Connect with us

കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ചു, ഫ്‌ളാറ്റിലെ താമസക്കാരിയല്ലാഞ്ഞിട്ടും രാത്രിയില്‍ സമരത്തിനിറങ്ങി ഷക്കീല; പ്രശംസിച്ച് സോഷ്യല്‍ മീഡിയ

general

കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ചതിനെതിരേ ചെന്നൈയിലെ ഫ്‌ലാറ്റ് സമുച്ചയത്തിലെ താമസക്കാര്‍ നടത്തിയ തെരുവുസമരത്തില്‍ പങ്കെടുത്ത് നടി ഷക്കീല. ചൂളൈമേട്ടിലെ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ തിങ്കളാഴ്ച രാത്രിയാണ് പ്രതിഷേധം നടന്നത്. ഇതിനിടയിലേയ്ക്ക് ആണ് അപ്രതീക്ഷിതമായി ഷക്കീലയെത്തിയത്.

പ്രതിഷേധക്കാര്‍ക്ക് മുന്നിലെത്തിയ ഷക്കീല അവര്‍ക്കുവേണ്ടി വാദിച്ചു. നാല്‍പ്പതോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച അധികൃതരുടെ നടപടിയെ ചോദ്യംചെയ്തു. ഫ്‌ളാറ്റിലെ താമസക്കാരിയല്ലാത്ത ഷക്കീല എന്തിനാണ് തങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടപ്പിച്ച് സമരത്തിന്റെ ഭാഗമായതെന്ന് ആര്‍ക്കും മനസ്സിലായില്ല.

പ്രതിഷേധിക്കുന്നവര്‍ക്കൊപ്പം പ്രസംഗിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഷക്കീലയ്ക്ക് നാനാഭാഗത്തു നിന്നും പ്രശംസകളുമെത്തി. ഫ്‌ളാറ്റ് സമുച്ചയത്തിലെ നാല്‍പ്പതിലധികം വീടുകള്‍ അറ്റകുറ്റപ്പണികള്‍ക്കായുള്ള തുക അടയ്ക്കാത്തതിന്റെ പേരിലാണ് കുടിവെള്ളം വിച്ഛേദിച്ചതെന്നാണറിയുന്നത്. ഫ്‌ളാറ്റ് മാനേജ്‌മെന്റും കൃത്യമായ മറുപടിനല്‍കിയില്ല.

ഇതേത്തുടര്‍ന്നാണ് തിങ്കളാഴ്ച രാത്രി 20ഓളം കുടുംബങ്ങള്‍ തെരുവില്‍ സമരത്തിനിറങ്ങിയത്. താമസക്കാരോട് അനീതി കാട്ടരുതെന്നും കുടിവെള്ളകണക്ഷന്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

More in general

Trending

Recent

To Top