മകള്‍ക്കൊപ്പമുള്ള ജീവിതം സന്തോഷമാണ്!! ഇത് ഏറെ കാലത്തിന് ശേഷം; വൈറലായി നടി മന്യയുടെ ചിത്രങ്ങള്‍
By
ആന്ധ്രാ സ്വദേശിനിയായ മന്യ നായിഡു മോഡലിംഗിലൂടെയായിരുന്നു വെള്ളിത്തിരയിലെത്തുന്നത്. കന്നഡ, തമിഴ്, തെലുങ്ക് ഭാഷ ചിത്രങ്ങളില്‍ സജീവമായിരുന്ന മന്യ ഇതുവരെ നാല്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ‘സ്വന്തം എന്ന് കരുതു’ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തിയത്.
ദിലീപ് നായകനായി അഭിനയിച്ച ജോക്കര്‍ എന്ന സിനിമയിലൂടെയാണ് നടി മന്യ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. സര്‍ക്കസുകാരുടെ കഥ പറഞ്ഞ ചിത്രത്തില്‍ കമല എന്ന വേഷത്തില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു മന്യ കാഴ്ച വെച്ചത്.2008 ല്‍ സത്യ പട്ടേല്‍ എന്ന ആളെയായിരുന്നു മന്യ വിവാഹം കഴിച്ചത്. കുറച്ച് വര്‍ഷത്തെ ദാമ്ബത്യത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് 2013 ലാണ് വികാസ് ബാജ്‌പേയി എന്നയാളുമായി മന്യ വീണ്ടും വിവാഹിതായായി.
ഈ ബന്ധത്തില്‍ 2016 ഒരു മകള്‍ പിറന്നു. വിവാഹത്തോടെ കുടുംബ ജീവിതവുമായി മുന്നോട്ട് പോയ നടി പൂര്‍ണമായും സിനിമ ഉപേക്ഷിക്കുകയായിരുന്നു. നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ ഇനിയും സിനിമയിലേക്ക് വരുമോ എന്നതിനെ കുറിച്ച് കൂടുതല്‍ വ്യക്തതയില്ല.
എന്തായാലും മകള്‍ക്കൊപ്പമുള്ള ജീവിതം സന്തോഷ പൂര്‍വ്വമാണെന്ന് നടി തന്നെ സൂചിപ്പിച്ചിരിക്കുകയാണ്. നിരവധി സിനിമകളിലൂടെ പ്രേക്ഷക പ്രശംസ വാരിക്കൂട്ടിയ നടി ഇപ്പോള്‍ അമേരിക്കയിലാണ്. സിനിമയില്‍ നിന്നും ഇടവേള എടുത്ത നടി അവിടെ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി ചെയ്യുകയാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന നടി ഇന്‍സ്റ്റാഗ്രാമിലൂടെയാണ് മകള്‍ക്കൊപ്പമുള്ള ഫോട്ടോസ് പങ്കുവെച്ചത്. മകളുടെ കൈപിടിച്ച് നടക്കുന്നതും അവള്‍ക്കൊപ്പം പാര്‍ക്കില്‍ പോയി കളിക്കുന്നതുമെല്ലാം ചിത്രങ്ങളിലൂടെ പുറത്ത് വന്നിരിക്കുകയാണ്. ഏറെ കാലത്തിന് ശേഷമാണ് മന്യയെ കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നത്.
manya and daughter