Malayalam
ആത്മാർത്ഥമായി സ്നേഹിച്ച ഒരു മനുഷ്യനോട് ആരും ചെയ്യാത്ത ചതി ചതിച്ച മനുഷ്യനാണ് എന്റെ മുന്നിൽ മാന്യനായി പെരുമാറിയത്, വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി; ശാന്തിവിള ദിനേശ്
ആത്മാർത്ഥമായി സ്നേഹിച്ച ഒരു മനുഷ്യനോട് ആരും ചെയ്യാത്ത ചതി ചതിച്ച മനുഷ്യനാണ് എന്റെ മുന്നിൽ മാന്യനായി പെരുമാറിയത്, വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി; ശാന്തിവിള ദിനേശ്
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. മെയ് 9 പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ. കഴിഞ്ഞ മാസമാണ് വിഷ്ണു പ്രസാദിന്റെ രോഗാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് സഹായം അഭ്യർത്ഥിച്ച് സുഹൃത്തുക്കൾ രംഗത്തെത്തിയത്. കരൾ മാറ്റിവെക്കാനുള്ള ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുകയായിരുന്നു വിഷ്ണു പ്രസാദ്. മുൻപ് വിഷ്ണു പ്രസാദിന് സുഖമില്ലെന്നും അദ്ദേഹത്തിനെ സാമ്പത്തികമായി സഹായിക്കണമെന്ന ആവശ്യവുമായിട്ടും കിഷോർ അടക്കമുള്ള താരങ്ങൾ എത്തിയിരുന്നു.
കരൾ സംബന്ധമായ അസുഖം ഗുരുതരമായതിനെ തുടർന്ന് ജീവന് പോലും ഭീഷണിയായ അവസ്ഥയിലൂടെയായിരുന്നു നടൻ കടന്ന് പോയി കൊണ്ടിരുന്നത്. കരൾ മാറ്റി വെക്കലല്ലാതെ മറ്റൊരു മാർഗവും ഇല്ലായിരുന്നു. അങ്ങനെ കരൾ കൊടുക്കാൻ സന്നദ്ധയാണെന്ന് നടന്റെ മകളും പറഞ്ഞിരുന്നു. എന്നാൽ ഈ ശസ്ത്രക്രിയയ്ക്ക് ലക്ഷങ്ങൾ വേണ്ടി വരുമായിരുന്നു. അത് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം. എന്നാൽ ശസ്ത്രക്രിയ നടക്കുന്നതിന് മുമ്പ് തന്നെ മരണം വിഷ്ണു പ്രസാദിനെ തേടിയെത്തുകയായിരുന്നു.
ഇപ്പോഴിതാ വിഷ്ണു പ്രസാദിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ശാന്തിവിള ദിനേശ്. ഞാൻ ആദ്യമായി സംവിധാനം ചെയ്ത സീരിയലാണ് വലയം. അവസാനമായി സംവിധാനം ചെയ്തത് സൂര്യ ടിവിക്ക് വേണ്ടി നിഴൽക്കണ്ണാടി എന്ന സീരിയലാണ്. ഇവ രണ്ടിലും നായക വേഷം ചെയ്തിരുന്ന ആളാണ് വിഷ്ണു പ്രസാദ്. ഒരു സിനിമാ, സീരിയൽ നടന് ആവശ്യമുള്ള അഭിനയവും ആകാര ഭംഗിയും സ്വന്തം ശബ്ദവുമൊക്കെയുള്ള നടനായിരുന്നു വിഷ്ണു. ജീവിതത്തിൽ നന്നായി അഭിനയിക്കുന്നയാളും വളരെ മോശമായി മദ്യപിക്കുന്നയാളുമായിരുന്നു വിഷ്ണു.
