Connect with us

ചേട്ടൻ അങ്ങനെ വണ്ടി സ്വന്തമായിട്ട് ഓടിക്കാറില്ല. ഒരു പോയിന്റിൽ നിന്ന് അടുത്ത പോയിന്റിലേക്ക് പോവണം, അത് ഏത് വണ്ടി ആണെങ്കിലും സാരമില്ല എന്നേയുള്ളൂ. അപ്പുവിനും അങ്ങനെ ഒരു ക്രേസ് ഒന്നുമില്ല; സുചിത്ര മോഹൻലാൽ

Malayalam

ചേട്ടൻ അങ്ങനെ വണ്ടി സ്വന്തമായിട്ട് ഓടിക്കാറില്ല. ഒരു പോയിന്റിൽ നിന്ന് അടുത്ത പോയിന്റിലേക്ക് പോവണം, അത് ഏത് വണ്ടി ആണെങ്കിലും സാരമില്ല എന്നേയുള്ളൂ. അപ്പുവിനും അങ്ങനെ ഒരു ക്രേസ് ഒന്നുമില്ല; സുചിത്ര മോഹൻലാൽ

ചേട്ടൻ അങ്ങനെ വണ്ടി സ്വന്തമായിട്ട് ഓടിക്കാറില്ല. ഒരു പോയിന്റിൽ നിന്ന് അടുത്ത പോയിന്റിലേക്ക് പോവണം, അത് ഏത് വണ്ടി ആണെങ്കിലും സാരമില്ല എന്നേയുള്ളൂ. അപ്പുവിനും അങ്ങനെ ഒരു ക്രേസ് ഒന്നുമില്ല; സുചിത്ര മോഹൻലാൽ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സിനെ കീഴടക്കാൻ മോഹൻലാൽ എന്ന നടന് അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല. മോഹൻലാലിനോടുള്ളത് പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമാണ്. മകൾ വിസ്മയയുടെയും പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

1988 ഏപ്രിൽ 28 ന് ആയിരുന്നു മോഹൻലാൽ സുചിത്ര വിവാഹം. അന്നുമുതൽ ലാലേട്ടന്റെ നിഴലായി സുചിത്രയുണ്ട്. വീട്ടുകാര്യങ്ങൾക്ക് പുറമെ താരരാജാവ് തുടങ്ങിവച്ച ബിസിനെസ്സ് സാമ്രാജ്യങ്ങൾ നോക്കി നടത്തുന്നതിലും സുചിത്രയുടെ പങ്ക് ചെറുതല്ല. സുചിത്ര ജനിച്ചതും വളർന്നതും സിനിമ പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ്. തമിഴ് സിനിമ നിർമാതാവ് കെ ബാലാജിയുടെ മകളാണ് സുചിത്ര. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ചും പ്രണവിനെ കുറിച്ചുമെല്ലാം സുചിത്ര പറഞ്‍ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വാഹനങ്ങളോട് വലിയ രീതിയിൽ കമ്പം കാണിക്കാത്ത താരമാണ് മോഹൻലാൽ.

മമ്മൂട്ടിയുടേത് പോലെ വലിയൊരു കാർ കളക്ഷൻ മോഹൻലാലിന് ഇല്ല. മകൻ പ്രണവും മോഹൻലാലിന്റെ അതേ പാതയിൽ തന്നെയാണ്. വളര ലളിതമായ ജീവിതമാണ് പ്രണവിന്റേത്. ഇത്രയും വലിയ താരത്തിന്റെ മകനാണെന്ന തരത്തിലുള്ള ആർഭാടങ്ങളൊന്നും നടന്നെ ഈ താരപുത്രനില്ല. ഇവരുടെ താൽപര്യങ്ങളെ കുറിച്ചാണ് ഒരു അഭിമുഖത്തിൽ സുചിത്ര മനസ് തുറക്കുന്നത്. ലാലേട്ടൻ ഏത് വാഹനത്തിലും യാത്ര ചെയ്യുമെന്നും ഡ്രൈവിങ് ചെയ്യാൻ വലിയ താൽപര്യം കാണിക്കാത്തത് കൊണ്ട് തന്നെ ഏത് വണ്ടിയായാലും അദ്ദേഹത്തിന് ഓക്കേ ആണെന്നും സുചിത്ര പറഞ്ഞു.

