Malayalam
എന്നെ കിച്ചണില്‍ ഇട്ട് ഇടിച്ചു, എനിക്ക് വേണമെങ്കില്‍ കേസ് കൊടുക്കാമായിരുന്നു, പക്ഷെ…; സന്തോഷ് വര്‍ക്കി
എന്നെ കിച്ചണില്‍ ഇട്ട് ഇടിച്ചു, എനിക്ക് വേണമെങ്കില്‍ കേസ് കൊടുക്കാമായിരുന്നു, പക്ഷെ…; സന്തോഷ് വര്‍ക്കി
2023 ല്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്ന രണ്ട് പേരാണ് ബാലയും സോഷ്യല്‍ മീഡിയയുടെ സ്വന്തം സന്തോഷ് വര്‍ക്കിയും. ഇപ്പോഴിതാ ബാലയെ കുറിച്ച് പുതിയൊരു അഭിമുഖത്തില്‍ സന്തോഷ് വര്‍ക്കി പറഞ്ഞ കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്. ദേഷ്യം വന്നാല്‍ ബാലയ്ക്ക് ഭ്രാന്താണ്, തന്നെ പട്ടിയെ തല്ലുന്ന പോലെ തല്ലിയിട്ടുണ്ട് എന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്.
‘ആദ്യം സഹോദരനെ പോലെയായിരുന്നു. നല്ല ബന്ധമായിരുന്നു. അത് കഴിഞ്ഞ് ചില തെറ്റിദ്ധാരണകള്‍ വന്നു. ഇപ്പോള്‍ അത്ര നല്ല ബന്ധമല്ല. ഒരു തവണ പുള്ളി എന്നെ വിളിച്ച് ഫിസിക്കലി അസോള്‍ട്ട് ചെയ്തു. അടിച്ചു. അത് കഴിഞ്ഞും ഞാന്‍ ബന്ധം വച്ചതാണ്. പക്ഷെ ഒരുപാടു പേര് പാര വെക്കുന്നുണ്ട്. എനിക്ക് പുള്ളിയോട് ദേഷ്യമില്ല.’ ‘പുള്ളി ഭയങ്കര ഇമോഷണലായ വ്യക്തിയാണ്. ഓരോ സമയത്തും ഓരോ മൂഡാണ്. സ്നേഹം വന്നാല്‍ ഭയങ്കര സ്നേഹം, ദേഷ്യം വന്നാല്‍ ഭയങ്കര ദേഷ്യം. വൈരാഗ്യം വന്നാല്‍ ഭയങ്കര വൈരാഗ്യം. അങ്ങനൊരു മനുഷ്യനാണ്.
ഓരോ സാഹചര്യത്തിലും എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാകില്ല. എടുത്തു ചാട്ടമുള്ളയാളാണ്.’ ‘പ്രവചിക്കാന്‍ സാധിക്കുന്ന വ്യക്തിയാണ്. ബേസിക്കലി പാവമാണ്. പക്ഷെ പുള്ളിയുടെ കൂടെ പോകാനാകില്ല. പെട്ടെന്ന് ദേഷ്യപ്പെടും. ഇമോഷണലാണ്. അവസാനം വീട്ടില്‍ പോയപ്പോഴാണ് എന്നെ അടിച്ചത്. ഇനി പോയാല്‍ കടന്നുകയറ്റത്തിന് കേസ് ആക്കുമെന്ന് പറഞ്ഞു. അതിനാല്‍ ബര്‍ത്ത് ഡേയ്ക്ക് പോയില്ല.’
‘വിളിച്ചുവെങ്കിലും കിട്ടിയില്ല. അന്ന് വിളിച്ചപ്പോള്‍ ആദ്യമൊക്കെ മര്യാദയ്ക്കാണ് സംസാരിച്ചത്. പിന്നീട് കിച്ചണിലേക്ക് വിളിച്ചിട്ടാണ് ഇടി തന്നത്. എനിക്ക് വേണമെങ്കില്‍ കേസ് കൊടുക്കാമായിരുന്നു. പക്ഷെ ബന്ധം കണക്കിലെടുത്ത് ഞാന്‍ കേസ് കൊടുത്തില്ല. ഒരുപാട് തെറ്റിദ്ധാരണയുണ്ട്. ചിലപ്പോള്‍ വൈലന്റാകും’ എന്നാണ് സന്തോഷ് വര്‍ക്കി അഭിമുഖത്തില്‍ പറയുന്നത്.
അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് ബാല സന്തോഷ് വര്‍ക്കിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. സന്തോഷ് വര്‍ക്കിയുടെ അമ്മയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്. ആ അമ്മയെ മുന്നില്‍ നിര്‍ത്തിയാണ് അയാള്‍ ആളുകളുടെ സിമ്പതി നേടുന്നത്. എന്റെ ഭാര്യയെയോ കുടുംബത്തേയും പൊതുമധ്യത്തിലേക്ക് കൊണ്ടു വരരുത്. അങ്ങനെ ചെയ്യുന്നത് ചീപ്പ് ആണെന്നും ബാല പറയുന്നു. എന്റെ ഭാര്യയോട് ഞാന്‍ വഴക്കിട്ടാല്‍ അതെന്റെ വ്യക്തിപരമായ കാര്യമാണ്. അത് മറ്റാരും ചോദ്യം ചെയ്യേണ്ട തില്ലെന്നും ബാല പറയുന്നു.
