Connect with us

പൾസർ സുനി ഒന്നില്ലെങ്കില്ലെങ്കിൽ ഭൂലോക പൊട്ടനാണ്, അല്ലെങ്കിൽ വലിയ ബുദ്ധിമാനാണ്; സീക്രട്ട് ഏജന്റ്

Malayalam

പൾസർ സുനി ഒന്നില്ലെങ്കില്ലെങ്കിൽ ഭൂലോക പൊട്ടനാണ്, അല്ലെങ്കിൽ വലിയ ബുദ്ധിമാനാണ്; സീക്രട്ട് ഏജന്റ്

പൾസർ സുനി ഒന്നില്ലെങ്കില്ലെങ്കിൽ ഭൂലോക പൊട്ടനാണ്, അല്ലെങ്കിൽ വലിയ ബുദ്ധിമാനാണ്; സീക്രട്ട് ഏജന്റ്

ഒരിടവേളയ്ക്ക് ശേഷം കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോഴത്തെ ചർച്ചകൾക്ക് ആധാരം. നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാംപ്രതിയും നടനുമായ ദിലീപിന് കനത്ത തിരിച്ചടിയായേക്കാവുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഒന്നാം പ്രതി പൾസർ സുനി. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് ദിലീപ് ആണെന്നാണ് പൾസർ സുനി വെളിപ്പെടുത്തുന്നത്. ഒരു ടിവി ചാനൽ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ ആണ് സുനിയുടെ വെളിപ്പെടുത്തൽ.

സുനിയുടെ വെലിപ്പെടുത്തലുകൾ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. അതേസമയം തന്നെ ഈ സമയത്തെ ഇത്തരം ഒരു വെളിപ്പെടുത്തലിന് പിന്നിൽ സംശയകരമായ പല കാര്യങ്ങളും ആളുകൾ ഉന്നയിക്കുന്നുണ്ട്. ബിഗ് ബോസ് താരവും വ്ളോഗറുമായ സായി കൃഷ്ണയും രംഗത്ത് എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളാണ് വൈറലായി മാറുന്നത്.

നേരത്തെ പൾസർ സുനി ജയിലിൽ നിന്നും അമ്മക്ക് അയച്ച കത്തിലുള്ള കാര്യങ്ങൾ തന്നെയാണ് ഇപ്പോഴും പറഞ്ഞിരിക്കുന്നത്. ഒന്നോ രണ്ടോ കാര്യങ്ങൾ പുതുതായിട്ടുണ്ട്. ബാക്കിയുള്ളതെല്ലാം വർഷങ്ങളായി ഇവിടെ ചർച്ച ചെയ്യുന്നതാണ്. ഈ വാർത്ത പുറത്തുവിട്ട റോഷിപാൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പുറത്തുവിട്ട മാധ്യമപ്രവർത്തകനാണ്. അങ്ങനെയുള്ള റോഷിപാൽ ചെന്ന് ഞാൻ ഒരു പുസ്തകം എഴുതാൻ പോകുകകയാണ്, വിവരങ്ങൾ വേണം എന്ന് പറഞ്ഞാൽ അവിടെ ചെന്ന് പൾസർ സുനി ഒരു മണ്ടനെ പോലെ നിന്ന് കൊടുക്കുമെന്ന് എനിക്ക് തോന്നുന്നില്ലെന്ന് സായി പറയുന്നു.

ഈ വീഡിയോ ഷൂട്ട് ചെയ്യുന്ന ഭാഗത്തേക്ക് ഇടക്കിടക്ക് പൾസർ സുനി നോക്കുന്നുണ്ട്. ഒരുപക്ഷെ ആ ഷൂട്ട് ചെയ്യുന്ന ആളെ അദ്ദേഹത്തിന് അറിയാമായിരിക്കും. ഇവിടെ പൾസർ സുനി നേരിട്ട് പോയിട്ട് ഒരു അഭിമുഖം റിപ്പോർട്ടർ ചാനലിന് കൊടുക്കുകയാണെങ്കിൽ ജാമ്യം എന്തായാലും റദ്ദാക്കും. നിബന്ധനപാലിച്ചില്ലെങ്കിൽ പണിയാകും. ഇങ്ങനെയൊരു സാധനമാണ് വന്നത് എന്നതിനാൽ ജാമ്യം റദ്ദാക്കുമെന്ന് കരുതുന്നില്ല.

