Malayalam
വാനമ്പാടിയെ സ്നേഹിച്ചവർക്കെല്ലാം ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ച് സായ് കിരണ്‍; പരമ്പര രണ്ടാം ഭാഗം ഉടനെയോ?
വാനമ്പാടിയെ സ്നേഹിച്ചവർക്കെല്ലാം ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ച് സായ് കിരണ്‍; പരമ്പര രണ്ടാം ഭാഗം ഉടനെയോ?

കഴിഞ്ഞ ദിവസമായിരുന്നു വാനമ്ബാടി സീരിയൽ അവസാനിച്ചത്. ആരും പ്രതീക്ഷിക്കാത്ത രീതിയിലുള്ള ക്ലൈമാക്സായിരുന്നു സീരിയലിൽ സംഭവിച്ചത്. സായ് കിരണും മോഹനനായി പകർന്നാടിയപ്പോൾ സുചിത്ര നായരായിരുന്നു പപ്പിയായി എത്തിയത്. ഇവരുടെ കെമിസ്ട്രിക്ക് ഗംഭീര കൈയ്യടിയായിരുന്നു ലഭിച്ചത്.
പരമ്ബര അവസാനിച്ചതിന് പിന്നാലെയായാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നന്ദി പറഞ്ഞ് സായ് കിരണ്‍. പരമ്ബരയ്ക്ക് മുന്നിലും പിന്നിലുമായി അണിനിരന്നവരോടെല്ലാം നന്ദി പറയുന്നുവെന്നായിരുന്നു സായ് കിരണ്‍ പറഞ്ഞത്. ഇതാദ്യമായാണ് ഒരു സീരിയല്‍ അവസാനിക്കുമ്ബോള്‍ സങ്കടം തോന്നുന്നതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്.
തെലുങ്ക് സിനിമകളിൽ സജീവ സാനിധ്യമായിരുന്ന സായ്കിരൺ ഇപ്പോൾ മലയാളത്തിലും തമിഴിലും മിനിസ്ക്രീനിൽ നിറഞ്ഞുനിൽക്കുകയാണ്. അതേസമയം ഒരുകാലത്ത് മലയാളത്തിൽ നിറഞ്ഞുനിന്ന ഗായിക പി.സുശീലയുടെ കൊച്ചുമോനാണ് സായ് കിരൺ എന്ന് അധികം ആർക്കുമറിയാത്ത കാര്യമാണ്.
തെലുങ്ക് സീരിയലായ കൊയിലമ്മയുടെ റീമേക്കാണ് വാനമ്പാടി.കൊയിലമ്മയിലെ നായകനെയും സായ്കിരൺ തന്നെയാണ് അവതരിപ്പിച്ചത്.ഇതാണ് വാനമ്പാടിയിലും അതേ കഥാപാത്രമായി സായ്കിരൺ എത്താൻ കാരണം.35ഓളം തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുള്ള സായ്കിരൺ ഭക്ത സീരിയലുകളിൽ കൃഷ്ണനും വിഷ്ണുവുമായി എല്ലാം തിളങ്ങിയിട്ടുണ്ട്. വിവാഹമോചിതൻ കൂടിയാണ് സായ്കിരൺ. 2010ൽ വൈഷ്ണവിയെ വിവാഹം കഴിച്ചെങ്കിലും അധികം വൈകാതെ ബന്ധം വേർപിരിഞ്ഞ് ഇപ്പോൾ സായ്കിരൺ അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് താമസിക്കുന്നത്.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....