നിരവധി ഉദാഹരണങ്ങളോട് എനിക്കത് പറയാൻ കഴിയും. രാവിലെ സെറ്റിൽ വരുന്നത് പരമ ഭക്തനായാണ്. ക്യാമറമാനും അസിസ്റ്റന്റ് ഡയരക്ടർക്കുമെല്ലാം പ്രസാദം കൊടുക്കും. എന്നെ നോക്കി ചിരി ചിരിച്ച് പോകും. ഇരുമ്പുലക്ക വിഴുങ്ങിയിട്ട് ചുക്കു കഷായം കുടിച്ചിട്ട് വല്ല കാര്യവുമുണ്ടോ എന്ന് ഞാൻ ചോദിച്ചാൽ നമ്മളെ വശീകരിക്കുന്ന ചിരി ചിരിച്ച് വിഷ്ണു മുങ്ങിക്കളയും. കാശിനായോ ഭക്ഷണത്തിനായോ താമസ സൗകര്യത്തിനായോ ഒരു തവണ പോലും വിഷ്ണു എന്റെ സെറ്റിൽ ചെറിയ പ്രശ്നങ്ങൾ പോലുമുണ്ടാക്കിയിട്ടില്ല. അത് കൊണ്ടാണ് വലയം മുതൽ നിഴൽക്കണ്ണാടി വരെ വിഷ്ണുവിനെ വിളിച്ചത്.
നിഴൽക്കണ്ണാടിയുടെ വർക്കിനിടെ അയാൾക്ക് താമസിക്കാൻ കൊടുത്ത ഹോട്ടലിൽ നിന്ന് മാറിക്കോട്ടെ അവിടെ നിന്ന് ഒറ്റയ്ക്ക് ബോറടിക്കുന്നെന്ന് വിഷ്ണു എന്നോട് ചോദിച്ചു. അങ്ങനെ ആ സീരിയലിലെ രണ്ട് നായകൻമാരെയും നായിക താമസിക്കുന്ന ഹോട്ടലിലേക്ക് മാറ്റാൻ പ്രൊഡക്ഷൻ എക്സിക്യൂട്ടീവിനോട് പറഞ്ഞു. വർത്തമാനം പറഞ്ഞ് സമയം പോട്ടെ, ബോറടിക്കേണ്ട എന്ന് കരുതി. ചീട്ടുകളിയുടെ ഉസ്താദുമാരായിരുന്നു ഇവരെല്ലാം. ഹോട്ടലിലെ ബിൽ സെറ്റിൽ ചെയ്യാൻ ചെന്നപ്പോൾ ശരിക്കും ഞാൻ ഞെട്ടി. റൂം റെന്റിനേക്കാൾ കൂടിയ ബിൽ ആയിരുന്നെന്ന് ശാന്തിവിള ദിനേശ് പറയുന്നു.
മാത്രമല്ല, വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ അറിഞ്ഞപ്പോൾ താൻ ശരിക്കും ഞെട്ടിപ്പോയെന്നും ശാന്തിവിള ദിനേശ് പറയുന്നു. ആത്മാർത്ഥമായി സ്നേഹിച്ച ഒരു മനുഷ്യനോട് ആരും ചെയ്യാത്ത ചതി ചതിച്ച മനുഷ്യനാണ് എന്റെ മുന്നിൽ മാന്യനായി പെരുമാറുന്നതെന്ന് ആലോചിച്ചപ്പോൾ കേട്ടതൊക്കെ വിശ്വസിക്കാൻ പ്രയാസം തോന്നി. ഒരു ലൊക്കെഷൻ ഷിഫ്റ്റ് ചെയ്യുന്ന സമയത്ത് വിഷ്ണു എന്റെ കൂടെ കാറിൽ കയറി. നിശബ്ദനായി എന്തോ വലിയ പ്രശ്നം ചിന്തിക്കുന്നത് പോലെയിരിക്കുന്ന വിഷ്ണുവിനോട് ഞാൻ അറിഞ്ഞ കാര്യം ചോദിച്ചു.