ചേട്ടൻ അങ്ങനെ വണ്ടി സ്വന്തമായിട്ട് ഓടിക്കാറില്ല. ഒരു പോയിന്റിൽ നിന്ന് അടുത്ത പോയിന്റിലേക്ക് പോവണം, അത് ഏത് വണ്ടി ആണെങ്കിലും സാരമില്ല എന്നേയുള്ളൂ. അപ്പുവിനും അങ്ങനെ ഒരു ക്രേസ് ഒന്നുമില്ല. വീട്ടിലാണെങ്കിൽ അപ്പുവിന് ഒരു ബ്രെസ്സയാണ് ഉള്ളത്. നേരത്തെ ഒരു ഫോക്‌സ് വാഗൺ ആയിരുന്നു ഉണ്ടായിരുന്നത്. അത് കൊടുത്തിട്ടാണ് ഇപ്പോൾ ബ്രെസ്സ വാങ്ങിയിരിക്കുന്നത്. അവൻ അതുകൊണ്ട് തൃപ്‌തനാണ്. അവന് പിന്നെ മാനുവൽ ഡ്രൈവ് ആണ് ഇഷ്‌ടം. ഏറ്റവും മിനിമൽ മതി എന്ന് പറഞ്ഞുകൊണ്ടാണ് അവൻ അത് വാങ്ങിയത്. എനിക്ക് ഇങ്ങനത്തെ ഒരു വണ്ടി വേണമെന്ന് ഒന്നുമില്ല. ഞാൻ എപ്പോഴും ചേട്ടനോട് പറയുന്നൊരു കാര്യം സേഫ്റ്റിയാണ്.

ഏറ്റവും സുരക്ഷിതമായിരിക്കുന്ന ഒരു വണ്ടി. കുറച്ച് നല്ല സോളിഡ് ആയിരിക്കുന്ന വണ്ടിയാണ് വേണ്ടത്. അവർ കൊറേ യാത്ര ചെയ്യുന്ന ആളുകൾ ആയത് കൊണ്ട് സേഫ്റ്റി വേണമെന്നേ ഞാൻ പറയാറുള്ളൂ. വീട്ടിൽ സിനിമാ കാര്യങ്ങൾ അങ്ങനെ ചർച്ച ചെയ്യാറില്ല. ഞാൻ ഇഷ്‌ടമില്ലെങ്കിൽ അങ്ങനെ തന്നെ തുറന്ന് പറയും. എനിക്ക് ലാലേട്ടന്റെ ഇഷ്‌ടമുള്ള സിനിമകൾ ഒരുപാടുണ്ട്. സദയം വളരെ ഇന്റൻസ് സിനിമയാണ്. ചിത്രം എനിക്ക് ഭയങ്കര ഇഷ്‌ടമുള്ള ഒരു സിനിമയാണ്. കിലുക്കവും അങ്ങനെ തന്നെ. ഞാൻ ഇത്തിരി ഹൊറർ ഫിലിം ഫാനാണ്, അതുകൊണ്ട് മണിച്ചിത്രത്താഴ് വളരെ ഇഷ്‌ടമാണ്‌. ഇഷ്‌ടമില്ലാത്തത് എന്നോട് ഒരിക്കലും ചോദിക്കരുത്.

പണ്ടൊക്കെ എനിക്ക് ലാലേട്ടന്റെ കോമഡി ആയിരുന്നു ഇഷ്‌ടം. ഇപ്പോൾ കൂടുതലും ഇമോഷൻ ആണ് താൽപര്യം. നേര് എന്ന ചിത്രത്തിൽ വളരെ പതിഞ്ഞ രീതിയിൽ ആയിരുന്നു ഇമോഷൻ. ചേട്ടൻ മാത്രമല്ല കൂടെ അഭിനയിക്കുന്ന ആളുകൾ കൂടി സപ്പോർട്ട് ചെയ്യുമ്പോഴാണ് അത് കൂടുതൽ നന്നാവുന്നത്. അതുകൊണ്ട് കൂടിയാണ് അത് നല്ല രീതിയിൽ വരുന്നത്. എനിക്ക് തന്മാത്ര കാണുമ്പോൾ ഇപ്പോഴും കണ്ണ് നിറയും. ശരിക്കും ഫീൽ ചെയ്‌ത സിനിമ ആയിരുന്നു അത്. വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിൽ എനിക്ക് അപ്പാവിന്റെ മാനറിസം ഏട്ടന്റെത് പോലെ തോന്നിയ ചില സീനുകൾ ഉണ്ടായിരുന്നു. കുടിച്ചിട്ട് കൈ ഇങ്ങനെ വയ്ക്കുന്നത് ഒക്കെ അത് ഏട്ടനെ പോലെ തന്നെ ആയിരുന്നു. വിനീത് പറഞ്ഞപ്പോൾ ഞാൻ ഡബ്ബിങ് കാണാൻ പോയി. അപ്പോഴാണ് അത് ശ്രദ്ധിച്ചതെന്നും സുചിത്ര പറഞ്ഞിരുന്നു.

