Connect with us

കഷ്ടകാലത്തിന് മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ പെയ്തു എന്ന് പറഞ്ഞത് പോലെയാണ് മോഹന്‍ലാലിന്റെ അവസ്ഥ; ശാന്തിവിള ദിനേശ്

Malayalam

കഷ്ടകാലത്തിന് മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ പെയ്തു എന്ന് പറഞ്ഞത് പോലെയാണ് മോഹന്‍ലാലിന്റെ അവസ്ഥ; ശാന്തിവിള ദിനേശ്

കഷ്ടകാലത്തിന് മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ പെയ്തു എന്ന് പറഞ്ഞത് പോലെയാണ് മോഹന്‍ലാലിന്റെ അവസ്ഥ; ശാന്തിവിള ദിനേശ്

നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹന്‍ലാല്‍. പ്രായഭേദമന്യേ ആരാധകരുള്ള നടന്‍. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹന്‍ലാല്‍ കേരളക്കരയുടെ മനസ്സില്‍ ചേക്കേറിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹന്‍ലാല്‍ എന്ന നടവിസ്മയും തിരശ്ശീലയില്‍ ആടിത്തീര്‍ത്തത് എത്രയോ മികച്ച കഥാപാത്രങ്ങള്‍.

ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങള്‍. മീശ പിരിച്ച ലാലേട്ടന്‍ വേഷങ്ങളോട് ഒരു പ്രത്യേക ആരാധനയാണ് മലയാളികള്‍ക്ക്. എന്നാല്‍ മീശയില്ലാതെ ക്ലീന്‍ ഷേവില്‍ മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച സിനിമകളും ഉണ്ട്. മോഹന്‍ലാലിന്റെ മുഖത്തെ സൂക്ഷാമിഭനയം പുറത്തെടുത്ത കഥാപാത്രങ്ങളാണ് അതില്‍ പലതും. ഇപ്പോഴിതാ മോഹന്‍ലാലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് അവസാനിപ്പിക്കണെന്ന് പറയുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്.

നടന് വീഴ്ചകള്‍ സംഭവച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹം തിരുത്തട്ടേയെന്നും നല്ല സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും ശാന്തിവിള പറഞ്ഞു. 2024 ലെങ്കിലും അദ്ദേഹം പുനഃര്‍ചിന്തനം നടത്തട്ടെയെന്നും തന്റെ യുട്യൂബ് ചാനലായ ലൈറ്റ് ആക്ഷന്‍ കാമറയിലൂടെ ശാന്തിവിള പറഞ്ഞു. എന്തുകൊണ്ടാണ് മോഹന്‍ലാലിന്റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതെന്നും അദ്ദേഹം വീഡിയോയില്‍ പ്രതികരിച്ചു.

‘കഷ്ടകാലത്തിന് മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ പെയ്തു എന്ന് പറഞ്ഞത് പോലെയാണ് വര്‍ത്തമാനകാല സിനിമയിലെ മോഹന്‍ലാലിന്റെ അവസ്ഥ. തൊട്ടതും പിടിച്ചതുമൊക്കെ വേദനിപ്പിക്കുന്ന അനുഭവങ്ങളാണ് അദ്ദേഹത്തിന്. ഒടിയന്‍ എന്ന സിനിമയ്ക്കായി ബോടക്‌സ് എന്ന ഇഞ്ചക്ഷന്‍ അദ്ദേഹം എടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില ഡോക്ടര്‍മാര്‍ എന്നോട് പറഞ്ഞത് അങ്ങനെ ഇഞ്ചക്ഷന്‍ എടുത്താല്‍ യുവത്വം നിലനിര്‍ത്താം, പിന്നെ കുറച്ച് നാള്‍ മസിലുകള്‍ പ്രവര്‍ത്തിക്കില്ല, മസിലുകള്‍ പഴയപടിയാകാന്‍ സമയമെടുക്കുമെന്ന്.

അതുകൊണ്ടായിരിക്കാം അദ്ദേഹം താടിവളര്‍ത്തുന്നത്. ഈ താടി ഉള്ളത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഭാവങ്ങളൊന്നും നമ്മുക്ക് കാണാന്‍ സാധിക്കുന്നില്ല. ഒടിയന് ശേഷം അദ്ദേഹത്തിന്റെ സിനിമകള്‍ വിജയിക്കാത്തതിന് കാരണം ഈ താടി പടങ്ങള്‍ തന്നെയാണെന്ന് വേണമെങ്കില്‍ പറയാം. എന്ന് വെച്ച് മോഹന്‍ലാലിനെ എഴുതിത്തള്ളാനാകുമോ? സിനിമയില്‍ വീഴ്ച സംഭവിച്ചാല്‍ കൂടെയുള്ളവര്‍ കാല് വാരും. ദിലീപ് ജയിലിലായപ്പോള്‍ അദ്ദേഹം പുറത്തിറങ്ങില്ലെന്ന് കരുതി കൂടെയുള്ള എത്ര പേരാണ് മുങ്ങിക്കളഞ്ഞത്.