ഒരിക്കലും ഞാൻ ഇക്കാര്യം അറിയുമെന്ന് വിഷ്ണു ചിന്തിച്ചിരുന്നില്ല. ഭൂമി പിളർന്നത് പോലെയായിപ്പോയി അയാൾക്ക്. കേട്ടതെല്ലാം ശരിയാണെന്ന് പറഞ്ഞാൽ ചേട്ടൻ എന്ത് പറയുമെന്ന് എന്നോട് ചോദിച്ചു. നീ ഒരു മഹാബോറനാണെന്ന് പറയുമെന്ന് ഞാൻ ഉത്തരം പറഞ്ഞു. പിന്നെ അടുത്ത ലൊക്കേഷനിൽ എത്തും വരെ ഒരക്ഷരം വിഷ്ണു മിണ്ടിയതുമില്ല. ഞാൻ വേറൊന്നും ചോദിച്ചതുമില്ല.
പിന്നീടൊരിക്കൽ എന്നോട് ഇങ്ങോട്ട് കയറി പറഞ്ഞു. ചേട്ടൻ കേട്ടതെല്ലാം ശരിയാണ്. പക്ഷെ അതിന് എനിക്ക് എന്റേതായ ന്യായമുണ്ടെന്ന് പറഞ്ഞപ്പോൾ എനിക്ക് കേൾക്കേണ്ടെന്ന് ഞാൻ പറഞ്ഞു. ഒരു നിയന്ത്രണവുമില്ലാത്ത മദ്യപാനവും അസാമാന്യമായ ആത്മീയതയും അയാളെ തകർത്തു. മനസിലെ കുറ്റബോധമാണോ വഴി വിട്ട ജീവിതമാണോ വിഷ്ണുവിനെ തുലച്ചതെന്ന് തനിക്ക് പറയാനാകില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.
അതേസമയം, നടനും സുഹൃത്തുമായ കിഷോർ സത്യയാണ് വിഷ്ണു പ്രസാദിന്റെ മരണ വിവരം അറിയിച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് കിഷോർ സത്യ വിഷ്ണു പ്രസാദിന്റെ മരണ വിവരം അറിയിക്കുന്നത്. ‘പ്രിയപ്പെട്ടവരേ, ഒരു സങ്കട വാർത്ത. വിഷ്ണു പ്രസാദ് അന്തരിച്ചു. കുറച്ച് നാളുകളായി രോബാധിതനായി ചികിത്സയിൽ ആയിരുന്നു. ആദരാജ്ഞലികൾ. അദ്ദേഹത്തിന്റെ അകാല വിയോഗം നേരിടാൻ കുടുംബത്തിന് ശക്തിയുണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുന്നു’ എന്നാണ് കിഷോർ സത്യ കുറിച്ചത്.
നേരത്തെ നടൻറെ ചികിൽസക്ക് 30 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നും നടൻ കിഷോർ സത്യ പറഞ്ഞിരുന്നു. സീരിയൽ ആർടിസ്റ്റുകളുടെ സംഘടനയായ ആത്മയിൽ നിന്നും നടന് സാമ്പത്തിക സഹായം നൽകുമെന്നും കിഷോർ സത്യ അറിയിച്ചിരുന്നു.സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിലും വിഷ്ണു പ്രസാദ് അംഗമാണ്. അമ്മയിൽ നിന്നും ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തിക സഹായം ലഭിക്കുമോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും കിഷോർ സത്യ കുറച്ചുദിവസങ്ങൾക്ക് മുൻപ് പറഞ്ഞിരുന്നു.
നിരവധി സീരിയലുകളിലും സിനിമകളിലും വിഷ്ണു പ്രസാദ് അഭിനയിച്ചിട്ടുണ്ട്. കാശി, കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐ എ എസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. സീരിയലിലും വില്ലൻ വേഷങ്ങൾ ഉൾപ്പെടെ ചെയ്തിട്ടുണ്ട്. അഭിരാമി, അനനിക എന്നിവരാണ് മക്കൾ.