അടുത്തിടെയും സുചിത്ര പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടിയിരുന്നു. കുഞ്ഞുന്നാൾ മുതൽക്കേ ട്രക്കിങ്ങിനോടും ഔട്ട് ഡോർ ടൂറുകളോടും ആണ് ആൾക്ക് കമ്പം. വളർന്നപ്പോൾ അത് കൂടുകയേ ചെയ്തുളളൂ കുറഞ്ഞിട്ടില്ല. യാത്രകളോടുള്ള കമ്പം കൂടി വന്നു. ഓസ്‌ട്രേലിയൻ ലൈഫും ഊട്ടിയിലെ ബോർഡിങ് കാലവും ഒക്കെ ആ ജീവിതത്തെ സ്വാധീനിച്ചു എന്നാണ് അമ്മ സുചിത്ര മോഹൻലാൽ പറയുന്നത്. അപ്പു ചെറുപ്പം മുതൽക്കേ ഇങ്ങനെ ആയിരുന്നു. ഭയങ്കര ഔട്ട് ഡോർ പേഴ്സൺ ആയിരുന്നു. ട്രക്കിങ് മൂപ്പർക്ക് ചെറുപ്പം മുതൽക്കേ പ്രിയം ആയിരുന്നു.

കാരണം ചെറുപ്പം മുതൽക്കേ ഊട്ടിയിലെ ഇന്റർനാഷണൽ സ്‌കൂളിൽ ആണ് വിദ്യാഭ്യാസവും. അവിടെ ഉള്ള കുട്ടികൾ ഇങ്ങനെ ആണ് ചെറുപ്പം മുതൽക്കേ ട്രക്കിങ് ഒക്കെ ആണ് കമ്പം. ഒരുപക്ഷെ ചെറുപ്പം മുതൽക്കേ അങ്ങനെയുള്ള ലൈഫ് സ്റ്റൈൽ ആയിരുന്നതുകൊണ്ടാകണം പ്രണവും ഇങ്ങനെ ആയത്. 17 വയസ് ഉള്ളപ്പോൾ ആണ് ഹിമാലയത്തിലേക്ക് പോകണം എന്ന് പറയുന്നത്. എന്റെ ഒരു സുഹൃത്ത് ഡൽഹിയിൽ ഉണ്ട് അവർ ഹെൽപ്പ് ചെയ്യാം എന്ന് പറഞ്ഞിരുന്നു.

എന്നാൽ അത് വേണ്ട ഞങ്ങൾ ഒറ്റക്ക് പോകാം എന്ന് പറഞ്ഞു പോകുന്നതും അവൻ ആണ്. അങ്ങനെ ആദ്യ ഹിമാലയൻ യാത്ര അവനും സുഹൃത്തും ഒറ്റക്ക് ആണ് നടത്തിയത്. യാത്രാനുഭവങ്ങൾ ഒക്കെ എന്നോട് പറയും. അന്ന് മുതൽക്കേ തുടങ്ങിയത് ആണ് പ്രേമം. നാട്ടിൽ വരുമ്പോൾ എന്നോട് പറയും എന്നല്ലാതെ അവന്റെ യാത്രകൾ എപ്പോൾ തീരും എന്ന് അറിയില്ലെന്നാണ് അമ്മ സുചിത്ര പറയുന്നത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഓസ്‌ട്രേലിയയിൽ പഠിച്ച ആളാണ് പ്രണവ്. ഫിലോസഫി പഠിച്ച ശേഷം എന്നാൽ ഇനി ടീച്ചിങ്ങിലേക്ക് പോകും എന്നാണ് പേരന്റ്സ് ആയ സുചിത്രയും മോഹൻലാലും കരുതിയത്. ഒരിക്കലും മക്കളെ പഠനത്തിന്റെ കാര്യത്തിൽ എന്നല്ല ഒരു കാര്യത്തിലും നിർബന്ധിക്കുന്ന ആളുകൾ അല്ല തങ്ങൾ എന്ന് പലവട്ടം ഇരുവരും പറഞ്ഞിട്ടുണ്ട്. മക്കൾക്ക് രണ്ടാൾക്കും രണ്ടു ടേസ്റ്റ് ആണ്. ഒരാൾക്ക് അഭിനയം ഇഷ്ടമാണ് എന്ന് കരുതി അതൊരു പ്രൊഫഷൻ ആക്കാൻ ആഗ്രഹമുണ്ടോ എന്ന് സംശയമെന്നും സുചിത്ര ഈ അടുത്തിടക്ക് പറഞ്ഞിരുന്നു. മക്കളിൽ ഒരാളെ ഡോക്ടർ ആക്കാൻ ആഗ്രഹം ഉണ്ടായിരുന്നു എന്നാൽ അവരുടെ ഇഷ്ടങ്ങൾ വ്യത്യസ്തമാണ്. അവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചുള്ള ജീവിതമല്ലെ നമ്മൾ നൽകേണ്ടത് എന്നാണ് സുചിത്ര പറയുന്നത്.

