serial news
പേരിന് പിന്നിലെ നായർ കണ്ടും രാഷ്ട്രീയം…; പച്ച സാരിയാണ് ഉടുത്തിരിക്കുന്നത്, അതിന്റെ പേരില്‍ വല്ലതും കേള്മോ?; നടി സീമ ജി നായർ!
പേരിന് പിന്നിലെ നായർ കണ്ടും രാഷ്ട്രീയം…; പച്ച സാരിയാണ് ഉടുത്തിരിക്കുന്നത്, അതിന്റെ പേരില്‍ വല്ലതും കേള്മോ?; നടി സീമ ജി നായർ!
മലയാള മിനിസ്ക്രീൻ നിരവധി ആരാധകരെ സ്വന്തമാക്കിയ നായികയാണ് സീമ ജി നായർ. നടി എന്നതിലുപരി ഇന്ന് സാമൂഹ്യ പ്രവര്‍ത്തകയായിട്ടും സീമ ജി നായര്‍ അറിയപ്പെടുന്നു. കാന്‍സര്‍ ബാധിച്ചവരടക്കം സീമയുടെ കൈത്താങ്ങിലൂടെ ജീവിതത്തിലേക്ക് വന്നവര്‍ നിരവധിയാണ്. പലര്‍ക്കും ആവശ്യമായ ചികിത്സയൊരുക്കാന്‍ സീമയ്ക്ക് സാധിക്കുന്നുണ്ട്.
അതേസമയം, എല്ലാത്തിലും നെഗറ്റിവ് മാത്രം കാണുന്ന ചില ടിപ്പിക്കൽ മലയാളികൾ സീമയുടെ പ്രവർത്തനങ്ങളെ സാധാ വിമർശിക്കാറുമുണ്ട്. ഏറ്റവും പുതിയതായി സീമ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ചില ഫോട്ടോസിനെ ചുറ്റിപ്പറ്റി ചില രാഷ്ട്രീയകഥകളും ഉണ്ടായിവന്നിരുന്നു.
അത്തരത്തിൽ ഉണ്ടായിവന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിപറയുകയാണ് സീമ ഇപ്പോൾ…
കഴിഞ്ഞ ദിവസം റോഡിന് മുന്നില്‍ നിന്നുള്ളൊരു ഫോട്ടോയുമായിട്ടാണ് സീമ എത്തിയത്. ‘തിരുവന്തപുരം കല്ലാട്ട്മുക്ക് റോഡിലെ കുഴിയില്‍ നിന്നും ഒരു ക്ലിക്ക്.. തത്കാലം എനിക്ക് രാഷ്ടീയം ഇല്ല ..അതുകൊണ്ടു ഞാന്‍ U ആണ് B ആണ് എന്ന് ആരും പറയല്ലേ? പോസ്റ്റ് എഡിറ്റ് ചെയ്തു ഈ വാക്കുകള്‍ ചേര്‍ക്കുന്നു.
ഒരു കാര്യം കാണുമ്പോള്‍ അത് പറയുമ്പോള്‍ അത് രാഷ്ട്രീയവല്‍ക്കരിച്ചിട്ട് കാര്യമില്ല. ഒരു സാധരണ വ്യക്തി എന്ന നിലയില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്.. എന്നുമാണ് സീമ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞത്.
സീമയുടെ ഈ പോസ്റ്റ് വളരെ പെട്ടെന്ന് വൈറലായി. മാത്രമല്ല നടിയുടെ രാഷ്ട്രീയം ചൂണ്ടി കാണിച്ച് ചിലര്‍ വന്നതോടെ ഓരോ പ്രവൃത്തികളും രാഷ്ട്രീയത്തെ സംബന്ധിച്ചായി. ഇതോടെയാണ് മറ്റൊരു എഴുത്തുമായി സീമ ഇപ്പോള്‍ എത്തിയിരിക്കുന്നത്.
‘ശുഭദിനം. കഴിഞ്ഞ ദിവസം ഒരു ഫോട്ടോ ഇട്ടതിന്റെ പേരില്‍ അമ്പുകളും വിമര്‍ശനങ്ങളും. നായരായത് കൊണ്ട് ഇന്ന പാര്‍ട്ടി ആയിരിക്കും. എന്തൊക്കെ.. എന്തൊക്കെ. പിന്നെ കേരളത്തിലെ എല്ലാ പാര്‍ട്ടിയിലും ഞാന്‍ ബഹുമാനിക്കുന്ന സ്നേഹിക്കുന്ന ഒരുപാട് നേതാക്കള്‍ ഉണ്ട്.
പലരും ഏറ്റവും അടുത്തറിയുന്നവര്‍. ഒരിക്കലും പാര്‍ട്ടിയുടെ കെയ്റോഫില്‍ അല്ല ഞാന്‍ അവരെയാരെയും കണ്ടിട്ടുള്ളത്. അങ്ങനെ ഒന്നും എനിക്ക് തലയ്ക്ക് പിടിച്ചിട്ടുമില്ല. സാരമില്ല അതിലേക്ക് കൂടുതല്‍ കടക്കുന്നില്ല.
പിന്നെ ഇതിലേക്ക് വന്ന വിമര്‍ശനങ്ങളില്‍ കൂടുതല്‍ സ്നേഹമുള്ളവര് ആയിരുന്നു. അതുകൊണ്ടു സമാധാനം ഉണ്ടായിരുന്നു. ഇന്ന് ഞാന്‍ പച്ച സാരിയാണ് ഉടുത്തിരുന്നത്. അതിന്റെ പേരിലും വല്ലതും കേള്‍ക്കേണ്ടി വരുമോ. എന്തേലും പറയാന്‍ കാത്തിരിക്കുന്നവര്‍ക്ക് പറയാലോ.
ഇവിടെ നമ്മള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം ഇല്ല. ഒരു വാക്ക് മിണ്ടിയാല്‍ പിന്നെ പൊടിപൂരം ആണ്. എന്നാലും ചിലപ്പോള്‍ ഞാന്‍ പറയേണ്ടത് പറയും കേട്ടോ ..എല്ലാവര്ക്കും നന്മകള് നേരുന്നു, എന്നവസാനിക്കുന്നു സീമ പങ്കുവെച്ച കുറിപ്പ്.
about seema g nair