അദ്ദേഹത്തിന്റെ വിയോഗത്തിന് പിന്നാലെ സിനിമാ, സീരിയൽ രംഗത്ത് നിന്നുള്ള പ്രമുഖരടക്കം ആദരാജ്ഞലികൾ നേർന്ന് കൊണ്ട് രംഗത്തെത്തിയിരുന്നു. നടിയും സാമൂഹ്യപ്രവർത്തകയുമായ സീമ ജി നായർ വിഷ്മുവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളും അന്ന് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു. വിഷ്ണുവിനെ അവസാനമായി ഹോസ്പിറ്റലിൽ പോയി കണ്ടതും അവിടെ നടന്നതുമായ സംഭവങ്ങളെ കുറിച്ചായിരുന്നു സീമ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കിയത്.
‘വിഷ്ണു പ്രസാദ് വിട പറഞ്ഞു. എത്രയോ വർഷത്തെ ബന്ധം. എന്റെ അപ്പൂ 6 മാസം ആയപ്പോൾ തുടങ്ങിയ ബന്ധം. ഏഷ്യാനെറ്റിന്റെ ആദ്യ മെഗാ സീരിയൽ ഗോകുലത്തിൽ എന്റെ ബ്രദർ ആയി അഭിനയിക്കാൻ വരുമ്പോൾ തുടങ്ങിയ ബന്ധം. അപ്പുവിന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ചത് ആ സെറ്റിൽ വെച്ചായിരുന്നു. എല്ലാവർക്കും തിരക്കേറിയപ്പോൾ കാണൽ കുറവായി. കഴിഞ്ഞ ആഴ്ച്ച ആസ്റ്റർ മെഡിസിറ്റിയിൽ പോയി അവനെ കണ്ടു. ഞാൻ കുറെ കോമഡിയൊക്കെ പറഞ്ഞു.
ഒറ്റക്കൊമ്പനാണ് ഈ കിടക്കുന്നത് എന്നൊക്കെ പറഞ്ഞപ്പോൾ നല്ല ചിരി ആയിരുന്നു. പിന്നീട് വൈഫ് കവിത എന്നെ വിളിച്ചു പറഞ്ഞു ചേച്ചി വന്നത് വലിയ ആശ്വാസം ആയെന്ന്. കൂടെ ആശ്വാസം ആയി തന്നെ നിൽക്കാനാണ് പോയതും. കരൾ പകുത്തു നൽകാൻ തയ്യാറായ മകളെയും കണ്ടു. വീണ്ടും വരാമെന്ന് പറഞ്ഞിറങ്ങുമ്പോൾ അവൻ ഇത്ര പെട്ടെന്ന് വിട പറയും എന്ന് കരുതിയില്ല.
ജീവിക്കണമെന്ന ആഗ്രഹം അവനും, ജീവിക്കുമെന്ന പ്രതീക്ഷ ഞങ്ങൾക്കും ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ ഈ വിവരം അറിഞ്ഞപ്പോൾ ഭാര്യ കവിതയെ വിളിച്ചു സത്യം ആണോന്നറിയാൻ. അപ്പുറത്തു കരച്ചിൽ ആയിരുന്നു മറുപടി. പെങ്ങൾ വരാൻ വേണ്ടി മോർച്ചറിയിലേക്ക് മാറ്റി. മറ്റന്നാൾ ആയിരിക്കും അടക്കം. എനിക്കാണെങ്കിൽ ഇന്നും, നാളെയും വർക്കും. അവസാനം ആയി ഒരു നോക്ക് കാണാൻ കഴിയാതെ പോകുന്നു… വിഷ്ണു വിട!’ എന്നും പറഞ്ഞാണ് സീമ കുറിപ്പ് അവസാനിപ്പിച്ചിരുന്നത്.
