Connect with us

ലോകം മുഴുവന്‍ എനിക്കെതിരായിരുന്നു… എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ എന്ന് കരുതി- അമല പോള്‍

Actress

ലോകം മുഴുവന്‍ എനിക്കെതിരായിരുന്നു… എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ എന്ന് കരുതി- അമല പോള്‍

ലോകം മുഴുവന്‍ എനിക്കെതിരായിരുന്നു… എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ എന്ന് കരുതി- അമല പോള്‍

സംവിധായകന്‍ വിജയ്‌ ആണ് അമലയുടെ മുന്‍ ഭര്‍ത്താവ്. വിവാഹ മോചനത്തിനു പിന്നാലെ വിജയ്‌ രണ്ടാമതും വിവാഹം ചെയ്തിരുന്നു. വിജയുടെ വിവാഹത്തിനു പിന്നാലെ തന്റെ പ്രണയത്തെക്കുറിച്ച്‌ അമലയും വെളിപ്പെടുത്തി. സിനിമാ മേഖലയില്‍ ഉള്ള വ്യക്തി അല്ലെന്നും അദ്ദേഹത്തെ വിവാഹം ചെയ്യാന്‍ ഒരുങ്ങുകയാണെന്നും അമല പോള്‍ പറഞ്ഞു. പോണ്ടിച്ചേരിയിലെ തന്റെ ഒരു മാസത്തെ ജീവിതച്ചെലവ്‌ 20000 രൂപയാണ് എന്നും അമല കൂട്ടിച്ചേര്‍ത്തു. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ സംഭവിച്ച നല്ലതും ചീത്തയും കാര്യങ്ങളെക്കുറിച്ച്‌ തുറന്നു പറയുകയാണ് അമല പോള്‍. പതിനേഴാം വയസ്സില്‍ സിനിമാ മേഖലയില്‍ എത്തിയതും വിവാഹ പരാജയം മൂലം ഒറ്റപ്പെട്ടുവെന്നും പുതിയ ചിത്രത്തിന്‍റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ അമല പങ്കുവച്ചു. ‘പതിനേഴാമത്തെ വയസ്സില്‍ സിനിമയില്‍ എത്തിയ ഒരാളാണ് ഞാന്‍. എനിക്ക് ഒന്നും അറിയില്ലായിരുന്നു. വിവാഹജീവിതം പരാജയപ്പെട്ടപ്പോള്‍ ആ സമയത്ത് എനിക്കത് കൈകാര്യം ചെയ്യാന്‍ പറ്റിയിരുന്നില്ല.

കാരണം ലോകം മുഴുവന്‍ എനിക്കെതിരായിരുന്നു. ഞാന്‍ ഒറ്റയ്ക്കാണെന്നും തോന്നി. എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ എന്ന് കരുതി. കാരണം അത് വല്ലാത്ത വേദനയായിരുന്നു. ഞാന്‍ എന്നെ തന്നെ കുറ്റപ്പെടുത്തി കാലം കഴിച്ചു. 2016 ല്‍ നടത്തിയ ഒരു ഹിമാലയന്‍ യാത്രയാണ് ജീവിതം മാറ്റിമറിച്ചത്. ഒരു ബാക്ക്പാക്കില്‍ വസ്ത്രങ്ങളും സണ്‍സ്‌ക്രീനും ലിപ് ബാമുമായി ഇറങ്ങിയത് ഇപ്പോഴും ഓര്‍ക്കുന്നു. നാല് ദിവസം ട്രക്കിങ് ഉണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാതെ ടെന്റില്‍ ഉറങ്ങി. അവിടെ ഞാന്‍ എന്നെ തന്നെ കണ്ടെത്തുകയായിരുന്നു. എല്ലാത്തിനും ഒരു ഒരു കാരണമുണ്ട്. എല്ലാം നമ്മുടെ കര്‍മഫലമാണ്. ‘

amalapaul-life

Continue Reading
You may also like...

More in Actress

Trending

Recent

To Top