Malayalam
അന്തരിച്ച ഹാസ്യകലാകാരന് ഷാബുരാജിന്റെ കുടുംബത്തിന് പുതിയ വീടൊരുങ്ങി
അന്തരിച്ച ഹാസ്യകലാകാരന് ഷാബുരാജിന്റെ കുടുംബത്തിന് പുതിയ വീടൊരുങ്ങി
അന്തരിച്ച ഹാസ്യകലാകാരന് ഷാബുരാജിന്റെ കുടുംബത്തിന് പുതിയ വീടൊരുങ്ങി. ഷാബുരാജിന്‍്റെ കുടുംബത്തിനു താക്കോല്‍ കൈമാറിയത് ബി.സത്യന് എം.എല്‍.എയാണ്. എം.എല്‍.എ യുടെ അഭ്യര്‍ഥന മാനിച്ച് എം.എല്‍.എയുടെ സമീപവാസിയും സുഹൃത്തുമായ ദുബായിലെ സംരംഭകന് കോശി മാമ്മന്‍, ഭാര്യ ലീലാ കോശി എന്നിവര്‍ ചേര്‍ന്നാണ് വീടിന്റെ പണി പൂര്‍ത്തിയാക്കാന്‍ സന്മനസ്സു കാണിച്ച് സഹായിച്ചത്. കടക്കെണി മൂലം നിര്‍ത്തി വെച്ച വീടിന്റെ പണി പുനഃരാരംഭിക്കാനും ഇവര്‍ക്കായിരുന്നില്ല. തുടര്‍ന്ന് ബി.സത്യന് എംഎല്‍എ വീട് സന്ദര്‍ശിക്കുകയും സര്‍ക്കാര്‍ വക ധനസഹായം നല്‍കുകയും ചെയ്തിരുന്നു. പിന്നീടാണ് എംഎല്‍എയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് വിദേശ മലയാളി വീട് പണി പൂര്‍ത്തീകരിക്കാനായത്.
അന്തരിച്ച കാലാകാരന് ഷാബുരാജിന്റെ കുടുംബത്തിന് പുതിയ വീട് ഹൃദ്രോഗത്തെ തുടര്‍ന്നാണ് ഷാബുരാജ് മരണപ്പെട്ടത്. ഇതോടെ ഷാബുവിന്റെ തണലില്‍ കഴിഞ്ഞിരുന്ന അസുഖ ബാധിതയായ ഭാര്യ ചന്ദ്രികയും നാലുമക്കളും അടങ്ങുന്ന കുടുംബം പ്രതിസന്ധിയിലാക്കുകയായിരുന്നു. കൂടാതെ ഷാബുവിന്റെ മൂന്ന് മക്കള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള ടെലിവിഷനും എം.എല്‍.എ കൈമാറി. കരവാരം ഗ്രാമപഞ്ചായത്ത് ഓണക്കിറ്റും രാജകുമാരി ഗ്രൂപ്പ് ഓണക്കോടികളും നല്കി.
shabu raj
