Bollywood
വാക്ക് പാലിക്കാതിരുന്ന അനുരാഗ് കശ്യപ് നട്ടെല്ലില്ലാത്തവനാണ്; സംവിധായകനെതിരെ ഗുരുതര ആരോപണവുമായി നടന്‍; ഞെട്ടിച്ച് അനുരാഗിന്റെ മറുപടി
വാക്ക് പാലിക്കാതിരുന്ന അനുരാഗ് കശ്യപ് നട്ടെല്ലില്ലാത്തവനാണ്; സംവിധായകനെതിരെ ഗുരുതര ആരോപണവുമായി നടന്‍; ഞെട്ടിച്ച് അനുരാഗിന്റെ മറുപടി
ബോളിവുഡ് പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് സംവിധായകന്‍ അനുരാഗ് കശ്യപ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം.കുറച്ച് ദിവസഹ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിനെതിരെ ഗുരുതര ആരോപണവുമായി ബോളിവുഡ് നടന്‍ പങ്കജ് ഝാ രംഗത്തെത്തിയിരുനന്ത് വാര്‍ത്തയായിരുന്നു.
അനുരാഗിന്റെ ഗ്യാങ്‌സ് ഓഫ് വാസേപൂരില്‍ സുല്‍ത്താനായി എത്തേണ്ടിരുന്നത് താനാണെന്നും തന്നെ ഒഴിവാക്കിയെന്നുമായിരുന്നു നടന്റെ ആരോപണം. വാക്ക് പാലിക്കാതിരുന്ന അനുരാഗ് കശ്യപ് നട്ടെല്ലില്ലാത്തവനാണ് എന്ന് പങ്കജ് പറഞ്ഞതായുമാണ് പ്രചരിച്ചിരുന്നത്.
എന്നാല്‍ ഈ വാര്‍ത്ത വൈറലായതിന് പിന്നാലെ സത്യാവസ്ഥ പറഞ്ഞുകൊണ്ട് പങ്കജ് തന്നെ രംഗത്തെത്തിയിരുന്നു. താന്‍ അങ്ങനൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നാണ് പങ്കജ് പറയുന്നത്.
ഈ വേളയില്‍ നടന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അനുരാഗ് കശ്യപ്. രണ്ട് വ്യക്തികള്‍ ഉള്‍പ്പെട്ട കഥകളിലെല്ലാം രണ്ട് ഭാഗങ്ങളുണ്ട് എന്നാണ് താരം പറഞ്ഞത്.
എന്താണ് നടന്നതെന്ന് എനിക്ക് കൃത്യമായി ഓര്‍മയില്ല. ഗ്യാങ്‌സ് ഓഫ് വാസിപൂര്‍ ആരംഭിക്കുന്ന സമയത്ത് പങ്കജ് ഝായെ ലഭിച്ചില്ല. സാമ്പത്തികമായി ഞങ്ങള്‍ ബുദ്ധിമുട്ടിലായിരുന്നു.
അദ്ദേഹത്തെ കാത്തിരിക്കാന്‍ പറ്റിയ അവസ്ഥയില്ലല്ലായിരുന്നു. ഞങ്ങള്‍ വ്യത്യസ്തമായ രീതിയിലും ബജറ്റിലും സിനിമയെടുത്തു.
പങ്കജ് ഝാ അഭിനയിക്കാനിരുന്ന വേഷം ചെയ്തത് പങ്കജ് ത്രിപാഠിയായിരുന്നു. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ആരോപണം ഉന്നയിക്കുന്നത് പങ്കജ് ത്രിപാഠിയുടെ വളര്‍ച്ച കാരണമായിരിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.