില്‍ അവസരം തരാമെന്ന് പറഞ്ഞ് അഡ്ജസ്റ്റ്‌മെന്റിന് വിളിച്ചു; പേര് വെളിപ്പെടുത്തി ഷക്കീല

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു ഷക്കീല. സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പോലും അക്കാലത്ത് വലിയ വെല്ലുവിളിയായിരുന്നു ഷക്കീലാ ചിത്രങ്ങള്‍. നിലവില്‍ സിനിമാ തിരക്കുകളില്‍ നിന്നെല്ലാം വിട്ടുമാറി ചെന്നൈയില്‍ താമസിച്ച് വരികയാണ് താരം. നടിയുടെ വെളിപ്പെടുത്തലുകള്‍ പലപ്പോഴും വിവാദങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. ഇപ്പോഴും ഷക്കീല പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സിനിമാ രംഗത്ത് നിന്നും തനിക്കുണ്ടായ മോശം അനുഭവം നടി വിചിത്ര തുറന്ന് പറഞ്ഞത്. തമിഴിലെ ബിഗ് ബോസ് ഷോയിലാണ് വിചിത്ര വര്‍ഷങ്ങള്‍ക്ക് മുമ്പ് തെലുങ്ക് സിനിമാ രംഗത്ത് നിന്നും ഉണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞത്. സിനിമയിലെ നായകന്‍ തന്നെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു, മറ്റൊരാള്‍ മോശമായ ദേഹത്ത് സ്പര്‍ശിച്ചു. ആ നടന് വഴങ്ങികൊടുക്കാത്തതിനാല്‍ സെറ്റിലെ മുഴുവന്‍ പേരും തനിക്കെതിരായി എന്ന് തുടങ്ങിയ ആരോപണങ്ങളാണ് വിചിത്ര ഉന്നയിച്ചത്.

ആരുടെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും വിചിത്ര പങ്കുവെച്ച അനുഭവ കഥയിലെ സൂചനകള്‍ വെച്ച് സോഷ്യല്‍ മീഡിയയില്‍ ചില അനുമാനങ്ങള്‍ വന്നിട്ടുണ്ട്. തെലുങ്ക് സൂപ്പര്‍താരം ബാലയ്യയാണ് വിചിത്രയെ ഹോട്ടല്‍മുറിയിലേയ്ക്ക് വിളിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ഇപ്പോഴിതാ വിചിത്രയുടെ ആരോപണത്തില്‍ സംശയം ഉന്നയിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നടി ഷക്കീല.

ആരാണ് തന്നോട് മോശമായി പെരുമാറിയതെന്ന് വിചിത്ര തുറന്ന് പറയാത്തത് എന്തുകൊണ്ടെന്ന് ഷക്കീല ചോദിക്കുന്നു. തനിക്കുണ്ടായ മോശം അനുഭവം പേര് സഹിതം ഷക്കീല തുറന്ന് പറയുകയും ചെയ്തു. നടന്‍ അല്ലരി നരേഷിന്റെ പിതാവായ ഇവിവി സത്യനാരായണന്‍ എന്ന സംവിധായകന്‍ മോശമായി എന്നെ വിളിച്ചിട്ടുണ്ട്. അടുത്ത സിനിമയില്‍ അവസരം തരാമെന്ന് പറഞ്ഞ് അഡ്ജസ്റ്റ്‌മെന്റിനായാണ് വിളിച്ചത്.

ഈ പടത്തിന് ശമ്പളം വാങ്ങിയില്ലേ, അടുത്ത സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ല, എനിക്കതിന്റെ ആവശ്യവുമില്ലെന്ന് പറഞ്ഞു. അദ്ദേഹമിന്ന് ജീവിച്ചിരിപ്പില്ല. ഞാനിപ്പോഴും തെലുങ്ക് സിനിമയില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. ഇന്‍ഡസ്ട്രിക്ക് മൊത്തം എന്നെ വിളിച്ച് ചോദിക്കാം. ആരെന്ന് തുറന്ന് പറയാന്‍ എനിക്ക് ഭയമില്ല. അത് പോലെ വിചിത്രയും ആരാണ് തന്നോട് മോശമായി പെരുമാറിയതെന്ന് പറയണം. പേര് പറഞ്ഞാല്‍ ആ ഭാഷയില്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന ഭയമുണ്ടോയെന്നും ഷക്കീല ചോദിക്കുന്നു.