മോഹന്‍ലാലിന് നടുവിന് അസുഖം വന്ന് കോയമ്പത്തൂരില്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ അദ്ദേഹം സഹായിച്ച എത്രപേര്‍ മുങ്ങിക്കളഞ്ഞിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം മറുകണ്ടം ചാടിയവരൊക്കെ ഉണ്ട്. എന്നാല്‍ അദ്ദേഹം തിരിച്ചുവന്നപ്പോള്‍ വീണ്ടും കാലുപിടിച്ച് തിരിച്ചുവന്നവരുമുണ്ട്. സ്റ്റാര്‍ട്ടിനും കട്ടിനും ഇടയില്‍ മോഹന്‍ലാലിന് ഒരു മാജിക്കുണ്ട്. അമൃതാനന്ദമയിയെ പ്രാര്‍ത്ഥിച്ചത് കൊണ്ട് കാര്യമില്ല, കച്ചവടം മാത്രം കാണാതെ സിനിമയെ സമീപിക്കു.

വര്‍ഷത്തില്‍ ഒരുപടം മാത്രം ചെയ്യൂ. നല്ല പടങ്ങള്‍ ചെയ്യാന്‍ ശ്രമിക്കൂ, പക്ഷേ താടിവെച്ച് കൊണ്ട് അത് സാധിക്കില്ല. എല്ലാ സിനിമയിലും താടിയും മുണ്ടുമായി അഭിനയിച്ചാല്‍ ആളുകള്‍ക്ക് മടുക്കും. ജയവും പരാജയവും നിറഞ്ഞ സമ്മിശ്ര സിനിമ ജീവിതമാണ് മോഹന്‍ലാലിന് ഉണ്ടായിരുന്നത്. എന്നിരുന്നാലും തീയറ്റര്‍ കളക്ഷനിലും സാറ്റലൈറ്റ്,ഒടിടി വ്യാപാരത്തിലുമെല്ലാം ഇപ്പോഴും അദ്ദേഹം ഒന്നാമനാണ്. മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓള്‍ ഫോര്‍മാറ്റ്‌സ് അടുത്തിടെ പുറത്തിറക്കിയ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇപ്പോഴും മലയാളത്തില്‍ ഒന്നാമന്‍ മോഹന്‍ലാലും രണ്ടാമന്‍ മമ്മൂട്ടിയും ആണെന്നാണ്.

ആന്റണി പെരുമ്പാവൂര്‍ പറയുന്ന കോടികള്‍ കൊടുക്കാന്‍ തയ്യാറാവുന്ന ആരുടെ സിനിമകളിലും അഭിനയിക്കാന്‍ മോഹന്‍ലാല്‍ തയ്യാറായോ അന്ന് മുതലാണ് മോഹന്‍ലാല്‍ വീണുപോയത്. അദ്ദേഹത്തിന്റെ കൂതറ, പെരുച്ചാഴി, നീരാളി, ഇട്ടിമാണി തുടങ്ങി നിരവധി പടങ്ങള്‍ പൊട്ടി. ലൂസിഫര്‍ കോടികള്‍ നേടിയെങ്കിലും നടന്‍ എന്ന നിലയില്‍ മോഹന്‍ലാലിന് നേട്ടമൊന്നും ഉണ്ടായിട്ടില്ല.

വിറ്റെടുക്കുന്ന പരിപാടി മോഹന്‍ലാല്‍ നിര്‍ത്തണം. ജയിലറിലെ മാത്യു എന്ന കഥാപാത്രം മോഹന്‍ലാലിന് പണം നല്‍കി എന്നല്ലാതെ മറ്റെന്ത് നേട്ടമാണ് ഉണ്ടാക്കിക്കൊടുത്തത്? നല്ല സിനിമകള്‍ ചെയ്യാന്‍ ഇനിയെങ്കിലും മോഹന്‍ലാല്‍ മനസ് വെക്കണം. ഇട്ടിമാണിയെ പോലുള്ള സിനിമകളാണ് ഇനിയും താങ്കള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് താങ്കളുടെ വിധി എന്നേ പറയാനുള്ളൂ’, എന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

ഇടയ്ക്കിടെ തന്റെ വിവാദ പരാമര്‍ശങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാറുള്ള സംവിധായകനാണ് ശാന്തിവിള ദിനേശ്. അദ്ദേഹത്തിന്റെ തന്നെ യൂട്യൂബിലൂടെയാണ് മിക്കപ്പോഴും മലയാള സിനിമയിലെ അനീതിയെ കുറിച്ചും താരങ്ങളുടെ മോശം സ്വഭാവത്തെ കുറിച്ചുമൊക്കെ ആരോപണങ്ങളുന്നയിക്കുന്നത്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.

മുമ്പ് സിനിമയില്‍ സജീവമായിരുന്ന ശാന്തിവിള ദിനേശ് ഇപ്പോള്‍ സിനിമാ മേഖലയില്‍ നിന്നും സംവിധാനത്തില്‍ നിന്നുമെല്ലാം വിട്ടുനില്‍ക്കുകയാണ്. താന്‍ സീരിയല്‍ പോലും ചെയ്യാതെ മാറി നില്‍ക്കുന്നത് നിര്‍മാതാക്കള്‍ക്ക് നായികമാരെ കൂട്ടിക്കൊടുക്കാന്‍ കഴിയാത്തത് കൊണ്ടാണെന്ന വിവാദ പരാമര്‍ശം ഒരിക്കല്‍ ശാന്തിവിള ദിനേശ് നടത്തിയത് വലിയ ചര്‍ച്ചയായിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top