തനിക്കും ഭാര്യയ്ക്കും ഇടയില്‍ വലിയൊരു പ്രശ്നമുണ്ടായെന്നും ബാല പറയുന്നു. സന്തോഷ് വര്‍ക്കി വീട്ടില്‍ വരാറുണ്ടെന്നും വരുമ്പോഴെല്ലാം എലിസബത്ത് റൂമില്‍ പോയി ഡോര്‍ അടച്ചിരിക്കുമായിരുന്നുവെന്നും ബാല പറയുന്നു. വീട്ടിലേക്ക് വരുമ്പോള്‍ കോളിങ് ബെല്‍ അടിക്കുകയോ ഫോണ്‍ വിളിക്കുകയോ ചെയ്യുന്ന ശീലം സന്തോഷ് വര്‍ക്കിയ്ക്ക് ഇല്ലെന്നും വീട്ടില്‍ വന്ന് പലവട്ടം ബഹളമുണ്ടാക്കിയിട്ടുണ്ടെന്നും ബാല ആരോപിക്കുന്നു.
സന്തോഷ് വര്‍ക്കി ചെയ്ത കാര്യം തനിക്ക് തുറന്നു പറയാന്‍ പോലും മടിയുണ്ടെന്നാണ് ബാല പറയുന്നത്. ഭാര്യയും ഭര്‍ത്താവും ബെഡ് റൂമിലിരിക്കുമ്പോള്‍ സാമാന്യ ബോധമുള്ളവരാരെങ്കിലും അവിടേക്ക് വരുമോ? അങ്ങനെ വരുന്നവനെ വട്ടന്‍ എന്നോ കാമഭ്രാന്തന്‍ എന്നോ അല്ലേ വിളിക്കേണ്ടതെന്നും ബാല പറയുന്നു. ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ എന്ന് സന്തോഷ് വര്‍ക്കിയോട് ചോദിച്ച് നോക്കാനും ഇല്ല എന്നാണ് പറയുന്നതെങ്കില്‍ അവന് ദൈവം ശിക്ഷ കൊടുക്കുമെന്നും ബാല പറയുന്നു.
അതിനായിരുന്നു താന്‍ സന്തോഷ് വര്‍ക്കിയെ തെറിവിളിച്ചത്. ഒരു സ്ത്രീയ്ക്കും അംഗീകരിക്കാന്‍ പറ്റാത്തതാണ്. എലിസബത്ത് സന്തോഷ് വര്‍ക്കിയെ അടിക്കാന്‍ പോയതാണെന്നും ബാല പറയുന്നുണ്ട്. ദൈവത്തിന് പോലും അങ്ങനെ ചെയ്യാനുള്ള അവകാശമില്ലെന്നും തന്റെ നായയ്ക്ക് പോലും അവിടേക്ക് വരരുതെന്ന ബോധമുണ്ടെന്നും ബാല പറയുന്നു. എലിസബത്തിന് സന്തോഷ് വര്‍ക്കിയോട് ദേഷ്യമുണ്ടന്നും ബാല പറയുന്നു. താന്‍ നിര്‍ബന്ധിച്ചതു കൊണ്ടാണ് ഓണക്കോടിയൊക്കെ കൊടുത്തതെന്നും ബാല പറയുന്നു.
സന്തോഷ് വര്‍ക്കിയെ തങ്ങള്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും അയാള്‍ ഇപ്പോള്‍ പറയുന്നില്ലെന്നും ബാല പറയുന്നു. തന്റെ കുഞ്ഞിന്റെ തലയില്‍ തൊട്ട് ഇതൊക്കെ നടന്നതാണെന്ന് ഞാന്‍ സത്യം ചെയ്യാമെന്നും ബാല പറയുന്നുണ്ട്. തന്നെ വച്ച് പ്രശസ്തനാകാന് ശ്രമിക്കുകയാണ് സന്തോഷ് വര്‍ക്കിയെന്നും അയാളുടെ അമ്മയെ ഓര്‍ത്ത് താന്‍ ക്ഷമിക്കുകയാണെന്നും ബാല പറഞ്ഞിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ മുന്‍ ഭാര്യയായ അമൃതയെ കുറിച്ച് ബാല പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാണാന്‍ പാടില്ലാത്ത കാഴ്ച ഞാന്‍ കണ്ണുകൊണ്ട് കണ്ടുപോയി. സ്വന്തം കണ്ണുകൊണ്ട് കാണുക മാത്രമല്ല അങ്ങനെയൊക്കെ ഉണ്ടോയെന്ന് ഞെട്ടിപ്പോയി. അതുവരെ ഞാന്‍ ഇതൊന്നും അറിഞ്ഞിട്ടില്ല. കുടുംബം, കുട്ടികള്‍ എന്നിവയ്ക്കൊക്കെ ഞാന്‍ ഭയങ്കര ഇംപോര്‍ട്ടന്‍സ് കൊടുത്തു. ആ ഒരു കാഴ്ച കണ്ടശേഷം ഒന്നുമില്ല. എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. അന്ന് ഞാന്‍ തളര്‍ന്നുപോയി. എല്ലാം തകര്‍ന്നു ഒരു സെക്കന്റില്‍. അതോടെ ഫ്രീസായി. മൂന്ന് പേര് എസ്കേപ്പവില്ല. രണ്ടുപേരല്ല മൂന്നുപേര്‍’, എന്നാണ് അമൃതയുമായി വേര്‍പിരിയാനുള്ള കാരണത്തെ കുറിച്ച് സംസാരിച്ച് ബാല പറഞ്ഞത്.
