Malayalam
ഫസ്റ്റ് സൈറ്റില്‍ തന്നെ ഇഷ്ടമായി, അവര്‍ക്കും എന്നെ ഇഷ്ടപ്പെട്ടു, പക്ഷേ ഒരു അബദ്ധം പറ്റി!; നിത്യ മേനോനും നിഖില വിമലിനും ശേഷം പുതിയ പ്രണയം വെളിപ്പെടുത്തി ‘ആറാട്ട് അണ്ണന്‍’ സന്തോഷ് വര്‍ക്കി
ഫസ്റ്റ് സൈറ്റില്‍ തന്നെ ഇഷ്ടമായി, അവര്‍ക്കും എന്നെ ഇഷ്ടപ്പെട്ടു, പക്ഷേ ഒരു അബദ്ധം പറ്റി!; നിത്യ മേനോനും നിഖില വിമലിനും ശേഷം പുതിയ പ്രണയം വെളിപ്പെടുത്തി ‘ആറാട്ട് അണ്ണന്‍’ സന്തോഷ് വര്‍ക്കി
മോഹന്‍ലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വൈറലായ താരമാണ് സന്തോഷ് വര്‍ക്കി. നടി നിത്യ മേനോനെ വിവാഹം കഴിക്കണം എന്ന് പറഞ്ഞ് പല അഭിമുഖങ്ങളിലും എത്തിയിരുന്നു. തുടര്‍ന്ന് നിത്യ മേനോന്‍ തന്നെ സന്തോഷ് വര്‍ക്കിയുടെ കാര്യം പറഞ്ഞു. തന്നെയും കുടുംബത്തെയും നിരന്തരം ശല്യപ്പെടുത്തുന്ന ഒരാളായിരുന്നു എന്നും ഇയാള്‍ കാരണം ത്‌ന്റെ നിരവധി സിനിമകള്‍ തനിക്ക് ഉപേക്ഷിക്കേണ്ടിവന്നു എന്നും അഞ്ചാറു വര്‍ഷമായി തന്റെ പുറകെ ആണ് ഇയാള്‍ എന്നും നിത്യ പറഞ്ഞിരുന്നു.
ഇയാള്‍ തനിക്ക് വലിയ ശല്യമായിരുന്നു ഉണ്ടാക്കിയത് എന്ന് നിത്യ മേനോന്‍ പറഞ്ഞതിനെ തുടര്‍ന്ന് സന്തോഷ് വര്‍ക്കി വീണ്ടും രംഗത്തെത്തി. ഇനി തനിക്ക് നിത്യാമേനോനോട് ഒരു ഇഷ്ടവും ഇല്ല എന്നും തന്റെ പ്രണയം ആത്മാര്‍ത്ഥമായിരുന്നു എന്നും എന്റെ സ്‌നേഹം അവര്‍ അര്‍ഹിക്കുന്നില്ല എന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.
തുടര്‍ന്ന് നടി നിഖില വിമലിനെ തനിക്ക് വിവാഹം കഴിക്കാമെന്ന് താല്പര്യമുണ്ട് എന്ന് പറഞ്ഞ് സന്തോഷ് വര്‍ക്കി വീഡിയോ ഇറക്കിയിരുന്നു. നിഖില വിമലിന്റെ വീട്ടുകാരുമായി സംസാരിച്ചപ്പോള്‍ അവര്‍ക്ക് താല്പര്യം ഇല്ല എന്ന് പറയുകയും ചെയ്തിരുന്നു എന്ന് സന്തോഷ് വര്‍ക്കി പറയുന്നു. ഇപ്പോഴിതാ പതി പൂവന്‌കോഴി, കായംകുളംകൊച്ചുണ്ണി എന്നീ ചിത്രങ്ങളില്‍ റോഷന്‍ ആഡ്രൂസിന്റെ അസിസ്റ്റന്‍ഡ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന മോനിഷ മോഹന്‍ മേനോനെ ഇഷ്ടമാണ് എന്ന് പറയുകയാണ് സന്തോഷ് വര്‍ക്കി.
