News
മമ്മൂട്ടി 25 വയസ്സായ പെണ്ണിന്റെ കാമുക വേഷം ചെയ്ത് കൊണ്ട് നടന്നാല്‍ ആളുകള്‍ക്ക് അറിയാം…71 വയസായിട്ടും പെണ്ണിന്റെ പിറകെ നടക്കുകയാണോന്ന് ചോദിക്കും; ആരോപണവുമായി ശാന്തിവിള ദിനേശ്
മമ്മൂട്ടി 25 വയസ്സായ പെണ്ണിന്റെ കാമുക വേഷം ചെയ്ത് കൊണ്ട് നടന്നാല്‍ ആളുകള്‍ക്ക് അറിയാം…71 വയസായിട്ടും പെണ്ണിന്റെ പിറകെ നടക്കുകയാണോന്ന് ചോദിക്കും; ആരോപണവുമായി ശാന്തിവിള ദിനേശ്
മലയാളത്തില്‍ മാത്രമല്ല, മലയാളത്തിന് പുറത്തും നിരവധി ആരാധകരുള്ള, മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങള്‍ എന്ന് തന്നെ വിശേഷിപ്പിക്കുന്ന താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. വര്‍ഷങ്ങളായി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന ഇരുവര്‍ക്കും ആരാധകരും ഏറെയാണ്. എന്നാല്‍ ഇപ്പോഴിതാ ഇവരെ കുറിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
ഇരുവരും പ്രായത്തെ അംഗീകരിക്കണം എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. രണ്ട് പേര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനം ആണ് ഇദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. ‘പണ്ട് മോഹന്‍ലാലിന്റെ ഒറ്റ സിനിമ വിടാത്ത ആളായിരുന്നു. ഇപ്പോള്‍ ഞാന്‍ മോഹന്‍ലാലിന്റെ പത്തിരുപത് സിനിമ കണ്ടിട്ടില്ല. സഹിക്കാന്‍ പറ്റില്ല, പെരുച്ചാഴി ഊച്ചാളി എന്നൊക്കെ പറഞ്ഞ്. വെറുതെ നമ്മുടെ സമയവും പൈസയും കൊടുത്ത് തിയേറ്ററില്‍ നിന്നും ഇറങ്ങിപ്പോവുന്നത് എന്തിനാണ്’.
‘മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഇന്ന് ഊറ്റി എടുക്കുകയാണ്. കാരണം അവരുടെ കാലഘട്ടം കഴിഞ്ഞു. അതിനാല്‍ അവരെ മാക്‌സിമം വിറ്റെടുക്കുന്നു’. ‘മോണ്‍സ്റ്റര്‍ എന്ന സിനിമയുടെ ജാതകം നമുക്ക് അറിയാമല്ലോ, രണ്ടോ മൂന്നോ വര്‍ഷമായി കൊറോണക്കാലത്ത് ഷൂട്ട് ചെയ്തതാണ്. ഷാജി കൈലാസിന്റെ എലോണ്‍ സിനിമ രണ്ടോ മൂന്ന് വര്‍ഷമായി വെച്ചോണ്ടിരിക്കുകയാണ്’.
‘അമിതാബ് ബച്ചനും രജിനികാന്തും ചെയ്ത പോലെ നായക വേഷം ചെയ്യാം. പക്ഷെ പ്രായത്തിനുസരിച്ചുള്ള വേഷം ചെയ്യണം. എന്ത് കൊണ്ടാണ് നമ്മള്‍ ഇത്ര വര്‍ഷമായിട്ടും അരനാഴിക നേരത്തിലെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുന്നത്. എന്ത് കൊണ്ടാണ് ചെമ്മീനിലെ പഴനിയെക്കുറിച്ച് സംസാരിക്കുന്നത്’. ‘ചെമ്പന്‍ കുഞ്ഞിനെക്കുറിച്ച് സംസാരിക്കുന്നത്. ആ കഥാപാത്രം ചെയ്ത് വെച്ചിരിക്കുന്ന ആളുകള്‍ എന്ത് മനോഹരമായി ചെയ്ത് വെച്ചിരിക്കുന്നു’
‘ലേലത്തിലെ സുരേഷ് ഗോപിയുടെ അച്ഛനായി എംജി സോമന്‍ അഭിനയിച്ച വേഷം ഇപ്പോഴും എന്ത് കൊണ്ടാണ് ചര്‍ച്ച ചെയ്യുന്നത്. അത് പോലുള്ള ശക്തമായ കഥാപാത്രങ്ങള്‍ ചെയ്യണം. രജിനികാന്ത് നടക്കുന്നത് പോലെ കഷണ്ടിയുമായി നടക്കാന്‍ ഇവര്‍ക്കൊന്നും സ്വപ്നം കാണാന്‍ പറ്റില്ല. തമിഴനാണ് ഇത്തരം കാര്യങ്ങള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത്’
