Malayalam Breaking News
“പണ്ട് മോഹന്‍ലാല്‍ ചെയ്തത് ഇപ്പോള്‍ ഫഹദ് ചെയ്യുന്നു. അപ്പോഴും ഒരു വ്യത്യാസമുണ്ട്” – സത്യൻ അന്തിക്കാട്
“പണ്ട് മോഹന്‍ലാല്‍ ചെയ്തത് ഇപ്പോള്‍ ഫഹദ് ചെയ്യുന്നു. അപ്പോഴും ഒരു വ്യത്യാസമുണ്ട്” – സത്യൻ അന്തിക്കാട്
By
“പണ്ട് മോഹന്‍ലാല്‍ ചെയ്തത് ഇപ്പോള്‍ ഫഹദ് ചെയ്യുന്നു. അപ്പോഴും ഒരു വ്യത്യാസമുണ്ട്” – സത്യൻ അന്തിക്കാട്
ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസിൽ – സത്യൻ അന്തിക്കാട് ചിത്രമാണ് ഞാൻ പ്രകാശൻ.
ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന് സത്യന് അന്തിക്കാട്.
ഒരു തനി നാട്ടിന്‍പുറത്തുകാരനാണ് പ്രകാശന്. അദ്ദേഹത്തിന്റെ ജീവിതലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ അയാള്‍ കണ്ടുമുട്ടുന്നവര്‍ക്കൊപ്പവും അയാള്‍ ചെന്നുപെടുന്ന ഏടാകൂടങ്ങള്‍ക്കും പിറകെയാണ് ഞങ്ങളുടെയും സഞ്ചാരം. ആ യാത്രയ്ക്കൊടുവില്‍ പ്രകാശന് ചില തിരിച്ചറിവുകളുണ്ടാവുന്നുണ്ട്. അതാണ് ഈ സിനിമയിലൂടെ ഞങ്ങള്‍ പറയാനാഗ്രഹിക്കുന്ന സന്ദേശം. അത് കേരളത്തിലെ ഇന്നത്തെ ഓരോ യുവാക്കള്‍ക്കുമുള്ള സന്ദേശം കൂടിയാണ്.
ടി പി ബാലഗോപാലന് എം.എയിലും സന്മനസ്സുള്ളവര്ക്ക് സമാധാനത്തിലും നിങ്ങള്‍ കണ്ടതു പോലെയുള്ള നിഷ്കളങ്കനായ യുവാവാണ് ഇതിലെ പ്രകാശന്. ഒരു ശരാശരി മലയാളി യുവാവ്. പണ്ട് മോഹന്‍ലാല്‍ ചെയ്തത് ഇപ്പോള്‍ ഫഹദ് ചെയ്യുന്നു. അപ്പോഴും ഒരു വ്യത്യാസമുണ്ട്. പ്രകാശന് ഈ കാലഘട്ടത്തിന്റെ പ്രതിനിധിയാണ്. അതിന്റെ പ്രതിഫലനങ്ങള്‍ തീര്‍ച്ചയായും സിനിമയിലുമുണ്ടാകും. ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ സംവിധായകന് പറഞ്ഞു.
നമുക്ക് ചുറ്റും നമ്മള് കാണുന്ന ഒരു ടിപ്പിക്കല്‍ ടച്ചുള്ള മലയാളി യുവാവ് എന്നാണ് സത്യന് അന്തിക്കാട് പ്രകാശനെ കുറിച്ച് വിശദീകരിച്ചത്. പ്രകാശനാണ് ഈ കഥയുടെ ജീവനെന്നും സംവിധായകന് കൂട്ടിച്ചേര്‍ത്തു.
വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന് സത്യന് അന്തിക്കാട് ടീം ഒന്നിക്കുമ്പോള്‍ ഒരു മികച്ച കുടുംബചിത്രം എന്ന പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ശ്രീനിവാസനാണ്. ചിത്രത്തില്‍ നിര്‍ണായകമായൊരു വേഷത്തില്‍ അദ്ദേഹം അഭിനയിക്കുന്നുമുണ്ട്. ഗോപാല്‍ജി എന്നാണ് ശ്രീനിവാസന് കഥാപാത്രത്തിന്റെ പേര്. നിഖില വിമലാണ് നായികയായി എത്തുന്നത്.
sathyan anthikad about mohanlal and fahad fazil
