Actor
മല്ലു സിംഗ് ആകാനിരുന്നത് ഉണ്ണിമുകുന്ദൻ അല്ല ലാലേട്ടൻ; പക്ഷേ, ആ കഥ മാറ്റിവെച്ചു; വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തി സേതു
മല്ലു സിംഗ് ആകാനിരുന്നത് ഉണ്ണിമുകുന്ദൻ അല്ല ലാലേട്ടൻ; പക്ഷേ, ആ കഥ മാറ്റിവെച്ചു; വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തി സേതു
ചോക്ലേറ്റ്, റോബിൻ ഹുഡ്, മേക്കപ്പ് മാൻ തുടങ്ങിയ സിനിമകൾ മലയാളികൾക്ക് മറക്കാനാകില്ല. ഈ ചിത്രങ്ങൾ സമ്മാനിച്ചത് സച്ചി-സേതു കൂട്ടുകെട്ടാണ്. ഇത്തരത്തിൽ സച്ചി-സേതു കൂട്ടുകെട്ടിൽ ഒരുങ്ങിയ നിരവധി ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. പിന്നീട് ഇരുവരും 2011-ന് ശേഷം വേർപിരിയുകയും സ്വതന്ത്ര തിരക്കഥാകൃത്തുക്കളായി മാറുകയും ചെയ്തു. 2012-ലാണ് റൺ ബേബി റൺ എഴുതിക്കൊണ്ട് സച്ചി മലയാളത്തിൽ ഹിറ്റായത്.
എന്നാൽ ആ വർഷം തന്നെ മല്ലുസിംഗ് എഴുതി സേതു സൂപ്പർ ഹിറ്റ് സ്വന്തമാക്കി. എന്നാൽ ഇപ്പോഴിതാ ഒരുമിച്ച് തിരക്കഥ എഴുതിയ സമയത്ത് പൊരുത്തക്കേടുകൾ ഉണ്ടായതോടെ സച്ചിയും താനും മാറ്റിവെച്ച സിനിമകളായിരുന്നു റൺ ബേബി റണ്ണും മല്ലു സിംഗും എന്ന് പറയുകയാണ് സേതു. മാത്രമല്ല മല്ലു സിംഗായി ആദ്യം മനസ്സിൽ കണ്ടത് മോഹൻലാലിനെ ആണെന്നും സേതു പറയുന്നു.
“ചോക്ലേറ്റും മേക്കപ്പ് മാനും കഴിഞ്ഞിട്ട് നിന്ന സമയമായിരുന്നു അത്. അപ്പോൾ മല്ലുസിംഗിന്റെ കഥ അൻവർ റഷീദ് സംവിധാനം ചെയ്യാനിരുന്ന സിനിമയ്‌ക്ക് വേണ്ടി ഞാൻ പറഞ്ഞ കഥയാണ്. ആ സിനിമ മണിയൻപിള്ള സാറായിരുന്നു നിർമ്മിക്കാനിരുന്നത്. പഞ്ചാബിൽ ഒരാൾ പോകുന്നതായിരുന്നു കഥ. അന്ന് ടൈറ്റിൽ ഇട്ടിരുന്നില്ല. എന്നാൽ ആ സമയത്ത് സച്ചിക്കോ ഇവർക്ക് ആർക്കോ ആ കഥയോട് പൊരുത്തപ്പെടാൻ കഴിഞ്ഞില്ലെന്നും ചിത്രത്തിൽ ലാലേട്ടൻ ആയിരുന്നു ഹീറോയെന്നും സേതു പറഞ്ഞു.
“ആദ്യമായി മോഹൻലാലിനു വേണ്ടിയാണ് മല്ലു സിംഗ് എന്ന കഥ ആലോചിക്കുന്നത്. എന്നാൽ താടിയൊക്കെ വെച്ച് പഞ്ചാബി ആയാൽ വർക്കൗട്ട് ആകില്ല എന്ന് തോന്നി. ഞാൻ നന്നായിരിക്കും എന്ന് പറയുമ്പോഴും അവർക്ക് പൊരുത്തപ്പെടാൻ കഴിയുന്നില്ലെന്നും വർക്കൗട്ട് ആകില്ല എന്ന് സച്ചി പറഞ്ഞതുകൊണ്ട് അത് മാറ്റിവെക്കുകയായിരുന്നെന്നും സേതു കൂട്ടിച്ചേർത്തു.
എന്നാൽ അതിനു ശേഷമാണ് ‘റൺ ബേബി റൺ’ സച്ചി പറഞ്ഞത്. പക്ഷേ അത് തനിക്കും ഇഷ്ടമായില്ലെന്നും ആ രണ്ട് സിനിമകളും അന്ന് മാറ്റിവെക്കുകയായിരുന്നെന്നും സേതു ഓർക്കുന്നു. പിന്നീട് ഒരുമിച്ച് തന്നെ മൂന്നോളം സിനിമകൾ ചെയ്തിരുന്നു. അതിനുശേഷം ഒറ്റയ്‌ക്ക് സിനിമ എഴുതാൻ തുടങ്ങിയതെന്നും സച്ചി എഴുതിയ റൺ ബേബി റണ്ണും ഞാൻ എഴുതിയ മല്ലൂസിംഗും ഹിറ്റായിരുന്നെന്നും”-സേതു പറഞ്ഞു.