പൾസർ സുനി ഒന്നില്ലെങ്കില്ലെങ്കിൽ ഭൂലോക പൊട്ടനാണ്, അല്ലെങ്കിൽ വലിയ ബുദ്ധിമാനാണ്. പുള്ളി ഹവാല ഇടപാടിനെക്കുറിച്ചൊക്കെ പറയുന്നുണ്ട്, ഇതൊക്കെ അന്വേഷണത്തിന് കാരണമാകില്ലേ. ഒന്നരക്കോടിയുടെ ക്വട്ടേഷനാണെന്നാണ് പൾസർ സുനി പറയുന്നത്. 60 ലക്ഷത്തോളം കിട്ടിയെന്നു പറയുന്നു. ദിലീപ് ക്വട്ടേഷൻ കൊടുത്തെങ്കിൽ തന്നെ ബാക്കി പൈസ കൊടുക്കാതെ ഇട്ട് വലിപ്പിച്ച് സുനിയെ പിണക്കുമോ? ഇടപാടുണ്ടെങ്കിൽ ആ പൈസ വേഗം കൊടുത്ത് തീർക്കാനല്ലെ നോക്കുകയെന്നും സായിയും സുഹൃത്ത് ജിത്തുവും ചോദിക്കുന്നു.

ഇത്രയും കാലം ഈ കേസിനെ നോക്കിക്കണ്ട ഒരാൾ എന്ന നിലയിൽ അയാൾക്ക് ഈ കേസിൽ കൃത്യമായ ഒരു പങ്കുണ്ട് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അത് ഏത് തരത്തിലുള്ള പങ്ക്, എന്ത് പങ്ക് എന്നുള്ളതൊക്കെ അന്വേഷണം കഴിയുന്നതോടെയാണ് മനസ്സിലാക്കാൻ സാധിക്കുക. ഇത്രയും ഹീനമായ പ്രവർത്തി ചെയ്തിട്ടും ഒരു ലക്ഷറി ജീവിതം പൾസർ സുനിക്ക് കിട്ടിയിട്ടുണ്ട്. എന്നിട്ടും ഇപ്പോഴും പൈസക്ക് വേണ്ടിയാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്.

പൾസർ സുനി ഇതൊക്കെ ആരോടെങ്കിലും പറയാനായിട്ട് കുറേകാലമായി നടക്കുകയാണ്. ഒരു യൂട്യൂബ് ചാനൽ നടത്തുന്ന ഞങ്ങളെ തന്നെ അതുമായി ബന്ധപ്പെട്ട ആളുകൾ സമീപിച്ചിട്ടുണ്ട്. ഇതിന് ഒരു പ്രത്യേക രഹസ്യക്യാമറ വെക്കേണ്ട അവസ്ഥ ഒന്നുമില്ല. പിന്നെ ഇങ്ങനെ ഒരു രീതി ആയതുകൊണ്ട് ഇപ്പോൾ റിപ്പോർട്ടറിനും പൾസർ സുനിക്കും പ്രശ്നം ഇല്ല. പുറം ലോകത്തിന് അറിയേണ്ട് കാര്യങ്ങൾ അവർ കൃത്യമായി അറിയിച്ചു. ആ ബുദ്ധിയെ പ്രശംസിക്കുന്നു.

