serial
നിങ്ങളുടെ സ്നേഹം കൂടെ വേണം…ഇല്ലെങ്കില്‍ താന്‍ തളര്‍ന്ന് പോകും ….ചിരിച്ച മുഖവുമായി സൂരജ്! എന്നും ഇങ്ങനെയാണ് കാണേണ്ടതെന്ന് ആരാധകർ!
നിങ്ങളുടെ സ്നേഹം കൂടെ വേണം…ഇല്ലെങ്കില്‍ താന്‍ തളര്‍ന്ന് പോകും ….ചിരിച്ച മുഖവുമായി സൂരജ്! എന്നും ഇങ്ങനെയാണ് കാണേണ്ടതെന്ന് ആരാധകർ!
പാടാത്ത പൈങ്കിളിയെന്ന പരമ്പരയിൽ ദേവയെന്ന നായകനെ അവതരിപ്പിച്ച് ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂരജ് സണ്‍. സൂരജിന്റെ പിന്മാറ്റത്തോടെ ലക്ജിത്ത് സൈനിയാണ് ഇപ്പോൾ ദേവയായി എത്തുന്നത്. മികച്ച പ്രേക്ഷകാഭിപ്രായമാണ് നടന് ലഭിച്ചിരിക്കുന്നത്.
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടാണ് താന്‍ പിന്മാറിയത്. സൂരജാണ് മാറിയതെന്നും ദേവയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും താരം പറഞ്ഞിരുന്നു.
പരമ്പരയില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ താന്‍ സജീവമായിരിക്കുമെന്ന് സൂരജ് പറഞ്ഞിരുന്നു. ചിത്രങ്ങളും വീഡിയോയും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് താനെത്തും. നിങ്ങളുടെ സ്നേഹം എന്നും കൂടെ വേണമെന്നും ഇല്ലെങ്കില്‍ താന്‍ തളര്‍ന്ന് പോവുമെന്നും സൂരജ് പറഞ്ഞിരുന്നു. ചിരിച്ച മുഖത്തോടെയുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തും താരമെത്തിയിരുന്നു. ഇത് പോലെയുള്ള ചിത്രങ്ങളാണ് ഞങ്ങള്‍ക്ക് കാണേണ്ടത് എന്നായിരുന്നു ആരാധകരുടെ കമന്റുകള്‍.
സൂരജിന്റെ ഫോട്ടോയ്ക്ക് കീഴില്‍ ആദ്യം കമന്റ് ചെയ്തത് മനീഷയായിരുന്നു. കണ്മണിയായെത്തുന്നത് മനീഷയാണ്. സീരിയലുകളും നായകന്മാരും ഒരുപാട് വന്നു, ഇതാദ്യമായാണ് ഒരു നായകനോട് ഇത്രയധികം ഇഷ്ടം തോന്നുന്നതെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. വീണിടത്തുനിന്നും എഴുന്നേല്‍ക്കുമ്പോഴാണ് ബലം കൂടുന്നത്. തളരാതെ പിടിച്ച് നിന്നേ തീരൂ. മോനെ കാത്ത് സിനിമയിലൊരു ഇടമുണ്ടെന്നുമായിരുന്നു വേറൊരാള് കമന്റ് ചെയ്തത്.
അതേസമയം കഴിഞ്ഞ ദിവസം സന്തോഷം പങ്കുവെച്ച് പാടാത്ത പൈങ്കിളി ടീം എത്തിയിരുന്നു .കൺമണിയും ദേവയുടേയും പ്രണയം ആരംഭിച്ചിട്ട് 200 എപ്പിസോഡുകൾ ആവുകയാണ്. പാടാത്തെ പൈങ്കിളിയുടെ 200ാം മത്തെ എപ്പിസോഡാണ് ഇന്ന് സംപ്രേക്ഷണം ചെയ്യുന്നത്. കൺമണിയുടേയും ദേവയുടേയും അപൂർവ്വ പ്രണയകാവ്യം. സൂപ്പർ ഹിറ്റ് പരമ്പര പാടാത് പൈങ്കിളി 200ാം എപ്പിസോഡിലേയ്ക്ക് എന്ന് കുറിച്ച് കൊണ്ടാണ് ഈ സന്തോഷ വാർത്ത അണിയറ പ്രവർത്തകർ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. ഇത് പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്.
