Bollywood
കരീനയെ പേര് പറഞ്ഞ് വിളിക്കുന്നതിന് കാരണം തുറന്ന് പറഞ്ഞ് സാറ അലിഖാന്
കരീനയെ പേര് പറഞ്ഞ് വിളിക്കുന്നതിന് കാരണം തുറന്ന് പറഞ്ഞ് സാറ അലിഖാന്
സോഷ്യല്‍ മീഡിയയില്‍ എപ്പോഴും നിറഞ്ഞു നില്ക്കുന്ന താരകുടുംബമാണ് സെയ്ഫ് അലിഖാനും കുടുംബവും. അച്ഛന് പിന്നാലെ മകള്‍ സാറയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചതിന് പിന്നാലെയായിരുന്നു സെയ്ഫും കുടുംബവും ചര്‍ച്ചയാകാന്‍ തുടങ്ങിയത്. സെയ്ഫ് അലിഖാന്റെ ആദ്യ വിവാഹത്തിലുള്ള മകളാണ്. അച്ഛനുമായി വളരെ അടുത്ത ബന്ധമാണ് സാറയ്ക്കും സഹോദരന് ഇബ്രാഹമിനുള്ളത്.
ഇപ്പോഴിത കരീനയെ സെയ്ഫ് അലിഖാന് വിവാഹം കഴിക്കുമ്ബോള്‍ തനിയ്ക്കുണ്ടായ ഒരു വലിയ സംശയത്തെ കുറിച്ച് സാറ പറയുകയാണ്. കരീനയെ എന്ത് വിളിക്കണമെന്നായിരുന്നു സംശയം. നിനക്ക് ഇപ്പോള്‍ ഒരു അമ്മയുണ്ട്. എനിക്ക് സുഹൃത്തുക്കള്‍ മതിയെന്നായിരുന്നു കരീനയുടെ നിലപാട്. ഇത് നിന്റെ രണ്ടാനമ്മയാണ് ഇഷ്ടമുള്ളത് വിളിച്ചോളൂ എന്നായിരുന്നു അച്ഛന് പറഞ്ഞത്.
എന്നാല്‍ ആന്റി എന്ന വിളിക്കരുതെന്നും അച്ഛന് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് കരീനയെ പേര് തന്നെ വിളിക്കാന്‍ തീരുമാനിക്കുകയായിരുന്നു, കരീനയുമായി വളരെ അടുത്ത ബന്ധമാണ് സാറയ്ക്കും സഹോദരനുമുള്ളത്. ഇടയ്ക്ക് കുഞ്ഞ് സഹോദരന് തൈമൂറിനൊപ്പമുള്ള ചിത്രങ്ങള്‍ സാറ പങ്കുവെയ്ക്കാറുണ്ട്. കരിനയുടെ എല്ലാ ചിത്രങ്ങളും ഇഷ്ടമാണെന്നും എന്നാല്‍ കൂടുതല്‍ ഇഷ്ടം കഭി ഖുശി കഭി ഖം എന്ന സിനിമയിലെ കഥാപാത്രമാണ്.
SARA ALIKHAN