നേരത്തെയും സുചിത്ര പ്രണവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വൈറലായിരുന്നു. പ്രണവ് മമ്മാസ് ബോയ് ആണെന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ അങ്ങനെയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. പിന്നെ കസിൻസ് ഒക്കെ പറയുന്നത് അവൻ ഞാൻ പറഞ്ഞാലേ കേൾക്കുള്ളൂ എന്നാണ്. അങ്ങനെയല്ല, ഞാൻ പറഞ്ഞാലും അവൻ കേൾക്കില്ല. അവന് അവന്റേതായ തീരുമാനങ്ങൾ ഉണ്ട്. നമ്മൾ അത് ചെയ്യൂ, ഇത് ചെയ്യൂ എന്നൊക്കെ പറഞ്ഞാലും അപ്പുവിന് ഇഷ്ടമുണ്ടെങ്കിൽ മാത്രമേ അവൻ ചെയ്യുകയുള്ളൂ.

ഇപ്പോൾ സ്‌പെയിനിൽ ആണെങ്കിലും അവിടെ ഒരു ഫാമിൽ അപ്പു വർക്ക് ചെയ്യുന്നുണ്ട്. ചിലപ്പോൾ കുതിരയെയോ ആട്ടിൻകുട്ടികളെ ഒക്കെ നോക്കാൻ ആയിരിക്കാം. എവിടെയാണെന്നോ എന്താണ് ചെയ്യുന്നതെന്നോ ഒന്നും കൂടുതൽ എനിക്കറിയില്ല, അവിടെ ചെയ്യുന്ന ജോലിയ്ക്ക് പൈസയൊന്നും കിട്ടൂല്ല. താമസവും ഭക്ഷണവും അവരുടെ വകയാണ്. അവന് അത് മതി. എന്നിട്ട് ആ അനുഭവം ആസ്വദിക്കുകയാണ് ചെയ്യുകയെന്നും സുചിത്ര പറഞ്ഞിരുന്നു.

താൻ തന്റെ രണ്ട് മക്കളോടും പറഞ്ഞിരിക്കുന്നത് എപ്പോഴാണ് വിവാഹം കഴിക്കാൻ തോന്നുന്നത് അപ്പോൾ മാത്രം പറഞ്ഞാൽ മതിയെന്നാണ്. വിവഹ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് അവരാണ്. ഇത്രവയസായി, ഇപ്പോൾ കല്യാണം കഴിച്ചേ മതിയാകൂവെന്ന് തനിക്ക് നിർബന്ധിക്കാൻ കഴിയില്ല. അങ്ങനെ കല്യാണം കഴിപ്പിച്ച് എന്തെങ്കിലും വന്നാൽ എന്തുചെയ്യും.

പിന്നെ അതിന്റെ ഉത്തരവാദിത്തം മുഴുവൻ തന്റെ തലയിലാകുമെന്ന് സുചിത്ര വ്യക്തമാക്കുന്നു. വിവാഹവുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്കാണ്. വിവാഹ ബന്ധത്തിൽ രണ്ട് പേർ തമ്മിലും അഡ്ജസ്റ്റുമെന്റുകളും കോംപ്രമൈസുകളും ആവശ്യമാണ്. അങ്ങനെയാണെങ്കിൽ മാത്രമേ ആ വിവാഹ ബന്ധം മുന്നോട്ടു പോകൂ. പണ്ടുള്ളവരെല്ലാം ആ കോംപ്രമൈസുകൾ ചെയ്തിരുന്നു. എന്നാൽ, ഇപ്പോഴുള്ള കുട്ടികൾക്ക് അത് പറ്റില്ല. അത് അവരുടെ പ്രശ്നമല്ല. അവർ വളർന്ന സാഹചര്യങ്ങളും അവരുടെ മൈൻഡ് സെറ്റുമെല്ലാം വ്യത്യസ്തമാണെന്നും സുചിത്ര പറഞ്ഞിരുന്നു.