ഈ വിഷയത്തിൽ പോലീസ് പറഞ്ഞു, പൾസർ സുനി പറഞ്ഞു എന്നുള്ള റിപ്പോർട്ടുകൾ അല്ലാതെ അയാളുടെ വായിൽ നിന്നും നമ്മൾ ഒന്നും കേട്ടിരുന്നില്ല. അതിപ്പോൾ ദിലീപിന് ഈ കേസുമായുള്ള ബന്ധമാണെങ്കിൽ. ആ സാഹചര്യത്തിൽ ഇങ്ങനെയൊരു വീഡിയോ വന്നതിൽ സംതൃപ്തനാണെന്നും സായി കൃഷ്ണ കൂട്ടിച്ചേർക്കുന്നു.

നടിയെ ആ്രമിക്കാനായി ദിലീപ് നൽകിയത് ഒന്നരക്കോടിയുടെ ക്വട്ടേഷൻ ആണെന്ന് ആണ് സുനി പറയുന്നത്. ഇനി തനിയ്ക്ക് 80 ലക്ഷം രൂപയോളം കിട്ടാനുണ്ടെന്നും പൾസർ സുനി അവകാശപ്പെടുന്നു. എന്തുകൊണ്ടാണ് ദിലീപ് ഇത്തരമൊരു ക്വട്ടേഷനിലേക്ക് നീങ്ങിയതെന്നും മാധ്യമപ്രവർത്തകനോട് പൾസർ സുനി പറയുന്നുണ്ട്. അതോടൊപ്പം തന്നെ കേസിലെ നിർണ്ണായക തെളിവായി മാറിയേക്കാവുന്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും സുരക്ഷിതമായിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അത് എവിടെയാണെന്ന് തുറന്ന് പറയാൻ പൾസർ സുനി തയ്യാറായില്ല. മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ ഒന്നിലേറെ പകർപ്പുകൾ എടുത്തിട്ടുണ്ടെന്ന നിർണ്ണായക വെളിപ്പെടുത്തലും ഒന്നാം പ്രതി നടത്തുന്നുണ്ട്.

പകർപ്പുകൾ പൊലീസിന്റെ കൈവശമുണ്ടെങ്കിലും യഥാർത്ഥ മെമ്മറി കാർഡ് കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. വിചാരണ അവസാനഘട്ടത്തിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ പൾസർ സുനിയുടെ വെളിപ്പെടുത്തൽ പ്രോസിക്യൂഷന് സഹായകരമാകുന്ന തെളിവായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്നെ ആക്രമിക്കരുതെന്ന് നടി കരഞ്ഞ് പറഞ്ഞിരുന്നുവെന്ന വെളിപ്പെടുത്തലും സുനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. എന്താണ് സംഭവിക്കാൻ പോകുന്നതെന്നതിനെക്കുറിച്ച് അതിജീവിതയ്ക്ക് അറിയാമായിരുന്നു.

തന്നെ ആക്രമിക്കാതിരുന്നാൽ എത്ര പണം വേണമെങ്കിലും നൽകാമെന്ന് നടി പറഞ്ഞു. എന്നാൽ അതിന് ഞാൻ തയ്യാറായില്ല. ആ പണം വാങ്ങിയിരുന്നെങ്കിൽ ഇന്നിപ്പോൾ ജയിലിൽ പോകാതെ സുഖമായി കഴിയാമായിരുന്നു. എന്നാൽ അതിലും വലിയ ഓഫർ ക്വട്ടേഷൻ നൽകിയവർ തന്നു. സ്വാഭാവികമായ ദൃശ്യങ്ങൾ എടുക്കാൻ സമ്മതിച്ചില്ലെങ്കിൽ ഫ്ലാറ്റിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പൾസർ സുനി പറയുന്നു.

നടിയെ ബലാത്സംഗം ചെയ്യാൻ ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് ദിലീപ് നൽകിയത്. ബലാത്സംഗം പകർത്താനും നിർദേശിച്ചു. എന്താണ് ചെയ്യാൻ ഉദ്ദേശിച്ചത് എന്ന് അതിജീവിതയ്ക്ക് അറിയാം. അതിക്രമം ഒഴിവാക്കാൻ എത്രകാശും തരാമെന്ന് അതിജീവിത പറഞ്ഞു. ആ പണം വാങ്ങിയിരുന്നെങ്കിൽ ജയിലിൽ പോകാതെ രക്ഷപ്പെടാമായിരുന്നു. തന്റെ കുടുംബം തകർത്തതിലെ വൈരാഗ്യമായിരുന്നു ദിലീപിന്. അക്രമം നടക്കുമ്പോൾ ഞാൻ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂർ നേരമാണ് നടിയെ മാനസികമായു ശാരീരികമായും ഉപദ്രവിച്ചത്.