‘അവിടെ പോലും അവരെ പേടിക്കാതെ ഇമേജിന്റെ തടങ്കലില്ലാതെ നടക്കുന്ന ആളാണ് രജിനികാന്ത്. മമ്മൂട്ടി 25 വയസ്സായ പെണ്ണിന്റെ കാമുക വേഷം ചെയ്ത് കൊണ്ട് നടന്നാല്‍ ആളുകള്‍ക്ക് അറിയാം ഡാ പൊട്ടാ 71 വയസ്സ് ആയില്ലേ, നീ കാള പോലെ ആയിട്ടല്ലേ പെണ്ണിന്റെ പിറകെ നടക്കുന്നതെന്ന് ചോദിക്കും. നേരെ മറിച്ച് അമരത്തിലെ അച്ചൂട്ടിയെയൊക്കെ പോലെ ഒരു പത്ത് വേഷം ചെയ്താല്‍ എന്നും നില്‍ക്കും’
‘വാനപ്രസ്ഥത്തില്‍ മോഹന്‍ലാല്‍ ചെയ്ത പോലെ പത്ത് വേഷം ചെയ്താല്‍ മോഹന്‍ലാലിനെ ഓര്‍ക്കും. അതിന് പകരം മോണ്‍സ്റ്ററും കീണ്‍സ്റ്ററും ചെയ്ത് കൊണ്ടിരുന്നാല്‍ ജനം തള്ളയ്ക്ക് വിളിക്കും. അത് ഇവര്‍ മനസ്സിലാക്കുന്നില്ല. പുഴു, ഉണ്ട പോലുള്ള സിനിമകള്‍ മമ്മൂട്ടി ഇടയ്ക്ക് ചെയ്യുന്നുണ്ട്. അത് പോലും മോഹന്‍ലാല്‍ ചെയ്യുന്നില്ല’
‘മലയാള സിനിമയ്ക്ക് ഏറ്റവും വലിയ ദ്രോഹം ചെയ്യുന്നു എന്ന് ഞാന്‍ പറയും. അയാള്‍ വിചാരിച്ചിരുന്നെങ്കില്‍ എത്ര നല്ല സിനിമകള്‍ ഉണ്ടായേനെ. അയാളെ ആന്റണി പെരുമ്പാവൂര്‍ വിറ്റെടുക്കുന്നു. അയാള്‍ നിന്ന് കൊടുക്കുന്നു. ഒഴുക്കിനൊപ്പം നീന്താതെ ഇങ്ങനെ പോവുന്നു,’ എന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
സിനിമാ ലോകത്ത് പ്രശസ്തമാണ് മോഹന്‍ലാലും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള സൗഹൃദം. മോഹന്‍ലാലിന്റെ െ്രെഡവര്‍ ആയെത്തി പിന്നീട് നടന്റെ വലംകൈ ആയി മാറിയ വ്യക്തിയാണ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാല്‍ താരമായി വളര്‍ന്നപ്പോള്‍ സ്വാഭാവികമായി വരുന്ന രീതികള്‍ ആണിത്. മോഹന്‍ലാല്‍ ആന്റണി പെരുമ്പാവൂരിന് അമിതമായി സ്വാതന്ത്ര്യം കൊടുത്തത് എന്ത് കൊണ്ടാണ്. മോഹന്‍ലാലിനെ ഒരുപാട് പേര്‍ ദുരുപയോഗം ചെയ്തു’
‘ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ഉണ്ണികളെ ഒരു കഥ പറയാം തുടങ്ങി അദ്ദേഹം ആദ്യം പ്രൊഡ്യൂസ് ചെയ്ത സിനിമകള്‍ നഷ്ടമാണ്. കണ്ടവന്‍ കൊണ്ട് പോയി എല്ലാ പൈസയും. കോടികളുടെ കടത്തില്‍ നില്‍ക്കുമ്പോള്‍ മോഹന്‍ലാലിന് സാമ്പത്തിക അച്ചടക്കം ഉണ്ടാക്കി, മോഹന്‍ലാലിനെ വിറ്റെടുത്തവനാണ് ആന്റണി.
‘ആറാട്ടില്‍ ആന്റണി പെരുമ്പാവൂരിന് എന്താണ് റോള്‍. ഉണ്ണി കൃഷ്ണനല്ലേ അതിന്റെ മുഴുവന്‍ കാര്യങ്ങളും. എന്നിട്ട് ഉണ്ണിക്ക് എത്ര കോടിയാണ് ലാഭം തിയറ്ററില്‍ നിന്ന് ആളുകള്‍ തള്ളയ്ക്ക് വിളിക്കും, അത് മോഹന്‍ലാല്‍ കേള്‍ക്കുന്നില്ലല്ലോ’. ‘ആറാട്ടിന്റെ കഥ കേട്ടത് ആന്റണി പെരുമ്പാവൂര്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മോഹന്‍ലാലുമായുള്ള സൗഹൃദത്തില്‍ ഉണ്ണി തന്നെ പറഞ്ഞതാവണം. എന്റെ കൈയില്‍ ഇങ്ങനെ ഒരു പടം ഉണ്ട്. ഞാന്‍ സാറിന്റെ എല്ലാ പടത്തില്‍ നിന്നും ചുരണ്ടി വെച്ചിട്ടുണ്ട്. ആ ചുരണ്ടിയത് എല്ലാമിട്ട് ഒരു സാധനം ചെയ്യാമെന്ന് പറഞ്ഞാല്‍ മോഹന്‍ലാല്‍ വീഴും,’ എന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
