serial
പ്രേക്ഷകർ കാത്തിരുന്ന നിമിഷം!! സോണി പെൺകുഞ്ഞിന് ജന്മം നൽകുമ്പോൾ ഉഗ്രൻ പണികിട്ടുന്നത് പ്രകാശന്
പ്രേക്ഷകർ കാത്തിരുന്ന നിമിഷം!! സോണി പെൺകുഞ്ഞിന് ജന്മം നൽകുമ്പോൾ ഉഗ്രൻ പണികിട്ടുന്നത് പ്രകാശന്
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരകളിലൊന്നാണ് മൗനരാഗം. കല്യാണിയെന്ന ഊമയായ പെണ്‍കുട്ടിയുടെ ജീവിതകഥ പറയുന്ന പരമ്പര വിജയകരമായി മുന്നേറുകയാണ്. സംസാരശേഷിയില്ലാത്തതിനാല്‍ അച്ഛനും സഹോദരനും അച്ഛമ്മയും കല്യാണിയെ അവഗണിക്കുകയായിരുന്നു. കിരണിന്റെ ഓഫീസില്‍ ജോലിക്ക് പോയതോടെയാണ് കല്യാണിയുടെ ജീവിതം മാറിമറിഞ്ഞത്.
സംസാരശേഷിയില്ലെങ്കിലും കല്യാണിയെ ജീവിതത്തിലേക്ക് കൂടെക്കൂട്ടുകയായിരുന്നു കിരണ്‍. കല്യാണിക്ക് സംസാരശേഷിയില്ലെന്ന സത്യം മറച്ചുവെച്ചായിരുന്നു കിരണ്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. മുറപ്പെണ്ണായ സരയുവാണ് ഈ വാര്‍ത്ത കിരണിന്റെ അമ്മയെ അറിയിക്കുന്നത്. ഇതോടെ കല്യാണി രൂപയുടെ വീട്ടിൽ നിന്നും പുറത്തായിരിക്കുകയാണ്. ഇതിനു ശേഷം കല്യാണിയുടെ വായിൽ നിന്നുംചെറിയ രീതിയിലെ ശബ്ദങ്ങൾ ഒക്കെ വരുന്നുണ്ട്… ഇതോടുകൂടി കല്യാണിയും കിരണും ഉടനെ ഒരുമിക്കുമെന്ന് വിശ്വാസത്തിലാണ് ആരാധകർ…
ഇതേസമയം, പ്രേക്ഷകർ ഒന്നടങ്കം ആഗ്രഹിക്കുന്നതാണ് സോണിയുടെ പ്രസവവും കിരണിന്റെ അച്ഛൻ തിരികെ വരുന്നതുമായ മെഗാ എപ്പിസോഡ് ഇന്ന് വൈകിട്ട് ഏഴുമണിക്ക് സംപ്രേക്ഷണം ചെയ്യുകയാണ്. മെഗാ എപ്പിസോഡിന്റെ പ്രൊമോയിൽ ഇത് സംബന്ധിച്ചിട്ടുള്ള നിരവധി സൂചനകളാണുള്ളത്. പ്രകാശന്റെയൊക്കെ മുഖ ഭാവം കാണുമ്പോൾ മനസിലാകും, അവർ ഒരിക്കലും ആഗ്രഹികാത്ത പെണ്‍കുഞ്ഞാണ് ജനിക്കുന്നതെന്ന്. ഇതേ, ആഗ്രഹംകമെന്റ്സിലൂടെയും പ്രേക്ഷകർ അറിയിച്ചിട്ടുണ്ട്.
“കൊച്ച് പെൺകുഞ്ഞ് ആണെന്ന് അറിഞ്ഞാൽ മാത്രം മതി ആയിരുന്നു. എങ്കിലേ കടുവയുടെയും മൂങ്ങയുടെയും അഹങ്കാരം കുറയൂ… വിക്രത്തിന് പെൺകുഞ്ഞിനെ നൽകിയാൽ മാത്രമേ.. കല്യാണിയോടുള്ള ദേഷ്യം കുറച്ചെങ്കിലും മാറൂ.” ഇത്തരത്തിലുള്ള നിരവധി അഭിപ്രായങ്ങളുണ്ട്.
ഇതിനോടൊപ്പം തന്നെ, സോണി ഇന്ന് തന്നെ പ്രസവിക്കുമോ? അതോ ഇതും ഒരാഴ്ച നീളുവോ, സോണി ഇന്നെങ്കിലും പ്രസവിച്ചാൽ മതി ആയിരുന്നു… എന്ന രീതിയിലെ ആശങ്കകളും പ്രേക്ഷകർ പങ്കു വെക്കുന്നുണ്ട്.
അതോടൊപ്പം തന്നെ സോണി സ്കൂട്ടറിൽ പോയതിനെ നിരവധിപേർ വിമർശിച്ചിട്ടുണ്ട്. നിറവയറുമായി ആരാണ് സ്കൂട്ടറിൽ പോകുന്നത്?? ആ സീൻ വേറെ രീതിയിൽ മതിയായിരുന്നു.. എന്നൊക്കെയുള്ള അഭിപ്രായം പങ്കുവെക്കുമ്പോൾ, ചിലർ ഇതിന്റെ മറുപടിയായി പറയുന്നുണ്ട്… അങ്ങനെ പോകുന്നവരുണ്ടെന്നും… അതുപോലെ തന്നെ. ആ രീതിയിൽ സീൻ ക്രീയേറ്റ് ചെയ്താൽ മാത്രമേ, സോണിയുടെ അച്ഛനെ നല്ല രീതിയിലാണ് ഇൻട്രൊഡ്യൂസ് ചെയ്ത് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാൻ സാധിക്കൂ… എന്തൊക്കെ ആയാലും, സോണി യുടെ പ്രസവത്തിനും അച്ഛന്റെ എൻട്രിക്കുമായി കാത്തിരിക്കാം.
ഇനിയുള്ള ത്രില്ലിംഗ് എപ്പിസോഡിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇനിയങ്ങോട്ടുള്ള എപ്പിസോഡുകള്‍ ത്രില്ലിംഗ് ആയിരിക്കും എന്നതിൽ ഒട്ടും തന്നെ സംശയമില്ല . ഒട്ടും പ്രതീക്ഷിക്കാത്ത രംഗങ്ങളാണല്ലോ മൗനരാഗത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. കല്യാണിക്ക് ശബ്ദവും കിട്ടി, രൂപയുടെ മരുമകളായി കല്യാണി കൂടി വരുമ്പോൾ, ഇരട്ടി സന്തോഷമായിരിക്കും പ്രേക്ഷകർക്ക്. രാഹുലിന്റെ മുഖംമൂടി അഴിയുന്ന നിമിഷങ്ങള്‍ കാണാനായി കാത്തിരിക്കുകയാണ്.
