Connect with us

അമൃതാനന്ദമയിയെ പ്രാര്‍ത്ഥിച്ചത് കൊണ്ട് കാര്യമില്ല, കച്ചവടം മാത്രം കാണാതെ സിനിമയെ സമീപിക്കൂ, എല്ലാ സിനിമയിലും താടിയും മുണ്ടുമായി അഭിനയിച്ചാല്‍ ആളുകള്‍ക്ക് മടുക്കും; ശാന്തിവിള ദിനേശ്

Malayalam

അമൃതാനന്ദമയിയെ പ്രാര്‍ത്ഥിച്ചത് കൊണ്ട് കാര്യമില്ല, കച്ചവടം മാത്രം കാണാതെ സിനിമയെ സമീപിക്കൂ, എല്ലാ സിനിമയിലും താടിയും മുണ്ടുമായി അഭിനയിച്ചാല്‍ ആളുകള്‍ക്ക് മടുക്കും; ശാന്തിവിള ദിനേശ്

അമൃതാനന്ദമയിയെ പ്രാര്‍ത്ഥിച്ചത് കൊണ്ട് കാര്യമില്ല, കച്ചവടം മാത്രം കാണാതെ സിനിമയെ സമീപിക്കൂ, എല്ലാ സിനിമയിലും താടിയും മുണ്ടുമായി അഭിനയിച്ചാല്‍ ആളുകള്‍ക്ക് മടുക്കും; ശാന്തിവിള ദിനേശ്

മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമര്‍ശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. ഇപ്പോഴിതാ മോഹന്‍ലാലിനെ വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ‘കഷ്ടകാലത്തിന് മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ പെയ്തു എന്ന് പറഞ്ഞത് പോലെയാണ് വര്‍ത്തമാനകാല സിനിമയിലെ മോഹന്‍ലാലിന്റെ അവസ്ഥ. തൊട്ടതും പിടിച്ചതുമൊക്കെ വേദനിപ്പിക്കുന്ന അനുഭവങ്ങളാണ് അദ്ദേഹത്തിന്.

ഒടിയന്‍ എന്ന സിനിമയ്ക്കായി ബോടക്‌സ് എന്ന ഇഞ്ചക്ഷന്‍ അദ്ദേഹം എടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില ഡോക്ടര്‍മാര്‍ എന്നോട് പറഞ്ഞത് അങ്ങനെ ഇഞ്ചക്ഷന്‍ എടുത്താല്‍ യുവത്വം നിലനിര്‍ത്താം, പിന്നെ കുറച്ച് നാള്‍ മസിലുകള്‍ പ്രവര്‍ത്തിക്കില്ല, മസിലുകള്‍ പഴയപടിയാകാന്‍ സമയമെടുക്കുമെന്ന്. അതുകൊണ്ടായിരിക്കാം അദ്ദേഹം താടിവളര്‍ത്തുന്നത്. ഈ താടി ഉള്ളത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഭാവങ്ങളൊന്നും നമ്മുക്ക് കാണാന്‍ സാധിക്കുന്നില്ല.

ഒടിയന് ശേഷം അദ്ദേഹത്തിന്റെ സിനിമകള്‍ വിജയിക്കാത്തതിന് കാരണം ഈ താടി പടങ്ങള്‍ തന്നെയാണെന്ന് വേണമെങ്കില്‍ പറയാം. എന്ന് വെച്ച് മോഹന്‍ലാലിനെ എഴുതിത്തള്ളാനാകുമോ? മോഹന്‍ലാലിന് നടുവിന് അസുഖം വന്ന് കോയമ്പത്തൂരില്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ അദ്ദേഹം സഹായിച്ച എത്രപേര്‍ മുങ്ങിക്കളഞ്ഞിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം മറുകണ്ടം ചാടിയവരൊക്കെ ഉണ്ട്. എന്നാല്‍ അദ്ദേഹം തിരിച്ചുവന്നപ്പോള്‍ വീണ്ടും കാലുപിടിച്ച് തിരിച്ചുവന്നവരുമുണ്ട്.

സ്റ്റാര്‍ട്ടിനും കട്ടിനും ഇടയില്‍ മോഹന്‍ലാലിന് ഒരു മാജിക്കുണ്ട്. അമൃതാനന്ദമയിയെ പ്രാര്‍ത്ഥിച്ചത് കൊണ്ട് കാര്യമില്ല, കച്ചവടം മാത്രം കാണാതെ സിനിമയെ സമീപിക്കു. വര്‍ഷത്തില്‍ ഒരുപടം മാത്രം ചെയ്യൂ. നല്ല പടങ്ങള്‍ ചെയ്യാന്‍ ശ്രമിക്കൂ, പക്ഷേ താടിവെച്ച് കൊണ്ട് അത് സാധിക്കില്ല. എല്ലാ സിനിമയിലും താടിയും മുണ്ടുമായി അഭിനയിച്ചാല്‍ ആളുകള്‍ക്ക് മടുക്കും.

