Connect with us

മിന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡറായി ഷാരൂഖ് ഖാന്‍

Bollywood

മിന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡറായി ഷാരൂഖ് ഖാന്‍

മിന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡറായി ഷാരൂഖ് ഖാന്‍

സിനിമകളില്‍ മാത്രമല്ല നിരവധി പരസ്യ രംഗത്തും സജീവ സാന്നിധ്യമായ താരമാണ് ഷാരൂഖ് ഖാന്‍. ആരാധകരുടെ സ്വന്തം കിഗ് ഖാന്‍. ഇപ്പേഴിതാ ഫാഷന്‍ രംഗത്തും സജീവമാകാനൊരുങ്ങുകയാണ് അദ്ദേഹം. ഫാഷന്‍ ഇ കൊമേഴ്‌സ് രംഗത്ത് മുന്‍നിരയിലുള്ള മിന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡറായിരിക്കുകയാണ് നടന്‍.

പുതിയ ട്രെന്‍ഡ് ഇന്‍ റിയല്‍ ലൈഫിലാണ് താരം മിന്ദ്രയ്ക്കായി പ്രത്യക്ഷപ്പെടുന്നത് എന്നാണ് വിവരം. പുതിയ പരസ്യ ക്യാംപയിനില്‍ താരത്തെ ഇനി കാണാനാകും. കിയാര അധ്വാനി, രണ്‍ബീര്‍ കപൂര്‍, സമാന്ത, നാഗ് ചൈതന്യ, അനുഷ്‌ക ശര്‍മ്മ, വിരാട് കോഹ്‌ലി, വിജയ് ദേവരകൊണ്ട് തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും മുന്‍പ് മിന്ദ്രയുടെ പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ട്.

കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത ഒരു പരസ്യ ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ അഭിനയിച്ചിരുന്നു. ആഡംബര സ്ട്രീറ്റ് വെയര്‍ ബ്രാന്‍ഡായ ഡ്യവോള്‍ എക്‌സിന് വേണ്ടിയായിരുന്നു അഭിനയിച്ചത്. ആര്യന്റെ അദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ഇത് എന്ന പ്രത്യേകത കൂടിയുണ്ട്.

അതേസമയെ കഴിഞ്ഞ മാസം കടുത്ത ചൂടിനെ തുടര്‍ന്നുണ്ടായ അനാരോഗ്യത്തെ തുടര്‍ന്ന് ഷാരൂഖ് ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഐപിഎല്‍ മാച്ചിനിടെയാണ് ഷാരൂഖിന് അസ്വസ്ഥത അനുഭവപ്പെട്ടത്.

ചൂട് കൂടിയതോടെയുണ്ടായ നിര്‍ജ്ജലീകരണമാണ് കാരണമെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ട്. വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം അദ്ദേഹത്തെ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

More in Bollywood

Trending

Recent

To Top