Connect with us

പതിനെട്ടാംപടി ശബരിമലയിലല്ലേ , ബീമാപള്ളിയിലാണോ എന്ന ചോദ്യത്തിന് ശങ്കർ രാമകൃഷ്ണന്റെ മാസ്സ് മറുപടി !!

Malayalam Breaking News

പതിനെട്ടാംപടി ശബരിമലയിലല്ലേ , ബീമാപള്ളിയിലാണോ എന്ന ചോദ്യത്തിന് ശങ്കർ രാമകൃഷ്ണന്റെ മാസ്സ് മറുപടി !!

പതിനെട്ടാംപടി ശബരിമലയിലല്ലേ , ബീമാപള്ളിയിലാണോ എന്ന ചോദ്യത്തിന് ശങ്കർ രാമകൃഷ്ണന്റെ മാസ്സ് മറുപടി !!

തിരക്കഥാകൃത്ത് എന്ന നിലയിലും നടന്‍ എന്ന നിലയിലും ശ്രദ്ധേയനായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പതിനെട്ടാം പടിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. ജൂണ്‍ 28 റിലീസാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യം വെക്കുന്നത്. മമ്മൂട്ടി ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ 60ല്‍ അധികം പുതുമുഖങ്ങളുണ്ട്. നായക സമാനമായ അതിഥി വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിഥി വേഷത്തില്‍ പ്രിഥ്വിരാജും ഉണ്ണി മുകുന്ദനും എത്തുന്നുണ്ട്. പതിനെട്ടാം പടിയിലെ ആദ്യഗാനം ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുയാണ്.

ബീമപള്ളി എന്ന ടൈറ്റിലില്‍ എത്തുന്ന ഗാനം സംഗീതം ചെയ്തത് എ ആര്‍ റഹ്മാന്റെ ബന്ധു കൂടിയായ എ എച്ച്‌ കാഷിഫാണ്. ഷഹബാസ് അമന്‍ പാടിയ പാട്ടിന്റെ ലിറിക്കല്‍ വിഡിയോ ആണ് പുറത്തുവന്നിട്ടുള്ളത്.ഗാനം പുറത്തു വന്നപ്പോൾ പല വിധത്തിലുള്ള കമന്റുകളാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ പേരും ഗാനവും ആണ് പലരും എടുത്തു പറയുന്നത്. പതിനെട്ടാം പടി ശബരിമലയിൽ അല്ലെ, ബീമാപള്ളിയിൽ ആണോ എന്ന് ചോദിച്ച ആരാധകനു മറുപടിയും നൽകിയിട്ടുണ്ട് ശങ്കർ രാമകൃഷ്ണൻ. അത് കേറുന്നവന്റെ മനസിലാണ് അയ്യപ്പാ എന്നാണ് ശങ്കർ മറുപടി കൊടുത്തത്., എന്തായാലും ശങ്കർ രാമകൃഷ്ണന്റെ മറുപടി ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു .

ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന് കെച്ച കെംബഡികെ ആണ് ആക്ഷന്‍ ഒരുക്കുന്നത്. ബാഹുബലി 2, ഏഴാം അറിവ് പോലുള്ള വന്‍ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ ഒരുക്കിയിട്ടുള്ള താരമാണ് കെച്ച. മുമ്ബ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സംഘടിപ്പിച്ച ഒരു കാംപില്‍ പങ്കെടുക്കവേ ശങ്കര്‍ രാമകൃഷ്ണന്‍ പതിനെട്ടാം പടിയുടെ പ്രമേയം സംബന്ധിച്ച ചെറിയ സൂചന നല്‍കിയിരുന്നു. അതിജീവനത്തിന്റെ കഥയാണെന്നാണ് സംവിധായകന്‍ അന്ന് പറഞ്ഞത്. ഏറെ സാമൂഹ്യ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

sankar ramakrishnans mass reply to fan’s comment

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top