വിചിത്രയെ പോലെ ഒരു ബോള്‍ഡായ സ്ത്രീയെ ബിഗ് ബോസില്‍ മുമ്പ് മുമ്പ് കണ്ടിട്ടുണ്ടോ എന്നെനിക്കറിയില്ല. അങ്ങനെയൊരാള്‍ ഇത്തരമൊരു പ്രശ്‌നം നേരിട്ടെന്ന് എങ്ങനെയാണ് വിശ്വസിക്കുന്നത്. വിചിത്ര ഇങ്ങനെയാെരു കഥ മെനഞ്ഞതായാണ് തനിക്ക് തോന്നുന്നതെന്നും ഷക്കീല തുറന്നടിച്ചു. വിചിത്രയും ഞാനും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറെക്കുറെ സുഹൃത്തുക്കളെ പോലെയാണ്. വിചിത്രയോട് തനിക്ക് വ്യക്തിപരമായ ദേഷ്യമില്ല. പക്ഷെ തെറ്റ് കണ്ടാല്‍ താന്‍ ചൂണ്ടിക്കാട്ടുമെന്നും ഷക്കീല വ്യക്തമാക്കി.

ബിഗ് ബോസ് തമിഴിലെ മത്സരാര്‍ത്ഥികളില്‍ ജോവികയെയാണ് ഷക്കീല പിന്തുണയ്ക്കുന്നത്. ഷക്കീലയുടെ അടുത്ത സുഹൃത്തായ വനിത വിജയകുമാറിന്റെ മകളാണ് ജോവിക. ജോവികയും വിചിത്രയും തമ്മില്‍ ബിഗ് ബോസ് വീട്ടിനുള്ളില്‍ അത്ര സ്വര ചേര്‍ച്ചയില്‍ അല്ല. വിചിത്രയ്‌ക്കെതിരെ കഴിഞ്ഞ ദിവസങ്ങളിലും ഷക്കീല സംസാരിച്ചിട്ടുണ്ട്. ജോവിക പഠനം പൂര്‍ത്തിയാക്കാതെ ലൈം ലൈറ്റിലേക്ക് വന്നതില്‍ വിചിത്രയ്ക്ക് എതിരഭിപ്രായം ഉണ്ട്.

ഇതിന്റെ പേരില്‍ ബിഗ് ബോസ് വീട്ടില്‍ വഴക്കും നടന്നു. എന്നാല്‍ അധികം വിദ്യാഭ്യാസമില്ലെങ്കിലും ജോവിക ഇന്റലിജന്റായ പെണ്‍കുട്ടിയാണെന്നും നന്നായി ഇംഗ്ലീഷ് സംസാരിക്കുമെന്നുമാണ് ഷക്കീല ഉന്നയിച്ച വാദം. സിനിമകള്‍ക്കപ്പുറം തമിഴ് ടെലിവിഷന്‍, ഓണ്‍ലൈന്‍ ഷോകളിലാണ് ഷക്കീല ഇന്ന് കൂടുതല്‍ സാന്നിധ്യം അറിയിക്കാറ്. തമിഴകത്ത് വലിയ ജനപ്രീതി ഇന്ന് ഷക്കീലയ്ക്കുണ്ട്.

പ്രമുഖ താരങ്ങളുടെ മലയാള സിനിമകള്‍ തുടരെ പരാജയപ്പെട്ട് മലയാള സിനിമാ ലോകം സാമ്പത്തികമായി മോശം അവസ്ഥയില്‍ നില്‍ക്കെയാണ് ഷക്കീലയുടെ സിനിമകള്‍ തരംഗമാവുന്നത്. വന്‍ജനാവലി ഷക്കീലയുടെ സിനിമകള്‍ക്ക് എത്തി. അന്ന് ഷക്കീല എന്ന് പേര് പലപ്പോഴും മുഖ്യധാരയില്‍ ഒരു മോശം ഇമേജില്‍ അറിയപ്പെട്ടു. സില്‍ക് സ്മിതയ്ക്ക് ശേഷമാണ് ഷക്കീല ബി ബി ഗ്രേഡ് സിനിമകളില്‍ തിളങ്ങുന്നത്.

നല്ല സിനിമകളുടെ ഭാഗമാവണമെന്ന് ഷക്കീല ആഗ്രഹിച്ചിരുന്നെങ്കിലും ഇത്തരത്തിലുള്ള അവസരങ്ങള്‍ ഷക്കീലയ്ക്ക് വന്നില്ല. ഡ്യൂപ്പിനെ വെച്ച് രംഗങ്ങള്‍ ചിത്രീകരിച്ച് ഇത് ഷക്കീലയെന്ന പേരില്‍ തിയറ്ററുകളിലെത്തുന്ന സാഹചര്യവും ഉണ്ടായി. ഇതോടെയാണ് മലയാള സിനിമകളില്‍ നിന്നും മാറി നില്‍ക്കാന്‍ ഷക്കീല തീരുമാനിച്ചത്. തന്റെ പഴയ ഇമേജ് മാറി തമിഴനാട്ടുകാര്‍ തന്നെ അമ്മാ എന്ന് വിളിക്കുന്നെന്നും ഷക്കീല മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു.

Continue Reading
You may also like...

More in Actress

Trending

Recent

To Top