Malayalam
പെറ്റമ്മയെ മാത്രമല്ല പോറ്റമ്മയേയുംവേണം.. കാവ്യയുടെ പിറന്നാൾ ദിനത്തിൽ മീനാക്ഷി ഞെട്ടിച്ചു! മീനാക്ഷിയുടെ ആ സർപ്രൈസ് കണ്ടോ?
പെറ്റമ്മയെ മാത്രമല്ല പോറ്റമ്മയേയുംവേണം.. കാവ്യയുടെ പിറന്നാൾ ദിനത്തിൽ മീനാക്ഷി ഞെട്ടിച്ചു! മീനാക്ഷിയുടെ ആ സർപ്രൈസ് കണ്ടോ?
മലയാളികളുടെ പ്രിയ നായിക കാവ്യയുടെ 36 ജന്മദിനമായിരുന്നു ഇന്ന്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂക്കാലം വരവായി എന്ന കമല്‍ ചിത്രത്തിലൂടെ ബാലതാരമായായി എത്തിയ കാവ്യ
ചുരുങ്ങിയ നാള്‍കൊണ്ട് മലയാളികളുടെ പ്രിയനായികയായി വളരുകയായിരുന്നു . ജനപ്രിയ നായകന്‍ ദിലീപിന്റെ ഭാര്യയായും മഹാലക്ഷ്മിയുടെ അമ്മ വേഷത്തിലും ഒട്ടേറെ തിരക്കുകളിലാണ് താരം ഇന്നുള്ളത്. ഈ തിരക്കുകളിലും പത്മാസരോവരം വീട്ടിൽ കാവ്യയുടെ ജന്മദിനം പൊടിപൊടിച്ചു ജന്മദിനത്തിൽ മീനാക്ഷി ആശസകൾ നേർന്നെന്നും, കാവ്യയ്ക്കായി ഒരു പ്രത്യേക സമ്മാനം നൽകിയെന്നുമുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നു . കാവ്യയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് താരങ്ങളും ആരാധകരുമൊക്കെ എത്തിയിരിക്കുകയാണ്. അതെ സമയം തന്നെ കഴിഞ്ഞ ദിവസമായിരുന്നു മഞ്ജുവിന്റെ പിറന്നാൾ. പിറന്നാൾ ദിനത്തിൽ മഞ്ജുവിനെ വിളിച്ച് മകൾ മീനാക്ഷി ആശംസകൾ അറിയിച്ചിരുന്നു
ദിലീപുമായിമഞ്ജു വാര്യർ വിവാഹ മോചനം നേടിയതോടെ മീനാക്ഷി ദിലീപിന് ഒപ്പമാണ്. എന്നും മഞ്ജുവിന്റെ മനസ്സിൽ ഒരു നൊമ്പരമായാണ് മീനാക്ഷി നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ മീനാക്ഷിയുടെ ഈ ജന്മദിനാശംസകൾ മഞ്ജുവിന് ഈ ദിനത്തിൽ ഏറെ ആശ്വാസം നൽകുന്നതും സന്തോഷം പകരുന്നതുമാണ്.
പൂക്കാലം വരവായ് എന്ന സിനിമയിലൂടെ തുടങ്ങിയ അഭിനയ ജീവിതം പിന്നെ എന്ന സിനിമയിലെത്തി നില്‍ക്കുമ്ബോഴായിരുന്നു ദിലീപുമായിട്ടുള്ള വിവാഹം. സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന നടിയുടെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.
കേരളക്കര കണ്ട വമ്ബന്‍ ഹിറ്റുകളിലൊന്നായ മീശമാധവന്‍, മിഴി രണ്ടിലും,തെങ്കാശിപ്പട്ടണം,ദോസ്ത് തുടങ്ങിയ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപെട്ടവളായി മാറാനും കാവ്യയ്ക്ക് സാധിച്ചു. പെരുമഴക്കാലത്തിലെ കാവ്യയുടെ അഭിനയ മികവിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചു. ഗദ്ദാമ, നാലുപെണ്ണുങ്ങള്‍ പോലെയുള്ള ചിത്രങ്ങളിലും കാവ്യയുടെ അഭിനയ സാന്നിധ്യം ശ്രദ്ധേയമായി മാറിയിരുന്നു.