Connect with us

എന്റെ സൂര്യ ഇങ്ങനെയല്ല നിലവിളിയുമായി ആരാധകർ!! കാണേണ്ടത് അമ്മ മകൻ കോമ്പിനേഷൻ

serial

എന്റെ സൂര്യ ഇങ്ങനെയല്ല നിലവിളിയുമായി ആരാധകർ!! കാണേണ്ടത് അമ്മ മകൻ കോമ്പിനേഷൻ

എന്റെ സൂര്യ ഇങ്ങനെയല്ല നിലവിളിയുമായി ആരാധകർ!! കാണേണ്ടത് അമ്മ മകൻ കോമ്പിനേഷൻ

നമ്മുടെ പ്രിയപ്പെട്ട സീരിയലിന്റെ പുത്തൻ പ്രോമോ എത്തിയിരിക്കുകയാണ്. നിരവധിപേരാണ് ഇതിനു വേണ്ടി കാത്തിരിക്കുന്നത്.. അത് നമുക്ക് വ്യക്തമായി തന്നെ മനസിലാക്കാം… വേറൊന്നും കൊണ്ടല്ല… വീഡിയോ നിമിഷ നേരങ്ങൾക്കുള്ളിലാണ് നിരവധിപേർ കാണുന്നതും അതുപോലെ തന്നെ കമെന്റുകളും. ലക്ഷകണക്കിന് ആളുകളാണ് നിമിഷ നേരങ്ങൾക്കുള്ളിൽ പ്രോമോ കാണുന്നത്. ഇതൊക്കെ കാണുമ്പോൾ, തന്നെ വ്യക്തമല്ലേ… നിങ്ങൾ എത്രമാത്രം ഋഷ്യയെ കാണാൻ കൊതിച്ചിരുന്നു എന്നത്. എന്തായാലും പുത്തൻ പ്രോമോ വന്നതോടുകൂടി ആരാധകർ തങ്ങളുടെ ആഗ്രഹങ്ങൾ തുറന്നടിച്ചിട്ടുണ്ട്.

ഇതിൽ, പ്രധാനമായും എടുത്തു പറഞ്ഞിരിക്കുന്നത്, സുര്യയെയും അമ്മയെയും കുറിച്ചാണ്… അമ്മ മകൻ കോംബോ കാണാനാണ് എല്ലാവർക്കും അതിയായ തലപര്യം. പിന്നെ സൂര്യയെ കുറിച്ച്, പറയുകയാണെങ്കിൽ… ഒരിക്കലും കുറ്റം പറയരുത്. നമ്മളെല്ലാവരും കാണാൻ ആഗ്രഹിച്ചിരുന്ന പ്രണയം, നമ്മളൊക്കെ ചിന്തിക്കുന്നതുപോലെ എത്തിച്ചിരുന്നതാണ്. പിന്നെ പെട്ടെന്നുള്ള വസ്ത്ര ധാരണത്തിലെയും സ്വാഭാവത്തിലെയും മാറ്റമൊക്കെ ആയിരിക്കാം പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ കഴിയാത്തത്.

ഒരു ആരധകന്റെകമെന്റ് ഇങ്ങനെയാണ്, അമ്മയുടെയും മകന്റെയും കെമിസ്ട്രി അതി ഗംഭീരമാണ്, കാണായിട്ട് കട്ട വെയ്റ്റിംഗ്. അമ്മയും മകനും എത്രയും വേഗം ഒന്നിച്ചാൽ മാത്രമല്ലെ.. എല്ലാ സത്യങ്ങളും അറിയൂ…ഫോണിലൂടെ ഋഷി സംസാരിക്കുമ്പോൾ തന്നെ, ആ ആത്മ ബന്ധം എത്രമാത്രമാണെന്ന് വ്യക്തമായി മനസ്സിലാക്കാം. അപ്പോൾ, നേരീട്ട് കാണുമ്പോൾ എങ്ങനെ ആയിരിക്കും. അതുകൊണ്ടു തന്നെയാണ്… അതിദി ടീച്ചറിനെയും റിഷിസാറിനെയും ഒരുമിച്ചു കാണാൻ എല്ലാവരും ആഗ്രഹിക്കുന്നത്. ഇനി ആദി സർ കൂടെ വന്നിരുന്നെങ്കിൽ കൂടുതൽ കളർ ആകുമായിരുന്നു എന്ന് ആഗ്രഹിക്കുന്നവരുമുണ്ട്.

മറ്റൊരാളുടെ അഭിപ്രായമാണ്, “റാണിഅമ്മെടെ സമ്മതം വങ്ങിട്ട് ഈ ജന്മം ഋഷിക് സൂര്യയെ കല്യാണം കഴിക്കാൻ കഴിയില്ല എന്നുള കാര്യം ഋഷി മറന്നുപോകുന്നു” എന്നാണ്. ഇതിനു പിന്നിലെ കാര്യം എല്ലാ പ്രേക്ഷകരും ആഗ്രഹിക്കുന്നതാണ് ഇവരുടെ വിവാഹം.. റാണി അമ്മ ഒരിക്കലുമത് സമ്മതിക്കുമെന്ന് തോന്നുന്നില്ല. പിന്നെ അതിഥി ടീച്ചറിനോട് കാര്യം പറഞ്ഞിട്ട് അങ്ങ് വിവാഹം കഴിച്ചു കൂടെ എന്നാണ്. പക്ഷെ, ഋഷിയ്ക്ക് റാണി അമ്മയുടെ സമ്മതം കൂടെ വേണമെന്ന് ആഗ്രഹം കാണില്ലേ… എന്തായാലും സൂര്യയുടെയും ഋഷിയുടെയും വിവാഹമാണ് നമ്മളെല്ലാവരും കാണാൻ കൊതിച്ചിരിക്കുന്ന എപ്പിസോഡ്.

