serial
ഇതാരാണ് ഈ കുഞ്ഞുമിടുക്കി! അമ്മമാർക്കൊപ്പം സാന്ത്വന’ത്തിലെ ദേവൂട്ടി! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ
ഇതാരാണ് ഈ കുഞ്ഞുമിടുക്കി! അമ്മമാർക്കൊപ്പം സാന്ത്വന’ത്തിലെ ദേവൂട്ടി! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ
മലയാളത്തിലെ ഇഷ്ടപരമ്പരകളിൽ ഒന്നാണ് സാന്ത്വനം. ദേവൂട്ടിയെന്ന കൊച്ചുമിടുക്കിയാണ് ഇപ്പോള്‍ സാന്ത്വനത്തിലെ താരം. ഹരിയുടെയും അപ്പുവിന്റെയും മകളായാണ് ദേവൂട്ടി എത്തിയത്. ദേവൂട്ടിയുടെ വരവ് കാണിച്ചുള്ള പ്രമോ വീഡിയോ വലിയ ചര്‍ച്ചയായിരുന്നു. ഇതാരാണ് ഈ കുഞ്ഞുമിടുക്കിയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ സജിത ബേട്ടിയുടെ മകളായ ഇസയാണ് ദേവൂട്ടിയെ അവതരിപ്പിക്കുന്നത്. മകളുടെ പുതിയ തുടക്കത്തില്‍ സന്തോഷം പങ്കിട്ട് സജിത എത്തിയിരുന്നു.
താരങ്ങളെല്ലാം ദേവൂട്ടിക്ക് ആശംസ അറിയിച്ചെത്തിയിരുന്നു. സാന്ത്വനം ലൊക്കേഷനില്‍ മകളോടൊപ്പം സജിതയും എത്തിയിരുന്നു. താരങ്ങള്‍ക്കൊപ്പമെല്ലാം ഇരുവരും ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. ഇസയ്ക്കും സജിതയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ രക്ഷ രാജും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. സജിത ബേട്ടി നെഗറ്റീവ് കഥാപാത്രമായാണോ വരുന്നതെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. സജിത ഈ പരമ്പരയില്‍ അഭിനയിക്കുന്നില്ല, അവരുടെ മകളാണ് ദേവൂട്ടിയെ അവതരിപ്പിക്കുന്നതെന്നായിരുന്നു മറ്റൊരാള്‍ മറുപടിയേകിയത്.
ദേവൂട്ടി ശരിക്കും അപ്പുവിനെപ്പോലെ തന്നെയുണ്ട്, രണ്ടാളും നല്ല സാമ്യമുണ്ട്. ദേവൂട്ടിയെ എന്തിനാണ് എപ്പോഴും ശാസിക്കുന്നത്, കാഴ്ചയിലും അഭിനയത്തിലും മിടുക്കിക്കുട്ടിയാണ് ദേവൂട്ടി, ഫോട്ടോസ് അടിപൊളിയായിട്ടുണ്ടെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.