ക്യാൻസർ ഒന്നുമല്ല ; ചെറിയൊരു സര്‍ജ്ജറി ചെയ്താല്‍ ശബ്ദം മാറും ;പക്ഷെ ചെയ്യില്ല; സീമ ജി നായർ
ജീവകാരുണ്യമേഖലയിൽ സജീവമായ ഇടപെടലുകൾ നടത്തുന്ന കലാകാരിയാണ് നടി സീമ ജി നായർ. കാൻസർ ബാധിതയായി അന്തരിച്ച നടി ശരണ്യയ്ക്ക് ഒപ്പം വർഷങ്ങളായി നിലകൊണ്ട വ്യക്തി കൂടിയാണ് സീമ. . തന്റെ കൈയ്യില്‍ ലക്ഷങ്ങള്‍ ഉണ്ടായിട്ടല്ല, പലരുടെയും സഹായത്തോടെയാണ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് എന്ന് സീമ ജി നായര്‍ പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്.
ചാരിറ്റി പോലെ തന്നെ സീമ ജി നായരുടെ ഐഡന്റിറ്റിയാണ് ആ ശബ്ദവും. പരുപരുപ്പുള്ള അടഞ്ഞ ശബ്ദമാണ് സീമ ജി നായരുടേത്. ആ ശബ്ദം വച്ചു തന്നെയാണ് തന്റെ കഥാപാത്രങ്ങള്‍ക്ക് സീമ ഡബ്ബ് ചെയ്യുന്നതും. ശബ്ദം എന്താണ് ഇങ്ങനെ എന്ന് ചോദിച്ച് പലരും വരാറുണ്ട്. ജന്മനാ ഇങ്ങനെ തന്നെയാണോ, അതോ എന്തെങ്കിലും അസുഖം വന്നതാണോ എന്നൊക്കെ ചോദിക്കും. ക്യാന്‍സര്‍ വന്നോ എന്ന ചോദ്യവും സമൂഹ മാധ്യമത്തിലുണ്ട് എന്ന അവതാരകന് പറഞ്ഞപ്പോള്‍ നടി അത് വ്യക്തമാക്കി.ദൈവം സഹായിച്ച് ഇതുവരെ കാന്‍സര്‍ ഒന്നും എന്നെ ബാധിച്ചിട്ടില്ല.
നാളെ വന്നേക്കാം, പക്ഷെ ഇതുവരെയില്ല. എന്റെ വോക്കല്‍ കോഡില്‍ ചെറിയ പ്രശ്നമുണ്ട്. ചെറിയൊരു സ്ക്രാച്ച്. അതൊരു സര്‍ജ്ജറി ചെയ്താല്‍ റെഡിയാവും. പക്ഷെ ആ സര്‍ജ്ജറി കഴിഞ്ഞാല്‍ ശബ്ദം കുയിന്‍നാദം പോലെയാവും എന്നാണ് ഡോക്ടര്‍ പറഞ്ഞത്. അങ്ങിനെ ചെയ്താല്‍ എല്ലാവരും എനിക്ക് ശരിക്കും എന്തോ അസുഖം വന്നുപറയും.
സത്യത്തില്‍ ഇപ്പോള്‍ ഈ ശബ്ദം കൊണ്ട് എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. കേള്‍ക്കുന്നവര്‍ കരുതും വളരെ ബുദ്ധിമുട്ടിയാണ് ഞാന്‍ സംസാരിക്കുന്നത് എന്ന്. എന്നാലല്ല. ജന്മനാ എന്റെ ശബ്ദം ഇങ്ങനെയായിരുന്നില്ല. പണ്ടു ഞാന്‍ നാടകം സ്ഥിരമായി ചെയ്യുമായിരുന്നു. ആ കാലഘട്ടത്തില്‍ സ്റ്റേജിന്റെ നടുവില്‍ ഒരു മൈക്ക് മാത്രമേയുണ്ടാവൂ. അപ്പോള്‍ നമ്മള് ഒച്ചത്തില്‍ സംസാരിക്കണം. അങ്ങനെ റസ്റ്റില്ലാതെ നാടകം ചെയ്തപ്പോഴാണ് ശബ്ദം ഇങ്ങനെയായത്- സീമ ജി നായര്‍ പറഞ്ഞു