സൂര്യയ്ക്ക് ചില മാറ്റങ്ങൾ വന്നു എന്ന് പറഞ്ഞു നിരവധിപേരാണ് അഭിപ്രായം പറഞ്ഞത്.”സൂര്യ ചേച്ചി ടൈറ്റ് ജീൻസ് ടോപ് ഒക്കെ ഇട്ടത് കൊണ്ട് കുഴപ്പമൊന്നും ഇല്ല അഭിനയിച്ചുകൊണ്ടിരിക്കുന്ന കഥാപാത്രം ഏതാന്ന് മറന്നുപോകുന്നു. അതൊന്നു ശ്രദ്ധിക്കണം.. കാണാൻ സുന്ദരി ആണ് ഏത് വേഷത്തിലും.” ഇത്തരത്തിൽ നിരവധി കമെന്റുകൾ ഉണ്ടായിരുന്നു.. പ്രേക്ഷകരുടെ ആഗ്രഹം കൂടെവിടെ ടീം മനസിലാക്കാതിരിക്കില്ല…

നമുക്ക് എല്ലാവർക്കും സൂര്യയെ നാടൻ വേഷമണിഞ്ഞ് കാണാനാണ് ഇഷ്ടം ശരിയാണ് പലപ്പോഴായി കമന്റ് ബോക്സിൽ അത് അറിയിക്കുന്നുണ്ട് . ഇപ്പോ കാണിക്കുന്ന സീൻസ് എല്ലാം നേരത്തെ ഷൂട്ട് ചെയ്ത് വെച്ചതാണ് അല്ലാതെ അന്നന്ന് അല്ല ഷൂട്ട് ചെയ്തല്ല കാണിക്കുന്നത്. നിങ്ങളുടെ അഭിപ്രായം തീർച്ചയായും അവർ പരിഗണിക്കും ഇനി അടുത്ത ഷൂട്ട് തുടങ്ങുമ്പോൾ. കാരണം നിങ്ങളാണല്ലോ…. കൂടെവിടെ സീരിയലിനെ ഇത്രയും ഉയർത്തി കൊണ്ട് വന്നത്.

ഇനി തുടങ്ങുന്ന ഷൂട്ടിൽ തീർച്ചയായും സൂര്യ നാടൻ വേഷമായിരിക്കും നമുക്ക് വെയ്റ്റ് ചെയ്യാം. സൂര്യയുടെ ഡ്രസിങ് സ്റ്റൈലിനെ കുറ്റം പറഞ്ഞു കമൻസ് വരുന്നുണ്ട് ശരിയാണ് സൂര്യയെ മോഡൺ വേഷത്തിൽ കാണാൻ ഇഷ്ടമല്ല എന്ന് കരുതി സൂര്യ എന്ന കഥാപാത്രം ചെയ്യുന്ന അൻഷിതയെ വല്ലാതെ കുറ്റം പറയുന്നുണ്ട് . അത് ശരിയല്ല ഈ സീരിയലിൽ അൻഷിത അല്ല കഥ എഴുതുന്നത്, ഡയറക്ഷനും പ്രൊഡ്യൂസറും ഒരു ടീമാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്.

അന്ഷിത അഭിനയിക്കുന്നത് അവർ പറയുന്നത് പോലെയാണ്. കമൻസ് വായിച്ചാൽ ഇതെല്ലാം അൻഷിതയാണ് ചെയ്യുന്നത് എന്ന രീതിയിലൊക്കെയാണ്. മോഡൺ വേഷം ഇടുന്നത് കൊണ്ട് അൻഷിത എന്ന വ്യക്തിയെ വല്ലാതെ കുറ്റം പറയാതിരിക്കാൻ ശ്രമിക്കൂ… നിങ്ങൾ ആഗ്രഹിക്കുന്ന സൂര്യെ ഉടൻ തന്നെ കാണാം. നിങ്ങൾ ആഗ്രഹിക്കുന്ന സൂര്യ ഉടൻ തന്നെ സ്‌ക്രീനിൽ വരും.

സീരിയലിൽ ഋഷി-സൂര്യ വിവാഹം നടക്കുന്നതാണ് ഇനി വരാനുള്ള പ്രധാന സംഭവം. വിവാഹത്തിലേക്ക് ഇനിയും പ്രതിബന്ധങ്ങള്‍ ഉണ്ട്, അതെല്ലാം കഴിഞ്ഞ് പ്രേക്ഷകരുടെ ആഗ്രഹം പോലെ ആയിരിക്കും ഇവർ ഒന്നിക്കുന്നതും.

More in serial

Trending

Recent

To Top