Malayalam
ഇന്നസെന്റിന്റെ ഡേറ്റ് കിട്ടണമെങ്കിലുള്ള കുറുക്കു വഴികൾ ഇതാ
ഇന്നസെന്റിന്റെ ഡേറ്റ് കിട്ടണമെങ്കിലുള്ള കുറുക്കു വഴികൾ ഇതാ
സംവിധായകന്‍ സത്യന്‍ അന്തിക്കാടിന് തന്റെ ഡേറ്റ് ലഭിക്കണമെങ്കില്‍ ചില നമ്പരുകളൊക്കെ പ്രയോഗിക്കണമെന്നാണ് ഇന്നസെന്റ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്
സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങളില്‍ താന്‍ പതിവാകുന്നതിന്റെ പിന്നിൽ ഒരു കഥയുണ്ട്
”സിനിമയിലെ പഴയ കൃഷിക്കാരനാണ് സത്യന്‍ അന്തിക്കാട്. ശ്രീനിവാസനെ വിളിച്ചാലും ജൈവകൃഷിയെക്കുറിച്ചാണ് സംസാരം. സത്യന്റെ വീട്ടില്‍ ചെന്നാല്‍ രണ്ടുണ്ട് കാര്യം. സത്യനെയും കാണാം. പറമ്പില്‍ നിന്നുള്ള വിളവും കിട്ടും. നല്ല അരിപ്പൊടിയും, മഞ്ഞള്‍പ്പൊടിയുമൊക്കെ സത്യന്റെ ഭാര്യ നിമ്മി തന്നു വിടുകയും ചെയ്യും. ഇക്കാര്യം ഞാന്‍ സംവിധായകന്‍ പ്രിയദര്‍ശനോട് പറഞ്ഞു.”
”ഇന്നസെന്റിന്റെ ഡേറ്റ് കിട്ടണമെങ്കില്‍ കുറച്ചു അരിപ്പൊടിയൊക്കെ തരണം എന്ന് സത്യന് അറിയാം!. അതുകൊണ്ടാണ് ഇതൊക്കെ തരുന്നത്. ഈ കഥ സത്യന്റെ ചെവിയിലുമെത്തി. കൊറോണ കാരണം സത്യന്‍ പ്ലാന്‍ ചെയ്തിരുന്ന സിനിമ മാറിപ്പോയി. ഞാന്‍ വിളിച്ചപ്പോള്‍ സത്യന്റെ മറുപടി ‘അരിപ്പൊടി കൊടുത്ത് ഡേറ്റ് വാങ്ങിച്ചിട്ട് ഒന്നും കാര്യമില്ലെന്ന് എനിക്ക് ഇപ്പോള്‍ മനസിലായി’ എന്നാണ് ഇന്നസെന്റിന്റെ വാക്കുകള്‍.
