serial news
ആദ്യ പ്രണയം കോളേജിൽ പഠിക്കുമ്പോൾ, തന്നെ കാണുമ്പോൾ ആ പെൺകുട്ടി ഓടുമായിരുന്നു, താന്‍ വിവാഹിതനാണ്, അന്‍ഷിത സുഹൃത്ത് മാത്രം; ആദ്യമായി മനസ്സ് തുറന്ന് കൂടെവിടെയിലെ ഋഷി
ആദ്യ പ്രണയം കോളേജിൽ പഠിക്കുമ്പോൾ, തന്നെ കാണുമ്പോൾ ആ പെൺകുട്ടി ഓടുമായിരുന്നു, താന്‍ വിവാഹിതനാണ്, അന്‍ഷിത സുഹൃത്ത് മാത്രം; ആദ്യമായി മനസ്സ് തുറന്ന് കൂടെവിടെയിലെ ഋഷി
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ബിബിന്‍ ജോസിനെ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. സീതയിലെ രാമനായി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് ബിബിൻ.. പരമ്പരയിൽ ഒരു മുഴുനീള കഥാപാത്രമായി താരം എത്തിയിരുന്നില്ല. സീതയായി സ്വാസികയായിരുന്നു ചിത്രത്തിൽ അഭിനയിച്ചത്. സ്വാസികയുടെ കഥാപാത്രത്തിന്റെ ആദ്യ ഭർത്താവായിട്ടായിരുന്നു ബിബിൻ ജോസ് അഭിനയിച്ചത്. സീതയ്ക്ക് ശേഷമാണ് ബിബിൻ ജോസ് കൂടെവിടെയിൽ അഭിനയിക്കാൻ തുടങ്ങിയത്. ഇപ്പോൾ കൂടെവിടെയിലെ ഋഷിയായി നിറഞ്ഞുനിൽക്കുകയാണ് നടൻ
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആദ്യമായി തന്റെ ജീവിതത്തെക്കുറിച്ചും പരമ്പരയെക്കുറിച്ചുമൊക്കെ ബിബിന്‍ മനസ് തുറക്കുകയാണ്.
നടന്റെ വാക്കുകളിലേക്ക്
സിനിമയാണ് തന്റെ ലക്ഷ്യം എന്നാണ് ബിബിന്‍ പറയുന്നത്. അതിനാല്‍ സീരിയല്‍ ഓഫര്‍ വന്നപ്പോള്‍ ആദ്യം നിരസിച്ചിരുന്നു. പിന്നീട് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ പരമ്പരയുടെ വിജയത്തിന് ശേഷം സീരിയല്‍ ചെയ്യുന്നില്ലെന്നും കരുതിയിരുന്നതാണ്. ഇനി സിനിമ ചെയ്യണമെന്നായിരുന്നു. സീരിയല്‍ ചെയ്യുമ്പോള്‍ സിനിമ കിട്ടുക ബുദ്ധിമുട്ടാണെന്ന് പറഞ്ഞിരുന്നു. പ്രധാന കാരണം ഡേറ്റ് ആണ്. സീരിയില്‍ ചെയ്യുമ്പോള്‍ ഒരു മാസത്തെ ഡേറ്റ് കൊടുക്കേണ്ടി വരും. രണ്ടാമതായി ചിലര്‍ക്ക് അതൊരു പ്രശ്നമായി തോന്നിയേക്കാം എന്നതാണെന്നും ബിബിന്‍ പറയുന്നു. കൂടെവിടെയിലൂടെ ആരാധകരുടെ കയ്യടി നേടുന്ന ജോഡിയാണ് ഋഷിയും അന്‍ഷിത യും.
ഋഷി സാറും സൂര്യയുമായും ഇരുവരും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായി മാറുകയായിരുന്നു. ഓണ്‍ സ്ക്രീനിലെ ഈ ജോഡി ഹിറ്റ് ആയതോടെ ഇരുവരും പ്രണയത്തിലാണോ എന്ന് ചിലര്‍ കമന്റ് ചെയ്തിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വിവാഹിതനാണ് ബിബിന്‍. പ്രണയ വിവാഹമായിരുന്നു ബിബിന്റേത്. അന്‍ഷിതയും താനും ജീവിതത്തിലും പ്രണയത്തിലാണെന്ന് കരുതുന്നവരോടും താരം പ്രതികരിക്കുന്നുണ്ട്. തങ്ങള്‍ മാത്രമല്ല ഹിറ്റായ മിക്ക ജോഡിയെക്കുറിച്ചും ആളുകള്‍ അങ്ങനെ കരുതുന്നുണ്ട്. നേരത്തെ സാന്ദ്രയുമായും സ്വാസികയുമായും ഇതുപോലെയുണ്ടായിരുന്നു. ഇപ്പോള്‍ അന്ഷിതയായും. പക്ഷെ ജീവിതത്തില്‍ അന്‍ഷിത സുഹൃത്ത് മാത്രമാണ്. തന്റെ വളരെ അടുത്ത ചുരുക്കം ചില സുഹൃത്തുക്കളില്‍ ഒരാളാണ് അന്‍ഷിത. താന്‍ വിവാഹതനാണെന്നും താരം പറയുന്നു. കമന്റിടുന്നവരോട് ചളമാക്കരുതേ എന്നും ബിബിന്‍ പറയുന്നുണ്ട്.
തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. കോളേജില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യത്തെ പ്രണയം. ആ പെണ്‍കുട്ടിയെക്കുറിച്ച് താന്‍ അമ്മയോടൊക്കെ പറയുമായിരുന്നുവെന്നും താരം പറയുന്നു. എന്നാല്‍ ആ പെണ്‍കുട്ടിയെ കണ്ട് സംസാരിക്കാന്‍ പോകുമ്പോള്‍ തന്റെ പിന്നാലെ വരുമായിരുന്ന ക്ലാസ്മേറ്റുകളെ കണ്ട് പേടിച്ച് അവള് ഓടുമായിരുന്നുവെന്നാണ് ബിബിന്‍ പറയുന്നത്. പിന്നാലെ തന്നെ കാണുമ്പോള്‍ ഓടുന്ന അവസ്ഥയായെന്നും അങ്ങനെ അതങ്ങ് പോയെന്നാണ് താരം പറയുന്നത്. അതേസമയം ആ കുട്ടിയെ പിന്നീട് കാണുകയും സീരിസായൊക്കെ സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും ബിബിന്‍ പറയുന്നു.
