Malayalam
അതൊക്കെ വച്ച് നോക്കുമ്പോള്‍ ഇപ്പോള്‍ ഹാപ്പിയാണ്; ആദ്യം ലഭിച്ച വരുമാനം ഒരു ലക്ഷത്തിന് താഴെ; യൂട്യൂബ് വരുമാനം വെളിപ്പെടുത്തി അനുശ്രീ
അതൊക്കെ വച്ച് നോക്കുമ്പോള്‍ ഇപ്പോള്‍ ഹാപ്പിയാണ്; ആദ്യം ലഭിച്ച വരുമാനം ഒരു ലക്ഷത്തിന് താഴെ; യൂട്യൂബ് വരുമാനം വെളിപ്പെടുത്തി അനുശ്രീ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് അനുശ്രീ. ക്യാമറമാനായ വിഷ്ണുവിനെയാണ് അനുശ്രീ വിവാഹം കഴിച്ചത്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. എന്നാൽ ആ ദാമ്പത്യത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ദാമ്പത്യം അവസാനിപ്പിക്കുന്ന അവസ്ഥയിലേക്കാണ് നടി എത്തിയത്. നിലവിൽ നടിയ്ക്ക് ഒരു യൂട്യൂബ് ചാനലുണ്ട്. ചാനലിലൂടെ വിശേഷങ്ങൾ എല്ലാം പങ്കിടാറുണ്ട്.
ഇപ്പോഴിതാ തനിക്ക് യൂട്യൂബില്‍ നിന്നും ലഭിച്ച ആദ്യ വരുമാനം എത്രയാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് അനുശ്രീ
മകന്റെ ജനനത്തിന് ശേഷമാണ് അനുശ്രീ ആരവ് എന്ന പേരില്‍ നടി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. മകന്റെ പേര് കൂടി ചേര്‍ത്താണ് ആരവ് എന്ന് ചാനലിന് പേര് നല്‍കിയത്. മകന്റെ നൂല് കെട്ടും അവനെയും കൊണ്ട് ഷോപ്പിങ്ങിന് പോയതുമടക്കം വീട്ടിലെ വിശേഷങ്ങളാണ് അനുശ്രീ ചാനലിലൂടെ പങ്കുവെച്ചിരുന്നത്. ഇടയ്ക്ക് തന്റെ പേരിലും മകന്റെ പേരിലും ഉയര്‍ന്ന് വരുന്ന വാര്‍ത്തകളെ കുറിച്ചും വിമര്‍ശനങ്ങളെ പറ്റിയുമൊക്കെ നടി പറഞ്ഞിരുന്നു.
കുറഞ്ഞ സമയം കൊണ്ട് വലിയ സ്വീകാര്യത തന്റെ ചാനലിന് ലഭിച്ചുവെന്നാണ് സീ മലയാളം ന്യൂസിന് നല്കിയ അഭിമുഖത്തില്‍ നടി പറയുന്നത്. മാത്രമല്ല മോശമില്ലാത്ത അത്രയും വരുമാനം തനിക്ക് ലഭിക്കുന്നുണ്ടെന്നും അനു പറയുന്നു. ആദ്യമായി യൂട്യൂബില്‍ നിന്ന് ലഭിച്ച തുക എത്രയാണെന്ന് അടക്കം സൂചിച്ചിച്ച് കൊണ്ടാണ് അനുശ്രീയിപ്പോള്‍ എത്തിയിരിക്കുന്നത്.
‘യൂട്യൂബിലെ വരുമാനം നല്ല രീതിയില്‍ പോവുന്നുണ്ട്. എത്രത്തോളം രൂപ ലഭിക്കുന്നുണ്ടെന്ന് വെളിപ്പെടുത്താനുള്ള സമയം ആയിട്ടില്ലെന്നാണ് അനുശ്രീ പറയുന്നത്. ആദ്യം ലഭിച്ച വരുമാനം ഒരു ലക്ഷത്തിന് താഴെയായിരുന്നു. സബ്സ്ക്രൈബേഴ്സ് കൂടി വരുമ്പോള്‍ വലിയ സന്തോഷമാണ്. ആദ്യ ആഴ്ചയില്‍ തന്നെ നല്ല പ്രതികരണമാണ് ലഭിച്ചത്. അതൊക്കെ വച്ച് നോക്കുമ്പോള്‍ ഇപ്പോള്‍ നല്ല ഹാപ്പിയാണ്. പ്രേക്ഷകര്‍ എന്നെ അത്രമാത്രം സ്നേഹിക്കുകയും വിശ്വസിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ഇതൊക്കെ സന്തോഷം നല്കുന്ന കാര്യങ്ങളാണെന്ന്’, അനുശ്രീ പറയുന്നു.
ഇത്തരം കാര്യങ്ങളില്‍ മാത്രമല്ല മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചും അനുശ്രീ ചിന്തിക്കണമെന്നാണ് വീഡിയോയുടെ താഴെ വരുന്ന കമന്റുകളില്‍ ആരാധകര്‍ പറയുന്നത്. ജനിച്ചിട്ട് മാസങ്ങള്‍ മാത്രം പ്രായമുള്ളൊരു കുഞ്ഞാണ് നിനക്കുള്ളത്. അമ്മയുടേത് പോലെ അച്ഛന്റെയും സ്നേഹം അവന് ലഭിക്കണം. എന്തൊക്കെ പ്രശ്നത്തിന്റെ പേരിലാണെങ്കിലും അത് നിഷേധിക്കുന്നത് ശരിക്കും ക്രൂരത തന്നെയാണെന്നാണ് അനുശ്രീയോട് ആരാധകര്‍ പറയുന്നത്.
