വെറുതെ എവിടുന്നെങ്കിലും വന്ന് ഫ്ളാറ്റ് വാങ്ങിയവരല്ല; ഞങ്ങളുടെ കാര്യം കൂടി നോക്കേണ്ടെ;ലോണ്‍ അടക്കാന്‍ ഇനിയും കഷ്ടപ്പെടണം, വികാരാധീനനായി സൗബിന്
മരടിലെ ഫ്ലാറ്റ് പൊളിച്ചു മാറ്റാനുള്ള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് നടനും സംവിധായകനുമായ സൗബിന് ഷാഹിര്‍. മാധ്യമങ്ങളിലൂടൊണ് സംഭവം അറിയുന്നത്. അല്ലാതെ നോട്ടീസ് ഒന്നും ലഭിച്ചിരുന്നില്ല.
ഈ ഫ്ലാറ്റ് വാങ്ങുന്നതിന് മുന്‍പ് ഇവിടെ താമസിക്കുന്ന സുഹൃത്തുക്കളോട് അന്വേഷിച്ചിരുന്നു. ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. അതൊക്കെ കണ്ടിട്ടല്ലേ ഒരാള്‍ വീട് വാങ്ങുന്നത്. ഞങ്ങളുടെ കാര്യം കൂടി നോക്കേണ്ടെ ? എത്രയധികം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇനി കുറെ കഷ്ടപ്പെട്ടാല്‍ മാത്രമേ ഇതിന്റേ ലോണ്‍ അടക്കാന്‍ പറ്റുള്ളൂ – വികാരാധീനനായി സൗബിന് ചോദിക്കുന്നു. സൗബിനിന് പുറമേ, സംവിധായകന് ബ്ലെസി, മേജര്‍ രവി, ആന്‍ ആഗസ്റ്റീന് തുടങ്ങിയ പ്രമുഖരും സര്‍ക്കാര്‍ നടപടിയുടെ ആഘാതത്തിലാണ്.
നമ്മള് ഇവിടെ താമസിക്കുമ്പോ മിനിമം ഒരു നോട്ടീസ് എങ്കിലും തരണം. വര്‍ഷങ്ങളായി നികുതി അടയ്ക്കുന്നതല്ലേ? രജിസ്ട്രേഷന് ഫീസ് അടച്ചതല്ലേ? നിയമം നടപ്പിലാക്കുന്നവര്‍ ഇവിടെ ജീവിക്കുന്ന ആളുകളെക്കൂടി ഒന്ന് പരിഗണിക്കണം. വെറുതെ എവിടുന്നെങ്കിലും വന്ന് ഫ്ളാറ്റ് വാങ്ങിയവരല്ല. ഹൈക്കോടതിയില്‍ നിന്ന് അനുകൂലമായ വിധി സമ്ബാദിച്ചതിന് ശേഷം നിയമോപദേശം എടുത്തതിന് ശേഷമാണ് ഫ്ളാറ്റ് വാങ്ങിയത്. നമ്മളാരും പ്രകൃതിക്ക് വിരുദ്ധമായി ഒന്നും ചെയ്യുന്നവരല്ല.’- ബ്ലെസി പറയുന്നു.
saubin shahir – marad flat