ജയവും പരാജയവും നിറഞ്ഞ സമ്മിശ്ര സിനിമ ജീവിതമാണ് മോഹന്‍ലാലിന് ഉണ്ടായിരുന്നത്. എന്നിരുന്നാലും തീയറ്റര്‍ കളക്ഷനിലും സാറ്റലൈറ്റ്,ഒടിടി വ്യാപാരത്തിലുമെല്ലാം ഇപ്പോഴും അദ്ദേഹം ഒന്നാമനാണ്. മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓള്‍ ഫോര്‍മാറ്റ്‌സ് അടുത്തിടെ പുറത്തിറക്കിയ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇപ്പോഴും മലയാളത്തില്‍ ഒന്നാമന്‍ മോഹന്‍ലാലും രണ്ടാമന്‍ മമ്മൂട്ടിയും ആണെന്നാണ്.

ആന്റണി പെരുമ്പാവൂര്‍ പറയുന്ന കോടികള്‍ കൊടുക്കാന്‍ തയ്യാറാവുന്ന ആരുടെ സിനിമകളിലും അഭിനയിക്കാന്‍ മോഹന്‍ലാല്‍ തയ്യാറായോ അന്ന് മുതലാണ് മോഹന്‍ലാല്‍ വീണുപോയത്. കൂതറ, പെരുച്ചാഴി, നീരാളി, ഇട്ടിമാണി തുടങ്ങി നിരവധി പടങ്ങള്‍ അദ്ദേഹത്തിന്റെ പൊട്ടി. ലൂസിഫര്‍ കോടികള്‍ നേടിയെങ്കിലും നടന്‍ എന്ന നിലയില്‍ മോഹന്‍ലാലിന് നേട്ടമൊന്നും ഉണ്ടായിട്ടില്ല.

വിറ്റെടുക്കുന്ന പരിപാടി മോഹന്‍ലാല്‍ നിര്‍ത്തണം. ജയിലറിലെ മാത്യു എന്ന കഥാപാത്രം മോഹന്‍ലാലിന് പണം നല്‍കി എന്നല്ലാതെ മറ്റെന്ത് നേട്ടമാണ് ഉണ്ടാക്കിക്കൊടുത്തത്? നല്ല സിനിമകള്‍ ചെയ്യാന്‍ ഇനിയെങ്കിലും മോഹന്‍ലാല്‍ മനസ് വെക്കണം. ഇട്ടിമാണിയെ പോലുള്ള സിനിമകളാണ് ഇനിയും താങ്കള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് താങ്കളുടെ വിധി എന്നേ പറയാനുള്ളൂ’, എന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

മാത്രമല്ല, പണ്ട് ഞാനൊരു മോഹന്‍ലാല്‍ ഫാന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ എല്ലാം സിനിമകളും കണ്ടിരുന്നു. പക്ഷെ അതില്‍ ലാലിന്റെ ഒരു 25 സിനിമകളോളം കണ്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. റബ്ബറിന്റെ കറ വറ്റുമ്പോള്‍ അവസാനം ഒരു വെട്ട് വെട്ടും. എന്നിട്ട് അത് അവസാനം വരെ അതിന്റെ കറ ഊറ്റിയെടുക്കും. അത് പോലെയാണ് ഇപ്പോള്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഊറ്റി എടുക്കുകയാണ്.

എന്റെ അഭിപ്രായത്തില്‍ സിനിമ രംഗത്ത് ഇവരുടെയൊക്കെ കാലം കഴിഞ്ഞു, പത്ത് നാല്‍പത് വര്‍ഷം ആയില്ലേ. അത് കൊണ്ട് ഇനി അവരുടെ സിനിമ കാണില്ലെന്ന് തീരുമാനിച്ചാല്‍ പ്രശ്‌നം തീര്‍ന്നില്ലേ. ഒടിടിയില്‍ പോലും കാണില്ല. അവര്‍ക്ക് നായക വേഷം തന്നെ ചെയ്യണം എങ്കില്‍ ചെയ്യട്ടെ, പക്ഷെ എന്നുകരുതി പതിനെട്ട് വയസ്സുള്ള കല്യാണം കഴിക്കാത്ത കഥാപാത്രമെ ചെയ്യൂ എന്ന വാശി പിടിക്കേണ്ട കാര്യമുണ്ടോ. എത്ര വില കൂടിയ വിഗ് വെച്ചാലും മോഹന്‍ലാല്‍ വിഗ് വെച്ചിരിക്കുകയാണെന്ന് എല്ലാവര്‍ക്കും അറിയാം എന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

More in Malayalam

Trending

Recent

To Top