Connect with us

പുതിയ പ്ലാനുമായി ജഗൻ, സ്വപ്ന ജീവിതത്തിലേക്ക് ഋഷിയും സൂര്യയും

serial

പുതിയ പ്ലാനുമായി ജഗൻ, സ്വപ്ന ജീവിതത്തിലേക്ക് ഋഷിയും സൂര്യയും

പുതിയ പ്ലാനുമായി ജഗൻ, സ്വപ്ന ജീവിതത്തിലേക്ക് ഋഷിയും സൂര്യയും

പ്രണയത്തിലാകുക എന്നത് ഒരു സ്വർഗ്ഗീയ വികാരമാണ്. അത് ജീവിതത്തിലെ എല്ലാം മികച്ചതും തിളക്കമുള്ളതും മനോഹരവുമാക്കുന്ന ഒരു മാന്ത്രിക അനുഭവം ആണ്. വികാരം എല്ലാവർക്കും എല്ലായ്പ്പോഴും ആവേശകരവും ആഴത്തിലുള്ളതും സ്വപ്‌നതുല്ല്യവുമായിരിക്കും. ആ സ്വപ്ന ജീവിതത്തിലാണല്ലോ ഇപ്പോൾ ഋഷിയും സൂര്യയും.

അപ്പോൾ നമ്മുടെ എല്ലാം പ്രിയപ്പെട്ട പരമ്പര കൂടെവിടെ മറ്റൊരു അടിപൊളി എപ്പിസോഡിലേക്ക് കടന്നിരിക്കുകയാണ്. ഇന്നത്തെ എപ്പിസോഡിൽ നിങ്ങളെല്ലാവരും ആഗ്രഹിച്ച കുറെ ഭാഗങ്ങളുണ്ട്. ഇന്നെന്തായാലും ലീഡ് ചെയ്യുന്നത് ഋഷിയും സൂര്യയും തന്നെയാണ്.

ഋഷിയും സൂര്യയും തമ്മിൽ നല്ല സ്നേഹത്തിൽ സന്തോഷത്തോടെ സംസാരിക്കുന്നതൊന്നും, റാണിയമ്മയ്ക്ക് ഇഷ്ട്ടപെടില്ലലോ.. അതെന്തായാലും റാണിയമ്മയെ ചെറുതായിട്ടൊന്നുമല്ല ചൊടിപ്പിക്കുന്നത്. ഇതിനെ തുടർന്നുളള സംഭവ വികാസങ്ങളാണ് ജഗനുമായി നടക്കാൻ പോകുന്നത്. പക്ഷെ, ഈ കൂടികാഴ്ചയിൽ മറ്റൊരു കാര്യത്തിനും കൂടി റാണിയമ്മയ്ക്ക് ഉറപ്പു നൽകുന്നുണ്ട് ജഗൻ. അതെന്തായാലും കുറച്ച് സീരിയസായിട്ടുള്ള കാര്യമാണ്.

റാണിയമ്മയുടെയും ജഗന്റെയും കൂടിക്കാഴ്ച്ച ഋഷിയുടെയും സൂര്യയുടെയും ടീച്ചറിനെയുമൊക്കെ സന്തോഷം തകർക്കാനുള്ള എന്തൊക്കിലുമൊക്കെ ഒപ്പിക്കുമല്ലോ.. അത് ആ എഗ്രിമെന്റിലുണ്ട്. അതിനെ കുറിച്ചുള്ള കാര്യങ്ങളൊക്കെ നിങ്ങൾ ടി വി യിൽ സീരിയൽ കാണുമ്പോൾ മനസിലാകും.

എന്നാൽ ഇന്ന് തന്നെ ഋഷ്യ പ്രണയത്തിനൊപ്പം ആ വലിയ ട്രാജഡിയും സംഭവിക്കുന്നുണ്ട്. അത്, മിത്രയുമായി ബന്ധപെട്ടിട്ടാണ്.. ആ സന്ദർഭങ്ങളിലൊക്കെ സൂര്യ നന്നായിട്ട് തന്നെ കൈകാര്യം ചെയ്യന്നുണ്ട്. ഇനി മിത്ര ഋഷിയുമായി സൗഹൃദമാണോ… കൂടാൻ പോകുന്നത്, അതോ… റാണിയമ്മയുടെ കൂടെ ചേർന്ന് സൂര്യയെ തകർക്കാനുള്ള വഴികളാണോ ഒരുക്കുന്നതെന്ന് കണ്ടു തന്നെ അറിയണം.

ഏതായാലും ഇനിയുള്ള പ്രണയം അത്ര സുഖകരമായി കടന്നുപോകില്ല എന്നുറപ്പാണ്. പിന്നെ പറയാനുള്ള ഒരു പ്രധാന കാര്യം നമ്മൾ പ്രൊമോയിൽ കണ്ട ഭൂരിഭാഗം സീനും ഇന്നുതന്നെ കാണിക്കുന്നുണ്ട്. അപ്പോൾ പിന്നെ ഈ ആഴ്ച പ്രൊമോയിൽ കാണിക്കാത്ത കുറെ ട്വിസ്റ്റുകൾ കാണാനിരിക്കുന്നുണ്ട്. അല്ലേലും ഉപ്ലൂ ജനറൽ പ്രോമോ ഇടുന്നത് വൻ ഉടായിപ്പ് കാണിച്ചിട്ടാണ്.

പിന്നെ പ്രണയം എന്നും സന്തോഷമാണ്. ഓരോ ദിവസവും പ്രണയത്തിൽ വീഴുക എന്നതാണ് പ്രണയിക്കുന്നവരുടെ വിജയം. ഇവിടെ സൂര്യയും ഋഷിയും ഓരോ നിമിഷവും പുതുതായി പ്രണയിച്ചുകൊണ്ടിരിക്കുകയാണ്. അതോ പഴകും തോറും വീര്യം കൂടുന്ന വീഞ്ഞുപോലെ അവരുടെ പ്രണയത്തിന്റെ വീര്യം കൂടുന്നതാണോ? ആരൊക്കെ തകർക്കാൻ വന്നാലും തകരില്ല എന്ന ദൃഡ പ്രതിന്ജ എടുത്തതുപോലെയാണ് ഇവരുടെ പോക്ക്. അങ്ങനെയൊക്കെ ആയാലല്ലേ.. . പ്രേക്ഷകർക്കും സംതൃപ്തി വരികയുള്ളൂ.

More in serial

Trending

Recent

To Top