News
ഉള്ളതില്‍ ഭേദം പിണറായി വിജയന്, ആളുകള്‍ക്ക് പേടിയുണ്ട്; സുരേഷ് ഗോപി ഇത്തവണയും തൃശൂര്‍ എടുക്കില്ല!; സന്തോഷ് വര്‍ക്കി
ഉള്ളതില്‍ ഭേദം പിണറായി വിജയന്, ആളുകള്‍ക്ക് പേടിയുണ്ട്; സുരേഷ് ഗോപി ഇത്തവണയും തൃശൂര്‍ എടുക്കില്ല!; സന്തോഷ് വര്‍ക്കി
സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതനാണ് ആറാട്ടണ്ണന് എന്ന സന്തോഷ് വര്‍ക്കി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ അദ്ദേഹത്തിന്റെ വാക്കുകളല്ലൊം വളരെപ്പെട്ടെന്ന് വൈറലായി മാരാറുണ്ട്. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് സന്തോഷ് വര്‍ക്കി. സുരേഷ് ഗോപി നല്ല മനുഷ്യനാണെങ്കിലും തൃശൂരില്‍ ജയിക്കില്ല.
ഒരുപാടു പേരെ ഹെല്‍പ്പ് ചെയ്യുന്ന നല്ല മനുഷ്യനാണ്. സെന്‍ട്രലില്‍ ബിജെപി ജയിക്കുമായിരിക്കും. തൃശൂര്‍ ഇത്തവണയും ബിജെപി എടുക്കില്ല. കേരളത്തിലും സൗത്ത് ഇന്ത്യയിലും പക്ഷെ ബിജെപിക്ക് വിജയ പ്രതീക്ഷ വേണ്ട. ലാലേട്ടന് സങ്കിയാണെന്ന് തോന്നുന്നില്ല. ഉള്ളതില്‍ വെച്ച് ഭേദം പിണറായി വിജയന് തന്നെയാണ്. ആളുകള്‍ക്ക് കുറച്ചു പേടിയുണ്ട് അദേഹത്തെ.
ബിജെപി വികസനം കൊണ്ടുവരുന്നുണ്ടെങ്കിലും ഹിന്ദ്വത്വാവാദമുണ്ട്. ഇന്ത്യ എന്നത് സെക്യുലര്‍ രാജ്യമാണ്. സെന്‍ട്രലില്‍ ബിജെപി തന്നെ വരും തിരഞ്ഞെടുപ്പിന്. വന്ദേഭാരത് ഒക്കെ കൊണ്ടുവന്നെങ്കിലും കമ്യൂണിസ്റ്റ് അല്ലെങ്കില്‍ കോണ്‍ഗ്രസ് മാത്രമേ ഇവിടെ നേട്ടമുണ്ടാക്കു.. മോഡിക്ക് വികസന നയമുണ്ട്, പക്ഷെ സൗത്ത് ഇന്ത്യയില്‍ നിന്ന് ധാരളം വാര്‍ത്തകള്‍ പ്രധാനമന്ത്രിക്ക് എതിരെ വരുന്നുണ്ട്.
നടി നിത്യ മേനോനുമായി ബന്ധപ്പെട്ട് സന്തോഷ് വര്‍ക്കി വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. നിത്യ മേനനെ വിവാഹം കഴിക്കാന്‍ താത്പ്പര്യമുണ്ടെന്ന് സന്തോഷ് വര്‍ക്കി പലയിടങ്ങളിലും പറഞ്ഞിരുന്നു. പിന്നാലെ നിഖില വിമല്‍, മഞ്ജു വാര്യര്‍, ഹണി റോസ് എന്നി താരങ്ങളേയും ഇഷ്ടമാണെന്ന് അറിയിച്ച് സന്തോഷ് എത്തിയിരുന്നു.
