Connect with us

അസുഖത്തിന്റെ ഭീതി ഇതുവരെ വിട്ട് ഒഴിഞ്ഞിട്ടില്ല!! സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത് – സീമ ജി നായര്‍

Malayalam

അസുഖത്തിന്റെ ഭീതി ഇതുവരെ വിട്ട് ഒഴിഞ്ഞിട്ടില്ല!! സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത് – സീമ ജി നായര്‍

അസുഖത്തിന്റെ ഭീതി ഇതുവരെ വിട്ട് ഒഴിഞ്ഞിട്ടില്ല!! സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത് – സീമ ജി നായര്‍

ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ പുറത്തു കൊണ്ടു വന്നതിലും സൻമനസ്സുകളുടെ സഹായം തേടുന്നതിലും മുൻകൈ എടുത്തതും സീമ തന്നെയാണ്. ആറുവട്ടം രോഗത്തെ അതിജീവിച്ച ശരണ്യ ഇക്കുറിയും ട്യൂമറിനെ തോൽപ്പിച്ചു ജീവിതത്തിലേക്ക് മടങ്ങിയെത്തും എന്ന് ഉറച്ചു വിശ്വസിക്കാനാണ് ഉറ്റവർക്ക് ഇഷ്ടം. ആറു വർഷത്തിനിടെ, എല്ലാത്തവണയും ഓരോ വർഷത്തെ ഇടവേളയിലാണ് രോഗം വന്നുകൊണ്ടിരുന്നത്. മിക്കവാറും അത് ഓഗസ്റ്റ്–സെപ്റ്റംബർ മാസങ്ങളിലായിരിക്കും. പക്ഷേ, കഴിഞ്ഞ ഒപ്പറേഷന്റെ ഏഴാം മാസമാണ് ഇപ്പോൾ വീണ്ടും…’’ സീമയുടെ ഇടറിയ വാക്കുകൾ മുറിഞ്ഞു. ശരണ്യയെ സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്. ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രീയയ്ക്ക് ശേഷം ശരണ്യയുടെ അസുഖം പൂര്‍ണ്ണമായി മാറി എന്നു തരത്തിലുളള വാര്‍ത്തകള്‍ പ്രചരിക്കുന്നു. ഇത് തുടര്‍ ചികിത്സയെ വല്ലാതെ പ്രതികൂലമായി ബാധിക്കുന്നു. ശസ്ത്രക്രീയയിലൂടെ താല്‍ക്കാല ആശ്വാസം മാത്രമാണുളളത്.

അസുഖം എപ്പോള്‍ വേണമെങ്കിലും തിരികെ എത്താമെന്നുള്ള ഭയത്തിലാണ് ഞങ്ങള്‍ കഴിയുന്നത്. ഇന്ത്യയിലെ ഏതെങ്കിലും ആശുപത്രിയില്‍ ഈ അസുഖത്തെ പൂര്‍ണ്ണമായി ഭേഭമാക്കാനുള്ള ചികിത്സയുണ്ടോ എന്നാണ് തങ്ങള്‍ അന്വേഷിക്കുന്നത്. ഈ അവസരത്തില്‍ ഇത്തരത്തിലുളള വാര്‍ത്തകള്‍ ശരണ്യയയെ സഹായിക്കാനായി മുന്നോട്ട് വരുന്നവരെ പിന്തിരിപ്പിക്കുകയാണ്. ചികിത്സയുടെ കൂട്ടത്തില്‍ അവള്‍ക്കൊരു വീടും കൂടി നിര്‍മ്മിക്കാനുള്ള നെട്ടോട്ടത്തിലാണ് താന്‍. ശസ്ത്രക്രീയ കഴിഞ്ഞ് വീട്ടില്‍ എത്തി എന്നുള്ള പുരോഗമനമല്ലാതെ അസുഖത്തിന്റെ ഭീതി ഇതുവരെ വിട്ട് ഒഴിഞ്ഞിട്ടില്ല. കൂടാതെ ചികിത്സയ്ക്കുളള പണം പൂര്‍ണ്ണമായും ലഭിച്ചുവെന്ന് തന്‍ പറഞ്ഞതായുള്ള വാര്‍ത്തയും പ്രചരിക്കുന്നുണ്ട്. എന്നാല്‍ എവിടേയും ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഇത്തരത്തിലുളള വാര്‍ത്തകള്‍ ആ പാവപ്പെട്ട കുടുംബത്തെ വീണ്ടും തളര്‍ത്തുകയാണ്.

