Connect with us

പിന്നേ…ദിലീപിന് ബ്ലൂ ഫി ലിം കച്ചവടം അല്ലേ ജോലി, കേസിന്റെ വിധി കഴിയുമ്പോള്‍ ദിലീപ് ഇതൊക്കെ ചോദിക്കണം; അതിജീവിതയുടെ അഭിഭാഷകയ്‌ക്കെതിരെ ശാന്തിവിള ദിനേശ്

Malayalam

പിന്നേ…ദിലീപിന് ബ്ലൂ ഫി ലിം കച്ചവടം അല്ലേ ജോലി, കേസിന്റെ വിധി കഴിയുമ്പോള്‍ ദിലീപ് ഇതൊക്കെ ചോദിക്കണം; അതിജീവിതയുടെ അഭിഭാഷകയ്‌ക്കെതിരെ ശാന്തിവിള ദിനേശ്

പിന്നേ…ദിലീപിന് ബ്ലൂ ഫി ലിം കച്ചവടം അല്ലേ ജോലി, കേസിന്റെ വിധി കഴിയുമ്പോള്‍ ദിലീപ് ഇതൊക്കെ ചോദിക്കണം; അതിജീവിതയുടെ അഭിഭാഷകയ്‌ക്കെതിരെ ശാന്തിവിള ദിനേശ്

പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് ശാന്തിവിള ദിനേശ്. പലപ്പോഴും ദിലീപിന് വേണ്ടി ചാനല്‍ ചര്‍ച്ചകളിലും യൂട്യൂബ് ചാനലുകളിലെല്ലാം ശാന്തിവിള ദിനേശ് എത്താറുണ്ട്. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയുടെ അഭിഭാഷകയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. അഭിഭാഷകയുടെ പേരെടുത്ത് പറയാതേയുള്ള വിമര്‍ശനമാണ് തന്റെ സ്വന്തം യൂട്യൂബ് ചാനലായ ലൈറ്റ്‌സ് ആക്ഷന്‍ ക്യാമറയിലൂടെ ശാന്തിവിള ദിനേശ് നടത്തുന്നത്.

മാതൃഭൂമിയില്‍ ഒരു വാര്‍ത്ത കണ്ട് ഒറ്റപൈസ വാങ്ങാതെയാണ് ഞാന്‍ ഈ കേസ് ഏറ്റെടുത്തതെന്നാണ് അവര്‍ പറയുന്നത്. ഒരു വക്കീലിന് കൊടുക്കാന്‍ പത്ത് പൈസ ഇല്ലാത്ത ആളാണോ അതിജീവിത. വിമര്‍ശിക്കാനുള്ള അവകാശം അവര്‍ക്കുണ്ട്. എന്നുവെച്ച് ഒരാളെ തേജോവധം ചെയ്യാനുള്ള അവകാശമില്ല. ദിലീപ് ക്രിമിനലാണ്, ഗുണ്ടയാണ് എന്നൊക്കെ പറയുന്നത് തീര്‍ച്ചയായും ന്യായീകരിക്കാന്‍ സാധിക്കുന്നതല്ല.

ജുഡ്യീഷറിയെ കറക്ട് ചെയ്യാന്‍ ഇവര്‍ മാത്രമാണോ കേരളത്തിലുള്ളത്. കേരളത്തിലെ ഒറ്റ അഭിഭാഷകരും കേസ് ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്നതോടെയാണ് ഞാന്‍ ഈ കേസ് കേറ്റെടുത്തതെന്നാണ് അവര്‍ പറയുന്നത്. രാമന്‍പിള്ള ദിലീപിന്റെ കേസ് ഏറ്റെടുത്തതുകൊണ്ട് മറ്റ് അഭിഭാഷകരൊക്കെ സെറ്റിങ്‌സില്‍ വീണുപോയി എന്നാണോ അവര്‍ പറയുന്നതെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.

പ്രതിയുടെ ആള്‍ക്കാരെല്ലാം ബ്ലാക്ക് മാജിക്കിന്റേയും ചാത്തന്‍ സേവയുടേയും ആള്‍ക്കാരാണെന്നാണ് അവര്‍ പറയുന്നത്. ചാത്തന്‍ സേവ, അമ്പലങ്ങളില്‍ പൂജ, മുട്ടവയ്ക്കുക വേറെ എന്തൊക്കെയുണ്ട്. നിവൃത്തികേടുകൊണ്ടാണ് ഞങ്ങള്‍ ഈ പൂജ ഏറ്റെടുത്തതെന്ന് അവര്‍ വിളിച്ച് പറയുന്നു എന്നും ഈ അഭിഭാഷക പറയുന്നുണ്ട്. ഈ നൂറ്റാണ്ടിലെങ്കിലും ഇത്തരം കൂടോത്രങ്ങളെക്കുറിച്ച് പറഞ്ഞ് നടക്കാമോയെന്നാണ് ഞാന്‍ ചോദിക്കുന്നത്. അങ്ങനെ ആരേയെങ്കിലും കൂടോത്രം വെച്ച് നശിപ്പിക്കാന്‍ ആകുമെങ്കില്‍ പിണാറായിക്കെതിരെയൊക്കെ ഇതിനോടകം കൂടോത്രം ചെയ്യുമായിരുന്നു.