പലതവണ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തി. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നുമാണ് പൾസർ സുനി വെളിപ്പെടുത്തിയിരിക്കുന്നത്. 2017ലാണ് കൊച്ചിിൽ നടി ആക്രമിക്കപ്പെട്ട സംഭവം നടക്കുന്നത്. എന്നാൽ ഈ 2017 ന് മുമ്പും സമാനമായ രീതിയിലുള്ള കൃത്യം ചെയ്തിട്ടുണ്ടെന്നാണ് പൾസർ സുനി പറയുന്നത്. എന്നാൽ അവർ ആരും കേസിന് പോയില്ല. എല്ലാം ഒത്തുതീർപ്പിൽ എത്തുകയായിരുന്നു. അതൊന്നും ദിലീപ് പറഞ്ഞിട്ടായിരുന്നില്ല. എന്നാൽ ഈ കാര്യങ്ങളൊക്കെ നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപ് അടക്കമുള്ള പലർക്കും അറിയാമായിരുന്നുവെന്നും പൾസർ സുനി സമ്മതിക്കുന്നു.

നടക്കുന്ന കാര്യങ്ങളൊക്കെ എല്ലാവർക്കും അറിയാം. പക്ഷേ ആരും പറയില്ല. നിലനിൽപ്പാണ് പ്രധാന കാര്യം. നിലനിൽപ്പ് സ്വന്തം കയ്യിലുളളവർ പറയും. പ്രൊഡ്യൂസറും സംവിധായകനുമെല്ലാം അവർ തന്നെ ആണെങ്കിൽ പറയും. റിമയൊക്കെ പറയുന്നത് പോലെ പറയും. നടിയെ ആക്രമിച്ച കേസിലെ ഏറ്റവും നിർണായക തെളിവായ പീഡന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും ദൃശ്യങ്ങൾ സൂക്ഷിച്ചിരിക്കുന്ന മെമ്മറി കാർഡും. ഇതേക്കുറിച്ചും പൾസർ സുനി ചില തുറന്ന് പറച്ചിലുകളും പൾസർ സുനി നടത്തുന്നുണ്ട്. ഒറിജിനൽ മൊബൈലും മെമ്മറി കാർഡും കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല.

മൊബൈൽ ഫോൺ താൻ ഗോശ്രീ പാലത്തിൽ നിന്നും കായലിലേക്ക് എറിഞ്ഞ് കളഞ്ഞു എന്നായിരുന്നു ഒന്നാം പ്രതിയായ പൾസർ സുനി പോലീസിന് നൽകിയ മൊഴി. എന്നാൽ ഒറിജനൽ മെമ്മറി കാർഡും മൊബൈൽ ഫോണും ഇപ്പോഴും സുരക്ഷിതമായിരിക്കുന്നുണ്ട് എന്നാണ് ഇപ്പോൾ പൾസർ സുനി പറയുന്നതിൽ നിന്ന് വ്യക്തമായിരിക്കുന്നത്. പീഡനം പകർത്തിയ മൊബൈൽ ഫോൺ ആർക്ക് കൈമാറി എന്നത് പറയാൻ പറ്റാത്ത രഹസ്യമാണ് എന്നും പൾസർ സുനി പറയുന്നു.