അടുത്തിടെ, മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ട് വീണ്ടും വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് സുചിത്ര മോഹൻലാൽ പറഞ്ഞത്. രണ്ട് പേരും ഒന്നിച്ച സിനിമകൾ എല്ലാം തനിക്ക് പ്രിയപ്പെട്ടവയാണെന്നും ആ കോമ്പോ ഒന്നിക്കണമെന്ന് തനിക്കും ആഗ്രഹമുണ്ടെന്നുമാണ് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുചിത്ര പറഞ്ഞത്. ശ്രീനിവാസന്റെ നിലവിലെ ആരോഗ്യം അതിന് അനുവദിക്കില്ലെന്നും അദ്ദേഹം ആരോഗ്യവാനായി തിരിച്ചുവന്നിട്ട് ഒന്നിച്ചൊരു സിനിമ ആഗ്രഹമുണ്ടെന്നും സുചിത്ര പറഞ്ഞു.

ചേട്ടനും ശ്രീനിവാസനും ഒന്നിച്ച സിനിമകൾ എല്ലാം ഒന്നിനൊന്ന് ഗംഭീരമാണല്ലോ. എല്ലാ മലയാളികൾക്കും ഇഷ്ടമുള്ളതുപോലെ ആ സിനിമകൾ എനിക്കും ഇഷ്ടമാണ്. രണ്ടുപേരും വീണ്ടും ഒന്നിക്കണമെന്നും സിനിമ ചെയ്യണമെന്നും ആഗ്രഹമുണ്ട്. പക്ഷേ ശ്രീനിയേട്ടന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി അതിന് അനുവദിക്കില്ല. ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞാൽ രണ്ടുപോരും ഒന്നിക്കുന്ന സിനിമയുണ്ടകും എന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. രണ്ടുപേരുടെയും സൗഹൃദം പണ്ടുമുതലേ കാണുന്ന നമുക്ക് അത് വീണ്ടും കാണാൻ പറ്റുകയെന്ന് പറഞ്ഞാൽ സന്തോഷം തരുന്ന കാര്യമാണ്. എന്തായാലും കാര്യങ്ങളൊക്കെ വരുന്നതുപോലെ വരട്ടെ എന്ന് തന്നെ ആഗ്രഹിക്കാം എന്നും സുചിത്ര പറഞ്ഞു.

സിനിമയിലൂടെ തന്നെയായിരുന്നു മോഹൻലാൽ സുചിത്രയുടെ മനസ്സ് കീഴടക്കിയതും. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും തുടർന്ന് കത്തുകൾ എഴുതുകയും ചെയ്തിരുന്നു. പിന്നീടായിരുന്നു സുചിത്രയുടെ ഇഷ്ടം മനസ്സിലാക്കിയതെന്നാണ് സുരേഷ് ബാലാജി പറഞ്ഞിരുന്നത്. മോഹൻലാലിനെ വില്ലനായി കാണാൻ തനിക്ക് ഇഷ്ടമല്ല എന്ന് സുചിത്ര മുൻപ് ഒരിക്കൽ പറഞ്ഞിരുന്നു. വില്ലനായി എത്തിയപ്പോൾ അദ്ദേഹത്തോട് വെറുപ്പ് തോന്നിയിരുന്നു. എന്നാൽ അഭിനേതാവ് എന്ന നിലയിൽ അത് അദ്ദേഹത്തിന്റെ കഴിവായിരുന്നു. എന്റെ മാമാട്ടിക്കുട്ടി അമ്മയ്ക്ക് എന്ന ചിത്രം മുതലാണ് അദ്ദേഹത്തെ താൻ ഇഷ്ടപ്പെട്ടു തുടങ്ങിയത് എന്നും സുചിത്ര വെളിപ്പെടുത്തിയിരുന്നു.

More in Malayalam

Trending

Recent

To Top