പ്രതിപൂവന്‍കോഴി കാണാന്‍ വേണ്ടി ഞാന്‍ ലുലുമാളില്‍ ചെന്നപ്പോള്‍ സിനിമ കണ്ടിറങ്ങിയ സമയത്തു കണ്ടതാണ് ഇവരെ. ഫസ്റ്റ് സൈറ്റില്‍ തന്നെ എനിക്ക് മോനിഷ മോഹന്‍ മേനോനെ ഇഷ്ടപ്പെട്ടു. അവര്‍ക്കും എന്നെ ഇഷ്ടപ്പെട്ടതാണ്. വളരെ സന്തോഷത്തോടെ കൂടിയാണ് അവര്‍ എന്റെ കൂടെ ഫോട്ടോ എടുത്തത്.
എനിക്ക് പറ്റിയ അബദ്ധം എന്താണെന്നുവെച്ചാല്‍ അവരുടെ ഫോണ്‍ നമ്പര്‍ ചോദിക്കാന്‍ പറ്റിയില്ല. ഒരുപാട് കഷ്ടപ്പെട്ടു ഫോണ്‍ നമ്പറിനു വേണ്ടി. പക്ഷേ ഇതുവരെയും കിട്ടിയില്ല. അവരിപ്പോള്‍ ആരുടെയെങ്കിലും കൂടെ കമ്മിറ്റെഡ് ആണോ എന്നറിയില്ല. പക്ഷേ എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്. എനിക്ക് നിത്യ മേനോനുടുള്ള ഇഷ്ടം കഴിഞ്ഞു.
എനിക്ക് ഇവരെ ഭയങ്കര ഇഷ്ടമാണ്. എന്‍ജിനീയറാണ്. സിനിമയോട് പാഷന്‍ ഉള്ള ആളാണ്. മോഹന്‍ലാലിന്റെ വലിയ ഫാനാണ്. ഇന്‍സ്റ്റാഗ്രാമില്‍ ഒരുപാട് ഫോട്ടോസ് കണ്ടു. ഈയിടെ ഒരു പടം ഡയറക്ട് ചെയ്തായിരുന്നു. ന്യൂ നോര്‍മല്‍ എന്ന് പറഞ്ഞ ഒരു പടം. എനിക്ക് അവരെ ഇഷ്ടമാണ്. ഫസ്റ്റ് സൈറ്റില്‍ തന്നെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അവര്‍ക്കും എന്നെ ഇഷ്ടപ്പെട്ടത് പോലെ തോന്നി. വളരെ ഹാപ്പി ആയിട്ടാണ് അവര്‍ എന്റെ കൂടെ നിന്ന് ഫോട്ടോ എടുത്തത്.
ഞങ്ങള്‍ക്ക് കുറേ കോമണ്‍ ഫാക്ടര്‍സ് ഉണ്ട്. അവര്‍ എന്‍ജിനീയറാണ്, സിനിമ, മോഹന്‍ലാലിനെ ഇഷ്ടം. പക്ഷേ അവരുടെ ഫോണ്‍ നമ്പര്‍ ഇത്രനാളും ശ്രമിച്ചു എനിക്ക് കിട്ടിയില്ല. ആര്‍ക്കെങ്കിലും അവരുടെ നമ്പര്‍ അറിയാമെങ്കില്‍ തരുക.
പക്ഷേ എനിക്ക് അറിയില്ല അവര്‍ ആരെങ്കിലും കൂടെ കമ്മിറ്റെഡ് ആണോ എന്ന്. കമ്മിറ്റഡ് അല്ലെങ്കില്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ആരുമായി കമ്മിറ്റഡ് അല്ലെങ്കില്‍ എനിക്ക് മോനിഷ മേനോനെ മോഹനനെ കല്യാണം കഴിക്കണം എന്നാണ് ആഗ്രഹം എന്നാണ് സന്തോഷ് വര്‍ക്കി തന്റെ പുതിയ വീഡിയോയില്‍ പറയുന്നത്. ഫേസ്ബുക്കിലും ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്.