മാത്രമല്ല, പലരും കുടുങ്ങുന്ന നിർണായകമായ തെളിവുകൾ ആ ഫോണിലുണ്ടെന്നും പൾസർ സുനി പറയുന്നു. ദൃശ്യങ്ങളുളള മെമ്മറി കാർഡിന്റെ കോപ്പി അഭിഭാഷകയ്ക്ക് കൈമാറി. ഈ വക്കീൽ ഉളളപ്പോൾ വേറെ പേടിക്കണ്ടല്ലോ എന്ന് കരുതിയാണ് അവിടെ ചെന്ന് കീഴടങ്ങാൻ നോക്കിയത്. പക്ഷേ ആ വക്കീൽ തങ്ങളുടെ പാസ്‌പോർട്ട് അടക്കമുളളവ കോടതിയിൽ കൊടുത്തു. വിജീഷിന്റെ പാസ്‌പോർട്ട് സറണ്ടർ ചെയ്തു. അങ്ങനെയാണ് ആ വക്കീലുമായുളള വിശ്വാസം നഷ്ടപ്പെടുന്നത്.

നമ്മൾ സേഫ് ആകാൻ നോക്കിയപ്പോൾ പുളളി അത് കോടതിയിൽ കൊടുത്തു. മെമ്മറി കാർഡിന്റെ കോപ്പി പോലീസിന് ലഭിച്ചില്ലായിരുന്നുവെങ്കിൽ ഇത്ര നാൾ ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നു ഒറിജിനൽ ഫോൺ ഇത്ര നാളായി കണ്ടെത്താൻ സാധിക്കാത്തത് പോലീസിന്റെ കുഴപ്പമാണെന്നും പൾസർ സുനി പറയുന്നു.

ദിലീപ് തന്നെ ചതിച്ചുവെന്നും പൾസർ സുനി പറയുന്നു. ഈ നിമിഷം വരെ ദിലീപിനെതിരെ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. ഇനിയും ചില കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ വേറെ ചിലർക്ക് കൂടി ഉത്തരം പറയേണ്ടി വരുമെന്നും പൾസർ സുനി പറയുന്നുണ്ട്. നടിയെ ആക്രമിക്കാൻ ഒന്നരക്കോടിയുടെ കൊട്ടേഷൻ ആണ് ദിലീപ് നൽകിയത് എന്നാണ് പൾസർ സുനി പറയുന്നത്. മുഴുവൻ പണവും ഇതുവരെ കിട്ടിയിട്ടില്ലെന്നും ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും സുനി പറയുന്നു. കേസിലെ നിർണായക തെളിവായ മൊബൈൽ ഫോണും മെമ്മറി കാർഡും സുരക്ഷിതമായിരിക്കുന്നുണ്ടെന്നും അത് ഇത്രയും നാൾ കണ്ടെത്താനാകാത്തത് പോലീസിന്റെ കുഴപ്പമാണെന്നും പൾസർ സുനി പറയുന്നു.

മാത്രമല്ല മെമ്മറി കാർഡിലുളള പീഡനദൃശ്യങ്ങൾ അഞ്ച് പേരെങ്കിലും കണ്ടിട്ടുണ്ടെന്നും പൾസർ സുനി പറഞ്ഞു. പേടിച്ചിട്ട് പലരും പുറത്ത് പറയാത്തതാണ് എന്നും സുനി പറഞ്ഞു. ജയിലിൽ കഴിയവേ തനിക്ക് മർദ്ദനം നേരിട്ടുവെന്നും പൾസർ സുനി പറഞ്ഞു. തൃശൂരിലെ വിയ്യൂർ ജയിലിൽ വെച്ച് തന്നെ അടിച്ച് നശിപ്പിച്ചു. അതിന് ശേഷമാണ് ദിലീപിന് കത്തെഴുതിയത്. സ്വന്തം കൈപ്പടയിലെഴുതി അമ്മയ്ക്ക് കൈമാറിയ കത്താണെന്ന് സുനി സമ്മതിക്കുന്നു. ആ കത്ത് അയച്ചത് ഒരു മുന്നറിയിപ്പ് ആയിരുന്നുവെന്നും അതിന് ശേഷം ജയിലിൽ വെച്ച് ആക്രമണം ഉണ്ടായിട്ടില്ലെന്നും പൾസർ സുനി പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top