Actress
ജീവിതത്തില്‍ തനിക്ക് പ്രണയമില്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ല, ഒരു പ്രണയം പരാജയപ്പെട്ടതിന് ശേഷം അടുത്തതിലേയ്ക്ക് പോകും, ഇപ്പോഴും പ്രണയത്തിലാണ്; തുറന്ന് പറഞ്ഞ് ഷക്കീല
ജീവിതത്തില്‍ തനിക്ക് പ്രണയമില്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ല, ഒരു പ്രണയം പരാജയപ്പെട്ടതിന് ശേഷം അടുത്തതിലേയ്ക്ക് പോകും, ഇപ്പോഴും പ്രണയത്തിലാണ്; തുറന്ന് പറഞ്ഞ് ഷക്കീല
ഒരുകാലത്ത് തെന്നിന്ത്യയില്‍ തിളങ്ങി നിന്നിരുന്ന താരമാണ് ഷക്കീല. ഇപ്പോഴിതാ ജീവിതത്തില്‍ തനിക്ക് പ്രണയമില്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് പറയുകയാണ് ഷക്കീല. ഭക്ഷണം ഇല്ലാതെയും മൊബൈല്‍ ഇല്ലാതെയും ജീവിക്കാന്‍ സാധിക്കും. പക്ഷേ പ്രണയം ഇല്ലാതെ കഴിയില്ല.
‘ഒത്തിരി പ്രണയവും പ്രണയനഷ്ടങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട്. ഒരു പ്രണയം പരാജയപ്പെട്ടതിന് ശേഷം അടുത്തതിലേയ്ക്ക് പോകും. ഇപ്പോഴും പ്രണയത്തിലാണ്. പ്രണയിക്കുന്ന കാര്യത്തില്‍ ഞാന്‍ വളരെ ലോയലാണ്. ഒരു സമയത്ത് ഒരാളെ മാത്രമേ സ്നേഹിച്ചിട്ടുള്ളു. അത് പോയി കഴിയുമ്പോള്‍ മാത്രമാണ് അടുത്തത് തേടി പോകുന്നത് ആരെ പ്രണയിച്ചാലും വേറെ ആരെങ്കിലും കുറച്ച് ഹാന്‍ഡ്സം ആയി വന്നെന്ന് കരുതി അവരെ ഇഷ്ടപ്പെടാന്‍ പോകില്ല.
എന്റെ ശ്രദ്ധ മുഴുവന്‍ ഞാനപ്പോള്‍ സ്നേഹിക്കുന്ന ആണ്‍സുഹൃത്തില്‍ മാത്രമായിരിക്കും, ഷക്കീല പറയുന്നു. മുന്‍പ് ഉണ്ടായിരുന്ന കാമുകന്മാരുമായിട്ടുമൊക്കെ ഞാന്‍ ഇപ്പോഴും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. അവരൊക്കെ ഭാര്യമാരുടെ കൂടെ എന്റെ വീട്ടില്‍ വരാറുണ്ട്. കഴിഞ്ഞ ആഴ്ച എന്റെയൊരു മുന്‍കാമുകന്റെ ഭാര്യയുടെ പിറന്നാള്‍ അറേഞ്ച് ചെയ്ത് കൊടുത്തത് ഞാനാണ്.
അവരുടെ മക്കള്‍ എന്നെ പെമ്മി (പെരിയമ്മ) എന്നാണ് വിളിക്കുന്നത്. എനിക്ക് ഒരാളോട് സൗന്ദര്യം ആവശ്യമില്ല. പ്രണയം മാത്രം മതി. അദ്ദേഹം പൊക്കം കുറഞ്ഞതോ കൂടിയതോ മറ്റ് എന്താണെങ്കിലും കുഴപ്പമില്ല. ആകെ സ്നേഹം മാത്രം ഉണ്ടായിരുന്നാല്‍ മതി എന്നും നടി കൂട്ടിച്ചേര്‍ത്തു.
അതേസമയം, മലയാള സിനിമാ രംഗത്ത് നിന്നും തനിക്കുണ്ടായ ഒരു ദുരനുഭവത്തെ കുറിച്ചും താരം അടുത്തിടെ പറഞ്ഞിരുന്നു. പ്രമുഖ നടനില്‍ നിന്നാണ് ഇത്തരമൊരു അനുഭവമുണ്ടായതെന്ന് പറഞ്ഞ നടി പക്ഷെ പേര് വെളുപ്പെടുത്താന്‍ തയ്യാറായില്ല. ‘2001 ല്‍ കൊച്ചിയില്‍ ബോട്ട് പോലൊരു സ്റ്റേഡിയത്തില്‍ ഒരു പ്രാേഗ്രാമുണ്ടായിരുന്നു. എന്നെ അവര്‍ ബുക്ക് ചെയ്തു. പക്ഷെ ഞാന്‍ വരരുതെന്ന് എന്നെ അവര്‍ ഭയപ്പെടുത്തി. ഷൂട്ട് ചെയ്യുമെന്ന് പറഞ്ഞു. എനിക്ക് പേടിയില്ലായിരുന്നു. പക്ഷെ അമ്മ കരയുകയായിരുന്നു’
‘അമ്മ വേണ്ടെന്ന് പറഞ്ഞു. അല്ലെങ്കില്‍ എനിക്ക് പേടിയില്ല. പേര് പറയാന്‍ താല്പര്യമില്ല. ബഹുമാന്യനായ നടനാണ്. അവര്‍ക്ക് എന്നെ കാണാന്‍ പേടിയാണെന്ന് കരുതിക്കോളാം’. ബി ഗ്രേഡ് സിനിമകളില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് മറ്റുള്ളവര്‍ പറയുന്നതെന്തെന്നില് ഭയമില്ലായിരുന്നെന്നും ഷക്കീല വ്യക്തമാക്കി. കുടുംബത്തില്‍ കൊച്ചച്ചന് പ്രശ്നമുണ്ടായിരുന്നു. ഞാന്‍ ചോദിച്ചു എന്റെ കുടുംബത്തിന് നിങ്ങള്‍ ഭക്ഷണം കൊടുക്കുമോയെന്ന്. ഇല്ലെന്ന് പറഞ്ഞപ്പോള്‍ ഗെറ്റ് ലോസ്റ്റ് എന്ന് ഞാന്‍ പറഞ്ഞു.
എനിക്ക് എന്റെ കുടുംബത്തിന് ഭക്ഷണം നല്‍കണമായിരുന്നു. പുറത്ത് നിന്നുള്ളവര്‍ പറയുന്നത് ഞാന്‍ ശ്രദ്ധിച്ചേയില്ല. കാരണം അവര്‍ തന്നെ എല്ലാം സംസാരിച്ച് അവര്‍ തന്നെ എന്റെ സിനിമ കാണുമെന്നും ഷക്കീല ചൂണ്ടിക്കാട്ടി. കുറ്റബോധം തോന്നാന്‍ മാത്രം ഒന്നും ചെയ്തിട്ടില്ല. ഞാന്‍ മറ്റാെരാളുടെ ഭര്‍ത്താവിനെ സ്വന്തമാക്കിയിട്ടില്ല. ആര് വിളിച്ച് വര്‍ക്ക് തന്നാലും ഞാന്‍ വര്‍ക്ക് ചെയ്തു. അതിന്റെ പൈസയും വാങ്ങി. ആരുടെ ജീവിതവും നശിപ്പിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി.
