serial
വിവാഹം കഴിഞ്ഞതോടെ അഭിനയം നിർത്തി; ആരാധകരെ നിരാശയിലാക്കി കുടുംബവിളക്കിലെ നടി പാര്‍വതി
വിവാഹം കഴിഞ്ഞതോടെ അഭിനയം നിർത്തി; ആരാധകരെ നിരാശയിലാക്കി കുടുംബവിളക്കിലെ നടി പാര്‍വതി
കുടുംബവിളക്ക് സീരിയലിലൂടെ ശ്രദ്ധേയായ നടി പാർവതി ലോക്ക് ഡൗൺ കാലത്താണ് വിവാഹിതയായത്. പൂക്കാലം വരവായി സീരിയലിലെ നായിക നടി മൃദുല വിജയിയുടെ സഹോദരിയായ പാർവതി . കുടുംബവിളക്ക് സീരിയലിലെ ക്യാമറമാന്‍ അരുണുമായി പ്രണയത്തിലായിരുന്നു. പിന്നീടത് വിവാഹത്തിൽ എത്തുകയായിരുന്നു സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി മനസ് തുറക്കുകയാണ്
‘മൂന്നുമാസത്തെ പ്രണയമാണ് അരുണുമായിട്ടുള്ള വിവാഹത്തില്‍ എത്തിയത് . ആദ്യം അരുണിന്റെ വീട്ടില്‍ നിന്നുമായിരുന്നു പിന്തുണ. തന്റെ വീട്ടില്‍ എതിര്‍പ്പായിരുന്നു. എന്നാലിപ്പോള്‍ വിവാഹം കഴിഞ്ഞതോടെ സ്വന്തം വീട്ടില്‍ നിന്നും പരിപൂര്‍ണ്ണ പിന്തുണയാണ് ലഭിക്കുന്നതെന്ന് കൂടി പാര്‍വ്വതി വ്യക്തമാക്കി. വിവാഹത്തിന് ആദ്യമൊക്കെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ഇരു കുടുംബങ്ങളും ഒന്നായി.
എന്റെ അമ്മ എന്നും വീഡിയോ കോള്‍ ഒക്കെ ചെയ്യും. വളരെ സന്തോഷത്തോടെയാണ് ഇപ്പോള്‍ ജീവിതം പോകുന്നത്. ലോക് ഡൗണ്‍ ആയതുകൊണ്ട് പുറത്തേക്കൊന്നും പോകാന്‍ സാധിക്കാത്തത് മാത്രമാണ് സങ്കടം. അതേ സമയം ആരാധകര്‍ക്ക് നിരാശയുണ്ടാക്കുന്ന മറ്റൊരു വാര്‍ത്ത കൂടി പാര്‍വതി പറഞ്ഞിരുന്നു. ‘ഇനി ശീതളായി ഞാന്‍ കുടുംബവിളക്കില്‍ ഉണ്ടാകില്ല. എനിക്ക് പകരക്കാരി ആയി അമൃത പരമ്പരയിലേക്ക് എത്തുകയും ചെയ്തു. മാത്രമല്ല ഇനി അഭിനയമേഖലയില്‍ നില്ക്കാന്‍ എനിക്ക് താത്പര്യം ഇല്ലെന്നാണ്’ നടി പറയുന്നത്.
ബിബിഎ കംപ്ലീറ്റ് ചെയ്ത ശേഷമാണ് ഞാന്‍ അഭിനയത്തിലേക്ക് എത്തുന്നത്. മുന്‍പും അഭിനയ മോഹം എന്നൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. അന്നും എംബിഎ എടുക്കണം എന്നായിരുന്നു ആഗ്രഹം. ഇപ്പോഴും അത് തന്നെയാണ് ആഗ്രഹവും ലക്ഷ്യവും. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ മാറിക്കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ പഠിക്കാന്‍ ചേരാന്‍ ആണ് തീരുമാനമെന്നാണ് പാര്‍വതിയുടെ നിലപാട്. അതേ സമയം നടി തിരികെ വരണമെന്നും അഭിനയത്തില്‍ തുടരണമെന്നുമാണ് ആരാധകരുടെ ആവശ്യം.