2002 ൽ ഫാസിൽ സംവിധാനം ചെയ്ത കയ്യെത്തും ദൂരത്ത് എന്ന സിനിമയിലൂടെയാണ് വിഷ്ണു പ്രസാദ് അഭിനയരംഗത്തേയ്ക്ക് കടന്ന് വരുന്നത്…. ദിലീപ്-കാവ്യ മാധവൻ പ്രധാന വേഷത്തിലെത്തിയ റൺവേയിലെ ചിന്നാടൻ വർക്കിയുടെ മകൻ ബേബി, മോഹൻലാലിന്റെ മാമ്പഴക്കാലത്തിലെ പുരമനയിൽ ചന്ദ്രന്റെ സഹോദരൻ സേതു,
രസികനിലെ കരിഷ്മയുടെ ഭർത്താവ് അഖിലേഷ് നായർ, ലോകനാഥൻ IAS ലെ സംസ്ഥാന മന്ത്രി ദിവാകരന്റെ മകൻ, ബെൻ ജോൺസണിലെ ഉണ്ണിത്താൻ, ലയണിലെ പോലീസ് ഇൻസ്പെക്ടർ എന്നീ കഥാപാത്രങ്ങൾ മറക്കാൻ കഴിയില്ല.. സീരിയൽ രംഗത്തും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു…. ആകാശദൂതിലെ അഡ്വക്കേറ്റ്. നന്ദഗോപാലിന്റെ സഹോദരൻ ബാലഗോപാൽ, വൃന്ദാവനത്തിലെ അഡ്വക്കേറ്റ്. വിഷ്ണുവർദ്ധൻ, എന്റെ മാതാവിലെ ജോൺസൺ എന്നീ കഥാപാത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
വിഷ്ണുപ്രസാജിന്റെ അവസ്ഥയറിഞ്ഞ് നിരവധി പേർ സഹായവുമായി രംഗത്തെത്തിയിരുന്നു, പലരും നടന് വേണ്ടി സഹായം അഭ്യരാത്ഥിച്ചുമെല്ലാം രംഗത്തെത്തിയിരുന്നു. എന്നാൽ എല്ലാ സഹായങ്ങളും കിട്ടും മുമ്പ് തന്നെ വിഷ്ണു പ്രസാദ് വിട പറഞ്ഞത് ഏവരെയും കണ്ണീരിലാഴ്ത്തിയിരുന്നു. സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും മാത്പമല്ല, മിനിസ്ക്രീൻ പ്രേക്ഷകർക്ക് വരെ വിഷ്ണുപ്രസാദിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടലുണ്ടാക്കിയിരുന്നു.
മലയാള സിനിമ- സീരിയലിൽ ഇനിയും ഒരു പിടി നല്ല വേഷങ്ങൾ ചെയ്യാനിരിക്കെ അപ്രതീക്ഷിതമായി കലാ കേരളത്തോട് പറഞ്ഞ നടൻ വിഷ്ണുപ്രസാദിന് ഏറെ ആദരവോടെ ശതകോടി പ്രണാമമെന്നാണ് പലരും ദുഃഖം രേഖപ്പെടുത്തി കുറിച്ചിരുന്നത്. ഏതോ ഒരു സീരിയൽ, വിഷ്ണു അഭിനയിച്ച ആ സീരിയൽ ഞാൻ അവസാനം എപ്പിസോഡ് വരെ കണ്ടിട്ടുണ്ട് മുടങ്ങാതെ.. അന്ന് തൊട്ട് ഇഷ്ടപ്പെടാൻ തുടങ്ങിയതാണ്… വില്ലനെയും നായകവേഷത്തേയും…ഉത് വളരെ അപ്രതീക്ഷിത മരണമായിപ്പോയി, സഹായ വാർത്തകൾ കണ്ടപ്പോഴും രക്ഷപ്പെടുമെന്ന് കരുതി, ദൈവത്തോട് പ്രാർത്ഥിച്ചു പക്ഷേ… മരണം കവർന്നെടുത്തു. ഏറെ വേദനയോടെ ആദരാഞ്ജലികൾ എന്നെല്ലാം ചിലർ കമന്റായി രേഖപ്പെടുത്തിയിരുന്നു.