എന്റെ കേസിലെ വാദിയായ പെണ്‍കുട്ടി ചിരിച്ചല്ലോ എനിക്ക് അത് മതിയെന്നും ഈ അഭിഭാഷക പറയുന്നു. ഈ കേസ് ഒത്തുതീര്‍ക്കാന്‍ എത്ര കോടി കൊടുക്കാനും ദിലീപ് തയ്യാറായിരുന്നുവെന്നും പറയുന്നുണ്ട്. കേസിന്റെ വിധി കഴിയുമ്പോള്‍ ദിലീപ് ഇതൊക്കെ ചോദിക്കണം. വീഡിയോ ആയതുകൊണ്ട് ഈ പറഞ്ഞതിനൊക്കെ തെളിവുണ്ടല്ലോ? അതൊക്കെ എടുത്തു വെക്കണം.

സിനിമ മുഴുവന്‍ ഇവന്റെ കണ്‍ട്രോളിലാണെന്ന് ഒരു സഭ്യതയില്ലാത്ത ഭാഷയിലാണ് പറയുന്നത്. ദിലീപ് ഇവരുടെ വീട്ടിലെ വേലക്കാരുടെ ഭാഷയിലാണ് പറയുന്നത്. എല്ലാത്തിന്റേയും കണ്‍ട്രോളും ഇവനാണ്. സിനിമ മേഖലയിലെ ദാദയും ഇവനാണ്. സിനിമ മാറി, പുതിയ ആളുകള്‍ വന്നതോടെയാണ് ഇത് അല്ലാതായി മാറിയതെന്നും അവര്‍ പറയുന്നു. എന്തൊക്കെയാണ് ഇവര്‍ ഈ പറയുന്നത്. ഞാന്‍ ഒരു സിനിമയെ ചെയ്തുള്ളു, ഒരു കണ്‍ട്രോളും ദിലീപ് ആയിരുന്നില്ല. ആരേ ബോധ്യപ്പെടുത്താനാണ് ഇവര്‍ ഈ കള്ളങ്ങള്‍ പറയുന്നതെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.

പ്രതിയുടെ വക്കീല്‍ പബ്ലിക് പ്രോസിക്യൂട്ടറെ തല്ലാന്‍ വന്നുവൊക്കെ പറയുന്നുണ്ട്. ദിലീപിനെതിരെ എന്തൊക്കെ ആരോപണമാണ് ഉന്നയിക്കുന്നത്. ദിലീപാണ് ഇത് ചെയ്തത് തെളിവുണ്ട്. വീഡിയോ എടുത്ത് വില്‍പ്പന നടത്താമെന്ന് അവര്‍ കരുതിയെന്നും അഭിഭാഷക പറയുന്നു. പിന്നേ ദിലീപിന് ബ്ലൂ ഫിലിം കച്ചവടം അല്ലേ ജോലിയെന്നും ശാന്തിവിള ദിനേശ് പരിഹസിച്ചുകൊണ്ട് ചോദിക്കുന്നു.

അഡ്വ. ടിബി മിനിയെ കുറിച്ചായിരുന്നു ശാന്തിവിള ദിനേശിന്റെ വാക്കുകള്‍. ഭീഷണിയേക്കാള്‍ വലുത് പ്രതികളുടെ ആള്‍ക്കാര്‍ മുഴുവന്‍ കൂടോത്രം ചെയ്യുന്നുണ്ട് എന്നതാണ് മറ്റൊരു കാര്യം. ഇവര്‍ പൂജ ചെയ്യുന്ന സ്ഥലങ്ങളിലുള്ള ആളുകള്‍ ഞങ്ങളെ വിളിച്ച് പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ക്ക് നിവൃത്തികേട് കൊണ്ടാണ് ചെയ്യുന്നതെന്ന് അവര്‍ പറയും. അത് അവരുടെ ജോലിയാണ് എന്നും മിനി അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

കണ്ട അമ്പലത്തില്‍ എല്ലാം പോകുന്ന ആളാണ് ദിലീപ്. കണ്ട ദൈവത്തിനോട് എല്ലാം പ്രാര്‍ത്ഥിക്കുന്ന ആളാണ്. ദിലീപ് എന്താ വിചാരിക്കുന്നത് തെറ്റ് ചെയ്താല്‍ ആ തെറ്റിനെ ദൈവം സംരക്ഷിക്കുമെന്നോ. ഞാന്‍ 100 ശതമാനം സത്യസന്ധമായി വിശ്വസിക്കുന്നു ദിലീപ് തെറ്റ് ചെയ്തു എന്നാണ്. എന്റെ കയ്യില്‍ തെളിവുണ്ട്. ഇത് ചെയ്തത് സുനിയാണ്. സുനിയെ കൊണ്ട് ചെയ്യിച്ചത് ദിലീപാണെന്നതിന് തെളിവും എന്റെ കയ്യിലുണ്ട്’ എന്നും മിനി പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top