Connect with us

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഷൂട്ടിംഗ്; അറസ്റ്റിലായത് ‘സീതാകല്യാണം’ സീരിയല്‍ താരങ്ങളും പ്രവര്‍ത്തകരുമാണെന്ന് റിപ്പോര്‍ട്ടുകൾ

serial

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഷൂട്ടിംഗ്; അറസ്റ്റിലായത് ‘സീതാകല്യാണം’ സീരിയല്‍ താരങ്ങളും പ്രവര്‍ത്തകരുമാണെന്ന് റിപ്പോര്‍ട്ടുകൾ

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഷൂട്ടിംഗ്; അറസ്റ്റിലായത് ‘സീതാകല്യാണം’ സീരിയല്‍ താരങ്ങളും പ്രവര്‍ത്തകരുമാണെന്ന് റിപ്പോര്‍ട്ടുകൾ

ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് രഹസ്യമായി ഷൂട്ടിംഗ് നടത്തിയത് ഏഷ്യാനെറ്റ് ചാനലിലെ സീതാകല്യാണം എന്ന സീരിയലിന് വേണ്ടിയെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ അനധികൃതമായി തിരുവനന്തപുരത്ത് ചിത്രീകരണം നടത്തുകയായിരുന്നു.

സീതാകല്യാണം എന്ന സീരിയലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന 20 ഓളം താരങ്ങളും അണിയറ പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത് എന്നാണ് സമകാലിക മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയന്ത്രണങ്ങള്‍ ലംഘിച്ച് വര്‍ക്കലയിലെ റിസോര്‍ട്ടില്‍ ഷൂട്ടിംഗ് നടത്തുകയായിരുന്നു.

ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച ഇടവ പഞ്ചായത്ത് 12-ാം വാര്‍ഡിലാണ് രഹസ്യമായി ചിത്രീകരണം നടന്നത്. ഓടയത്തുള്ള പാം ട്രീ റിസോര്‍ട്ടില്‍ ആയിരുന്നു ഷൂട്ടിംഗ്. വിവരം അറിഞ്ഞ് പൊലീസ് സംഭവ സ്ഥലത്ത് എത്തി റിസോര്‍ട്ട് അയിരൂര്‍ പൊലീസ് സീല്‍ ചെയ്യുകയും റിസോര്‍ട്ട് ഉടമയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തു.

കോവിഡ് വ്യാപനം കണക്കിലെടുത്ത് കേരളത്തിൽ സീരിയൽ, സിനിമയുടെ ചിത്രീകരണം നിർത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മെയ് എട്ടിന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച അന്നുമുതല്‍ സംസ്ഥാനത്ത് സിനിമ- സിരീയല്‍ എന്നിവയുടെ ഇന്‍ഡോര്‍ ഔട്ട്ഡോര്‍ ഷൂട്ടിംഗ്
നിരോധിച്ചിരുന്നു

ഏപ്രിൽ 29നാണ് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സംസ്ഥാനത്ത് സിനിമാ-സീരിയൽ ഷൂട്ടിംഗ് നിർത്താനായി നിർദ്ദേശം കൊടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്. തുടക്കത്തിൽ എറണാകുളം ജില്ലയിൽ മാത്രമായിരുന്നു ഷൂട്ടിംഗ് നിർത്തി വച്ചിരുന്നത്. കോവിഡ് കേസുകൾ കൂടിയതനുസരിച്ചാണ് അന്ന് ഷൂട്ടിംഗ് അവസാനിപ്പിച്ചത്.

2020ൽ മാർച്ച് മാസം ഷൂട്ടിംഗ് നിർത്തി വച്ചിരുന്നു. ശേഷം മെയ് മാസത്തിലാണ് വീണ്ടും ഷൂട്ടിംഗ് പുനഃരാരംഭിച്ചത്. പങ്കെടുക്കുന്ന വ്യക്തികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയായിരുന്നു ഷൂട്ട്‌. ചിത്രീകരണം നിർത്തിവച്ചിരുന്ന കാലയളവിൽ ചില എപ്പിസോഡുകൾ പുനഃസംപ്രേഷണം ചെയ്യുകയും പഴയ ഷോകൾ വീണ്ടും പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.

More in serial

Trending

Recent

To Top