അവൾക്കിപ്പോൾ 27 വയസായി. ഈ പ്രായത്തിനുള്ളിൽ അനുഭവിക്കേണ്ടി വന്ന വേദനകൾ ഒരു പെൺകുട്ടിക്് താങ്ങാവുന്നതിനപ്പുറം. കണ്ണൂരാണ് നാട്. അച്ഛനില്ല. സ്വന്തമായി വീടോ, സമ്പാദ്യമോ ഇല്ല. ആശ്രയം ആരുമില്ല. രണ്ടു സഹോദരങ്ങള്‍ കുടുംബത്തോടൊപ്പം വേറെയാണ് താമസം. അമ്മ മാത്രമാണ് അവളുടെ ഒപ്പമുള്ളത്. അഭിനയത്തിൽ നിന്നു കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിച്ചിരുന്നത്. മറ്റൊരു ജോലിയോ അഭയമോ ഇല്ല. ഇപ്പോൾ തിരുവനന്തപുരം ശ്രീകാര്യത്താണ് അവളും അമ്മയും വാടകയ്ക്ക് താമസിക്കുന്നത്. ആ കുടുംബത്തിന്റെ അത്താണി അവളായിരുന്നു. ’’.സാമ്പത്തികമായി ആകെ തകർന്ന അവസ്ഥയിലാണ് ശരണ്യ. ആറ് വർഷത്തെ ചികിത്സയ്ക്ക് തന്നെ ഭീമമായ തുക ചെലവായി. സുഹൃത്തുക്കള്‍ ഒപ്പമുണ്ടെങ്കിലും ഇനിയുള്ള ഓപ്പറേഷനും തുടർ ചികിൽസകൾക്കുമായി വലിയ തുക വേണം. വീട്ടു വാടക അടക്കം കണ്ടെത്തണം. സ്വന്തമായി ചെറുതെങ്കിലും ഒരു വീടെന്ന സ്വപ്നവും പേറിയാണ് അവൾ ജീവിക്കുന്നതു തന്നെ. രോഗാവസ്ഥയിലും അവൾ ജോലിക്കു പോയിരുന്നു. സീരിയലുകളുടെ സെറ്റിൽ കൂടെക്കൂടെ ബോധം കെട്ടു വീണതോടെയാണ് അത് അവസാനിച്ചത്

ആറ് വര്‍ഷം മുന്‍പാണ് ശരണ്യയ്ക്ക് ട്യൂമര്‍ബാധ സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് രോഗം ഭേദമായെന്ന് കരുതിയെങ്കിലും ഓരോ വര്‍ഷവും ട്യൂമര്‍ മൂര്‍ധന്യാവസ്ഥയില്‍ തന്നെ തിരികെ വരികയും ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയും ചെയ്യേണ്ട അവസ്ഥയായിരുന്നു. ഏഴ് മാസം മുന്‍പാണ് ശരണ്യയ്ക്ക് ആറാമത്തെ ശസ്ത്രക്രിയ നടക്കുന്നത്. സാമ്ബത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ശരണ്യയെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച്‌ സീരിയല്‍ രംഗത്തെ താരങ്ങള്‍രംഗത്ത് വന്നിരുന്നു. ‘ശരണ്യയുടെ ശസ്ത്രക്രിയ കഴിഞ്ഞു. ശസ്ത്രക്രിയ വിജയമായിരുന്നെകില്‍ പോലും പൂര്‍ണമായും വിജയിച്ചു എന്ന് പറയാനായിട്ടില്ല അത് ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെ മെയിന്‍ സര്‍ജന്‍ വരുമ്ബോഴേ വ്യക്തമാകൂ .കാരണം അവളെ ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്ബോള്‍ തന്നെ വലതു ഭാഗം തളര്‍ന്ന അവസ്ഥയായിരുന്നു. റിക്കവര്‍ ചെയ്യാന്‍ പറ്റുമോ എന്നതിനെക്കുറിച്ചും ഒരു വ്യക്തത വരണമെങ്കില്‍ നാളെ പ്രധാന സര്‍ജന്‍ വന്നാലേ അറിയാന്‍ പറ്റൂ.’

‘ബ്രെയിനിനോട് ചേര്‍ന്നാണ് ട്യൂമര്‍ ഉണ്ടായിരുന്നത്. അതെടുത്തു മാറ്റിയാല്‍ വ്യത്യാസം വരുമെന്നായിരുന്നു നമ്മള്‍ പ്രതീക്ഷിച്ചത്. പക്ഷേ അത് എത്രത്തോളം വിജയകരമായിരുന്നു എന്ന് നാളെയെ പറയാന്‍ പറ്റൂ. അവള്‍ക്ക് ഇനിയും തുടര്‍ന്ന് സഹായങ്ങള്‍ വേണം. ഇപ്പോള്‍ കിട്ടുന്നത് ഒരു പത്തു രൂപയാണെങ്കില്‍ പോലും അത് വളരെ ആശ്വാസമാണ് അത്യാവശ്യവുമാണ്. ഞങ്ങള്‍ക്ക് അത് വലിയ തുകയാണ്. ഇനിയും ധാരാളം സഹായം കിട്ടിയാല്‍ മാത്രമേ നമുക്ക് മുന്നോട്ട് പോകാന്‍ പറ്റൂ. സുമനസുകള്‍ സഹായിക്കണം. അവളെ ഞങ്ങള്‍ക്ക് ഒന്ന് എഴുന്നേല്‍പിച്ച്‌ ഇരുത്തണം അതിനു എല്ലാവരും അവളെ സഹായിക്കണം’ -സീമ ജി നായര്‍ അഭ്യര്‍ഥിച്ചു.

ശരണ്യയ്ക്ക് സഹായം നല്‍കാം

SHARANYA K S
A/C- 20052131013
State bank of India
IFSC-SBIN0007898
Branch- Nanthancode

seema.g.nair and saranya

More in Malayalam

Trending

Recent

To Top