അന്നെനിക്ക് എതിരാളികൾ ഇല്ലായിരുന്നു !!സീരിയലുകളുടെ പച്ചപ്പ് കണ്ട് ചുവടു മാറ്റി- ഷാജു കെ.എസ്
By
ആരുടെയും സഹായമില്ലാതെ സിനിമയിലെത്തിയ ഷാജുവിന് മിമിക്രിയെന്നാല്‍ ജീവവായുവാണ്. തന്റെ അഭിനയത്തില്‍ എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ ചാന്ദ്‌നി ചൂണ്ടിക്കാണിക്കും. പാലക്കാട് ചിത്രീകരണം നടന്ന കോരപ്പന്‍ ദി ഗ്രേറ്റ് എന്ന ചിത്രത്തിന്റെ സെറ്റിലാണ് ഇരുവരും ഒന്നിക്കുന്നത്. തുടക്കത്തില്‍ പ്രണയത്തേക്കാളുപരി ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. ആഭരണ ചാര്‍ത്തെന്ന സിനിമ കഴിഞ്ഞതും ഷാജുവും ചാന്ദ്‌നിയും ഒന്നിക്കാന്‍ തീരുമാനിച്ചു. നളചരിതം നാലാം ദിവസമാണ് ഞങ്ങള്‍ ഒന്നിച്ചഭിനയിച്ച അവസാന ചിത്രം.
ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് ഞങ്ങള്‍ വിവാഹിതരാവുകയായിരുന്നു. ഞങ്ങളിപ്പോള്‍ പാലക്കാട് ഒലവക്കോടാണ് താമസിക്കുന്നത്. ചാന്ദ്‌നി ഇപ്പോള്‍ ശ്രീനന്ദനം നൃത്ത കലാലയം എന്ന സ്‌കൂള്‍ നടത്തുകയാണ്. മൂത്ത മകള്‍ നന്ദന പാലക്കാട് മേഴ്‌സി കോളജില്‍ ഡിഗ്രിക്ക് പഠിക്കുന്നു. നൃത്തത്തിലും മോണോ ആക്ടിലും കലോത്സവങ്ങളിലും മകള്‍ ഒന്നാമതാണ്. രണ്ടാമത്തെ മകള്‍ നീലാഞ്ജനയ്ക്ക് 7 വയസ്സായി. ബ്രദേഴ്‌സ് ഡേ, അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന കിംഗ്ഫിഷര്‍ തുടങ്ങിയ സിനിമകളില്‍ നീലാഞ്ജന അഭിനയിച്ചിരുന്നു. ഇടയ്ക്ക് മക്കളോടൊപ്പം ഞാനും ടിക്‌ടോക്കില്‍ സജീവമാണ്. ഒരുപാടുപേര്‍ ഇവരെ അഭിനന്ദിക്കാറുണ്ട്. മക്കളുടെ പെര്‍ഫോമന്‍സ് കാണുമ്ബോഴും വളരെയധികം സന്തോഷം തോന്നാറുണ്ട്. മകളുടെ അച്ഛന്‍ എന്നറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതൊരു സുഖമുള്ള അനുഭവമല്ലെ. ലാലേട്ടന്റെ ഫിഗറും ശബ്ദം അനുകരിക്കാന്‍ കഴിഞ്ഞതുമാണ് കരിയറിൽ തനിക്ക് തുണയായത്. ദേവാസുരത്തിലെ ഡയലോഗുകളാണ് ഞാന്‍ അവതരിപ്പിച്ചത്. ലാലേട്ടനെ അനുകരിക്കുന്നതില്‍ എനിക്കന്ന് എതിരാളി ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ പ്രോഗ്രാം ബുക്ക് ചെയ്യുമ്ബോള്‍ മോഹന്‍ലാലിനെ അനുകരിക്കുന്നതില്‍ എന്റെ പേര് മാത്രമായിരുന്നു. അക്കാലത്ത് പുറത്തിറങ്ങിയ മിമിക്രി കാസറ്റുകളിലെല്ലാം ലാലേട്ടന്റെ ശബ്ദം അനുകരിച്ചത് ഞാനായിരുന്നു.
സീരിയലുകളുടെ പച്ചപ്പ് കണ്ടാണ് ഞാന്‍ സിനിമയില്‍ നിന്നു സീരിയലിലേക്ക് ചുവടു മാറ്റിയത്. അക്കാലത്തെ ഹിറ്റ് സീരിയലുകളായിരുന്ന സ്ത്രീ, ശാരദ, ആകാശഗംഗ, ചാരുലത, പാരിജാതം, ദുര്‍ഗ തുടങ്ങിയ സീരിയലുകളിലെല്ലാം ഞാന്‍ പ്രധാന കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. മാത്രമല്ല, മധുസാര്‍, തിലകന്‍ സാര്‍, നെടുമുടിച്ചേട്ടന്‍, മുരളിച്ചേട്ടന്‍ എന്നിവരോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതും ഭാഗ്യമായി ഞാന്‍ കരുതുന്നു. സീരിയലിലെ അഭിനയമെന്നത് എനിക്ക് ജീവിതമായിരുന്നു. എന്റെ ജീവിത വിജയത്തിന് പിന്നില്‍ സീരിയലുകള്‍ തന്നെയായിരുന്നു. പക്ഷേ സീരിയലുകളില്‍ തിരക്കേറുമ്ബോഴും എന്റെ മനസ്സില്‍ സിനിമ നിറഞ്ഞുനിന്നു. സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിക്കാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്നാല്‍ സീരിയലിലും സിനിമയിലും ഒരുപോലെ നിറഞ്ഞുനില്‍ക്കാന്‍ കഴിഞ്ഞുവെന്നതില്‍ എനിക്ക് അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്.
പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തില്‍ പൊലീസ് ഓഫീസറായാണ് അഭിനയിക്കുന്നത്. പിന്നെ അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന കിംഗ്ഫിഷറില്‍ നല്ലൊരു വേഷമാണ് ചെയ്യുന്നത്. മാസ്‌ക് എന്ന ചിത്രത്തിലെ കഥാപാത്രവും വേറിട്ടതാണ്. സച്ചി സംവിധാനം ചെയ്യുന്ന പൃഥ്വിരാജും ബിജു മേനോനും ഒന്നിക്കുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്യാന്‍ പോവുകയാണ്. പട്ടാഭിരാമനാണ് മറ്റൊരു ചിത്രം. മിമിക്രിക്കാര്‍ അണിനിരന്ന മിമിക്‌സ് ആക്ഷന്‍ 500 എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. 11 നായകന്‍മാരില്‍ ഒരാളായിരുന്നു ഞാന്‍. പിന്നീട് കളമശ്ശേരിയിലെ കല്യാണം. ഇതിനകം 160 സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു.
serial-actor-shaju k.s- family-