Malayalam Breaking News
മണിയാകാന്‍ രാജാമണി ചെയ്തത് നിസ്സാര കാര്യങ്ങളല്ല…. കരിവീട്ടി കടഞ്ഞതു പോലിരിക്കുന്ന രൂപം കിട്ടാന്‍ രാജാമണി ചെയ്തത്….
മണിയാകാന്‍ രാജാമണി ചെയ്തത് നിസ്സാര കാര്യങ്ങളല്ല…. കരിവീട്ടി കടഞ്ഞതു പോലിരിക്കുന്ന രൂപം കിട്ടാന്‍ രാജാമണി ചെയ്തത്….
മണിയാകാന്‍ രാജാമണി ചെയ്തത് നിസ്സാര കാര്യങ്ങളല്ല…. കരിവീട്ടി കടഞ്ഞതു പോലിരിക്കുന്ന രൂപം കിട്ടാന്‍ രാജാമണി ചെയ്തത്….
മലയാള സിനിമയ്ക്കായി നല്ലൊരു സംഭാവന നല്‍കിയാണ് മണി യാത്രയായത്. മലയാളികളുടെ മനസ്സില്‍ മണി ഇന്നും ജീവിക്കുന്നുണ്ട്… മണിയെ കൂടുതല്‍ അടുത്തറിയാന്‍ ചാലക്കുടിക്കാരന്‍ ചങ്ങാതി എത്തുകയാണ്. കലാഭവന്‍ മണിയുടെ ജീവിത കഥയെ ആസ്പദമാക്കി വിനയന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഗാനങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും നടുവില്‍ വളര്‍ന്ന യുവാവ് കുട്ടുക്കാലം മുതല്ക്കേ കലയെ സ്നേഹിച്ചു. ആദ്യം പ്രകൃതിയുടെ ശബ്ദങ്ങളെ അനുകരിച്ച യുവാവ് പിന്നീട് മനുഷ്യനെയും ഏറ്റവുമൊടുവില്‍ മറ്റു പലതിനെയും അനുകരിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ഈ യുവാവിലുണ്ടായ മാറ്റങ്ങളും അനുഭവങ്ങളുമാണ് ചിത്രപശ്ചാത്തലം.
രാജാമണിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. സ്റ്റേജ് ഷോകളിലൂടെ മിനി സ്ക്രീനിലെത്തിയ രാജാമണിയുടെ കെരിയര്‍ ബെസ്റ്റ് തന്നെയാകും ചാലക്കുടിക്കാരന്‍ ചങ്ങാതി. ചിത്രത്തിനായി രാജാമണി കഷ്ടപ്പെട്ടത് നിസ്സാരമായ കാര്യങ്ങളല്ല. ചിത്രത്തിനായി മണിച്ചേട്ടന്റെ മാനറിസങ്ങളും ചാലക്കുടി സ്ലാംഗും പഠിക്കുക എന്നതായിരുന്നു തന്റെ അടുത്ത ഹോംവര്‍ക്ക് എന്ന് രാജാമണി പറഞ്ഞിരുന്നു. മണിച്ചേട്ടന്റെ ചങ്ക് പോലത്തെ ചങ്ങാതിമാര്‍ അതിന് എന്നെ നന്നായി ഹെല്‍പ്പ് ചെയ്തു. പിന്നാലെയെത്തി വിനയന് സാറിന്റെ അടുത്ത ഓര്‍ഡര്‍. ‘ഡാ… മണിയെ അറിയാല്ലോ, നിന്നെ പോലെ മെലിഞ്ഞുണങ്ങിയ രൂപമല്ലത്. കരിവീട്ടി കടഞ്ഞതു പോലിരിക്കുന്ന ആ രൂപം എനിക്കു കിട്ടണം. നിന്റെ രൂപമൊക്കെ അടിമുടി മാറ്റിക്കോ…’ പാടത്തും പറമ്പിലും പന്ത് കളിച്ചു നടന്ന ഞാന്‍ അന്നാ്യമായി ജിമ്മിനെ ആശ്രയിക്കാന്‍ തുടങ്ങി. ഒന്നരമാസം നന്നായി വര്‍ക്ക് ഔട്ട് ചെയ്തു. നന്നായി ഭക്ഷണം കഴിച്ചു. അതിന് ഫലമുണ്ടായി. 12 കിലോയാണ് അന്ന് കൂട്ടിയത്. അവിടെയും തീര്‍ന്നില്ല, മണിച്ചേട്ടനെ പോലെയാകാന്‍ തെങ്ങ് കയറ്റം പടിച്ചു, ഓട്ടോ ഓടിക്കാന്‍ ശീലിച്ചു, കായലില്‍ നീന്താന്‍ പഠിച്ചു. അതില്‍ നിന്നു മാത്രം മനസിലാക്കാന്‍ സിനിമയിലേക്കാള്‍ കൂടുതല്‍ വേഷങ്ങള്‍ ആ മനുഷ്യന് ജീവിതത്തില്‍ ആടിത്തീര്‍ത്തിട്ടുണ്ടെന്ന്.
മനസു കൊണ്ടും ശരീരം കൊണ്ടും ഞാന്‍ മണിച്ചേട്ടനായ നാളുകളായിരുന്നു അതെന്നും രാജാമണി പറയുന്നു. മലയാളികളുടെ മനസില്‍ പതിഞ്ഞ രൂപം മാറാത്തിടത്തോളം കാലം ഞാനൊരു കഥാപാത്രം മാത്രമാണെന്ന ഉത്തമ ബോധ്യം തനിക്കുണ്ടെന്നു പക്ഷേ ആ ജീവിതത്തോട് നീതി പുലര്‍ത്താന്‍ താന്‍ അധ്വാനിച്ചിട്ടുണ്ടെന്നും രാജാമണി പറയുന്നു. അതിനായി വിനയന് സാറും തന്നെയേറെ സഹായിച്ചെന്നും സെന്തില്‍ പറയുന്നു.
ധര്മ്മജന്, വിഷ്ണു, സലിംകുമാര്‍, ജോജു ജോര്‍ജ്ജ്, ടിനി ടോം, ജനാര്ദനന്, കോട്ടയം നസീര്‍, കൊച്ചുപ്രേമന്, ശ്രീകുമാര്‍, ജയന്, കലാഭവന്‍ സിനോജ്, ചാലി പാലാ, രാജാസാഹിബ്, സാജു കൊടിയന്‍, കലാഭവന്‍ റഹ്മാന് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം. വിനയാണ് കഥയും തിരക്കഥയും, സംഭാഷണം ഉമ്മര്‍ കാരിക്കാടും നിര്‍വ്വഹിക്കും.
Senthil Krishna about Chalakkudikkaran Changathy
